Headlines

പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചി ഹട്ടൻ അന്തരിച്ചു

പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചി ഹട്ടൻ (87) അന്തരിച്ചു. കോഴിക്കോട്ടാണ് അന്ത്യം. കോഴിക്കോട് ആകാശവാണിയിലെ എ ഗ്രേഡ് ഗിറ്റാറിസ്റ്റായിരുന്ന ഇദ്ദേഹം ഹവായന്‍ ഗിറ്റാറില്‍ മാസ്മരികപ്രകടനം നടത്തുന്ന അപൂര്‍വം കലാകാരന്മാരില്‍ ഒരാളായിരുന്നു. പ്രശസ്തമായ ഹട്ടൻസ് ഓർക്കസ്ട്രയുടെ സ്ഥാപകനാണ്. കോഴിക്കോട് അശോകപുരം സ്വദേശിയായിരുന്നു. ഭാര്യ ഫ്‌ളോറിവെല്‍ ഹട്ടൻ. മക്കൾ വിനോദ് ഹട്ടന്‍, സലിന്‍ ഹട്ടന്‍, സുജാത ഹട്ടന്‍. ഗിറ്റാറിസ്റ്റായും പാട്ടുപാടിയും കേരളത്തിലെ എല്ലാ സംഗീതപ്രതിഭകള്‍ക്കുമൊപ്പം ആര്‍ച്ചി വേദിപങ്കിട്ടിട്ടുണ്ട്. ദക്ഷിണാമൂര്‍ത്തി, രാഘവന്‍ മാസ്റ്റര്‍, അര്‍ജുനന്‍ മാസ്റ്റർ, കോഴിക്കോട് അബ്ദുള്‍ഖാദര്‍, എംഎസ് ബാബുരാജ്, ജോണ്‍സൺ…

Read More

മൂന്ന് നില ഫ്‌ലാറ്റില്‍ നിന്ന് വീണ് മാതാവ് മരിച്ചു; കൈകുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു

തിരുവനന്തപുരം: മൂന്ന് നില ഫഌറ്റില്‍ നിന്ന് വീണു മാതാവ് മരിച്ചു. കയ്യിലിരുന്ന ആറുമാസമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. വര്‍ക്കല, ഇടവ സ്വദേശി അബുല്‍ ഫസലിന്റെ ഭാര്യ ഹിമ(25) ആണ് മരിച്ചത്. ഫ്‌ലാറ്റിന്റെ മുകള്‍ നിലയില്‍ നിന്ന ഹിമ, കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. എന്നാല്‍ കയ്യിരുന്ന ആറുമാസമായ കുഞ്ഞ് ചെറുപരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറിയ മുറിവുള്ള കുഞ്ഞിനെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തിനായിരുന്നു സംഭവം. ഹിമയുടെ ഭര്‍ത്താവ് വിദേശത്താണ്.

Read More

സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

ഹൃദയവുമായി തിരുവനന്തപുരത്തു നിന്നും വീണ്ടും ഹെലികോപ്ടര്‍ കൊച്ചിയിലേക്ക്

കൊച്ചി: ഹൃദയവുമായി തിരുവനന്തപുരത്തു നിന്നും ഒരിക്കല്‍ കൂടി ഹെലികോപ്ടര്‍ കൊച്ചിയിലേക്ക്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിക്കുന്നത്. അപകടത്തെ തുടര്‍ന്ന് മസ്തിഷക്ക മരണം സംഭവിച്ച കന്യാകുമാരി, അഗസ്തീശ്വരം സ്വദേശിയായ 25 വയസ്സുള്ള അരവിന്ദിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കായംകുളം സ്വദേശിയായ 18 വയസ്സുകാരനിലാണ് വച്ചു പിടിപ്പിക്കുന്നതിനായി എത്തിക്കുന്നത്. അവയവങ്ങള്‍ എടുക്ക വാനുള്ള ശസ്ത്രക്രിയ കിംസ് ആശുപത്രിയില്‍ പുരോഗമിക്കുകയാണെന്ന് എറണാകുളം ലിസി ആശുപത്രി അധികൃതര്‍ അറിയിച്ചു. അഞ്ച് മണിയോടെ…

Read More

ഒടുവിൽ ധർമടത്ത് കോൺഗ്രസിന് സ്ഥാനാർഥിയെ കിട്ടി; സി രഘുനാഥ് പത്രിക സമർപ്പിച്ചു

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ധർമടത്ത് കോൺഗ്രസിന് സ്ഥാനാർഥിയായി. ഡിസിസി സെക്രട്ടറി സി രഘുനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ച വരെ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരാമമായത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മണ്ഡലത്തിൽ ഒരു സ്ഥാനാർഥിയെ കണ്ടെത്താനാകാത്ത സ്ഥിതിയായിരുന്നു കോൺഗ്രസിന്. കെ സുധാകരൻ മത്സരിക്കണമെന്ന് ഇതിനിടെ ഹൈക്കമാൻഡും കെപിസിസിയും ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ നേതാക്കളുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷം സുധാകരൻ ധർമടത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ശക്തനായ സ്ഥാനാർഥി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്നായിരുന്നു അവകാശവാദം. സുധാകരനെ കണ്ടായിരുന്നു കോൺഗ്രസ് ഇത്…

Read More

ഉമ്മൻ ചാണ്ടിയെ ഇനി വിമർശിക്കാനില്ലെന്ന് പി സി ജോർജ്; ചെന്നിത്തല അത്ര ശരിയല്ല

ഉമ്മൻ ചാണ്ടിയെ ഇനി വിമർശിക്കാനില്ലെന്ന് പി സി ജോർജ്. യുഡിഎഫിൽ പ്രവേശനം ലഭിക്കാതിരുന്നപ്പോഴുണ്ടായ അരിശത്തിലാണ് അന്ന് ഉമ്മൻ ചാണ്ടിയെ വിമർശിച്ച് രംഗത്തുവന്നത്. ഇനി അദ്ദേഹത്തെ അപമാനിക്കാനില്ല തന്റെ യുഡിഎഫ് പ്രവേശനം തടഞ്ഞതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും പങ്കുണ്ട്. ചെന്നിത്തല അത്ര ശരിയൊന്നുമല്ല. സംസ്ഥാനത്ത് ഇത്തവണ തൂക്ക് സഭ നിലവിൽ വരും. പൂഞ്ഞാറിന്റെ ശക്തി സർക്കാർ രൂപീകരിക്കുമ്പോൾ അറിയാം. ബിജെപി അഞ്ച് സീറ്റ് നേടുമെന്നും പി സി ജോർജ് പറഞ്ഞു.

Read More

കോലീബി സഖ്യം രഹസ്യമായിരുന്നില്ല; തുറന്നു പറഞ്ഞ് ബിജെപി നേതാവ് എംടി രമേശ്

കേരളത്തിലെ കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യം ഒരിക്കലും രഹസ്യമായിരുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ബേപ്പൂരിലും വടകരയിലും ഒരു പൊതുസ്ഥാനാർഥിയെ നിർത്തി മത്സരിച്ചിരുന്നു. അത് പരാജയപ്പെട്ട സഖ്യമാണ് കേരളത്തിൽ ഇപ്പോൾ ബിജെപി മത്സരിക്കുന്നത് കോൺഗ്രസിനും സിപിഎമ്മിനും എതിരെയാണ്. ദശാബ്ദങ്ങൾക്ക് മുമ്പുള്ള രാഷ്ട്രീയസഖ്യത്തെ വീണ്ടും പറയുന്നത് വിഷയ ദാരിദ്ര്യമുള്ള ആളുകളാണെന്നും രമേശ് പറഞ്ഞു കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് ഒ രാജഗോപാലും കോലീബി സഖ്യമുണ്ടെന്ന് തുറന്നു പറഞ്ഞിരുന്നു. വടക്കൻ കേരളത്തിലാണ് കൂടുതലായും വോട്ട് കച്ചവടം നടന്നതെന്നും രാജഗോപാൽ…

Read More

ഹരിപ്പാട് അമ്മയെ പോലെ; വിതുമ്പി കരഞ്ഞ് ചെന്നിത്തലയും

തെരഞ്ഞെടുപ്പ് എത്തിയതോടെ നേതാക്കളുടെ കണ്ണീരിന് യാതൊരു കുറവുമില്ല. ഏറ്റവുമൊടുവിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതാണ് കരച്ചിൽ ഹരിപ്പാട് തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവ് വിതുമ്പി കരഞ്ഞത്. ഹരിപ്പാട് എന്നും തനിക്ക് പ്രിയപ്പെട്ടതാണ്. നാല് തവണ ഇവിടെ നിന്നും എംഎൽഎ ആകാനുള്ള അവസരം ജനങ്ങൾ നൽകി. അഞ്ചാമത്തെ തവണയാണ് ജനവിധി തേടുന്നത്. നിയമസഭയിൽ മത്സരിക്കുമെങ്കിൽ അത് ഹരിപ്പാട് മാത്രമായിരിക്കും. ജീവിതത്തിൽ ഏത് സ്ഥാനം ലഭിക്കുന്നതിനേക്കാൾ വലുതാണ് ഹരിപ്പാട്ടെ ജനങ്ങളുടെ സ്‌നേഹം. രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ചകളിലും താഴ്ചകളിലും ഹരിപ്പാട്ടെ…

Read More

കോടതി വിധി വരെ കാത്തിരിക്കുകയാണ് മര്യാദ; ശബരിമല വിഷയത്തിൽ എൻ എസ് എസിനെതിരെ കാനം

ശബരിമല വിഷയത്തിൽ എൻഎസ്എസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാർ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരെ കാത്തിരിക്കുകയാണ് മര്യാദയെന്ന് കാനം പറഞ്ഞു ശബരിമല അടഞ്ഞ അധ്യായമാണ്. പ്രശ്‌നം ചിലരുടെ മനസ്സിൽ മാത്രമാണ്. പ്രയാർ ഗോപാലകൃഷ്ണൻ നൽകിയ സത്യവാങ്മൂലത്തെ എതിർക്കുന്ന ഒന്നും ഇടതുസർക്കാർ കൊടുത്തിട്ടില്ല. കടകംപള്ളി സുരേന്ദ്രനല്ല വിവാദമുണ്ടാക്കിയത്. കോൺഗ്രസാണ് ചർച്ചയാക്കിയത്. അന്തിമ വിധിവരെ കാത്തിരിക്കണം. അതാണ് മര്യാദയെന്നും എൻഎസ്എസിന് മറുപടിയായി കാനം പറഞ്ഞു. പ്രതിപക്ഷത്തിന് മത്സരിക്കാൻ സ്ഥാനാർഥികളില്ല….

Read More

ധർമടത്ത് പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. കെപിസിസിയും ഹൈക്കമാൻഡും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് കണ്ണൂർ ജില്ലയിൽ മത്സരിക്കുന്ന മണ്ഡലങ്ങളിൽ സജീവമാകേണ്ടതിനാൽ മത്സരിക്കാനാകില്ലെന്ന് അറിയിച്ചെന്നും സുധാകരൻ പറഞ്ഞു ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും താൻ ധർമടത്ത് മത്സരിക്കുന്നതിനോട് വിമുഖതയുണ്ട്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് സമയം ലഭിച്ചില്ല. ഡിസിസി സെക്രട്ടറി സി രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരൻ പറഞ്ഞു. നേരത്തെ ധർമടത്ത് മത്സരിക്കുന്ന കാര്യത്തിൽ ഒരു മണിക്കൂറിന് ശേഷം തീരുമാനമറിയിക്കുമെന്ന് സുധാകരൻ…

Read More