നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. നാളെ മുതൽ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ചയാണ്

സംസ്ഥാനത്തെ യഥാർഥ തെരഞ്ഞെടുപ്പ് ചിത്രം തിങ്കളാഴ്ചയോടെ തെളിയും. ഇതുവരെ ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. 750 പത്രികകളാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി സമർപ്പിച്ചിട്ടുള്ളത്.