ധർമടത്ത് പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. കെപിസിസിയും ഹൈക്കമാൻഡും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് കണ്ണൂർ ജില്ലയിൽ മത്സരിക്കുന്ന മണ്ഡലങ്ങളിൽ സജീവമാകേണ്ടതിനാൽ മത്സരിക്കാനാകില്ലെന്ന് അറിയിച്ചെന്നും സുധാകരൻ പറഞ്ഞു

ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും താൻ ധർമടത്ത് മത്സരിക്കുന്നതിനോട് വിമുഖതയുണ്ട്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് സമയം ലഭിച്ചില്ല. ഡിസിസി സെക്രട്ടറി സി രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരൻ പറഞ്ഞു.

നേരത്തെ ധർമടത്ത് മത്സരിക്കുന്ന കാര്യത്തിൽ ഒരു മണിക്കൂറിന് ശേഷം തീരുമാനമറിയിക്കുമെന്ന് സുധാകരൻ പറഞ്ഞിരുന്നു. മത്സരത്തിന് അദ്ദേഹം തയ്യാറായേക്കുമെന്ന സൂചനയാണ് അപ്പോൾ ലഭിച്ചത്. എന്നാൽ പ്രവർത്തകരുമായുള്ള ചർച്ചക്ക് ശേഷം പിണറായിക്കെതിരെ മത്സരിക്കേണ്ടതില്ലെന്ന തീരുമാനമാണ് സുധാകരൻ സ്വീകരിച്ചത്. മണ്ഡലത്തിൽ വിജയസാധ്യതയില്ലെന്നും തോറ്റ് കഴിഞ്ഞാൽ അത് കോൺഗ്രസിന് തന്നെ ക്ഷീണിപ്പിച്ചേക്കുമെന്ന വിലയിരുത്തലുകളുമുണ്ടായി