ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കണമെന്ന് കെ സുധാകരന് ഹൈക്കമാൻഡിന്റെ നിർദേശം. മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാർഥി എന്ന നിലയ്ക്കാണ് കെ സുധാകരന്റെ പേര് ഹൈക്കമാൻഡ് നിർദേശിച്ചത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും
ഇന്ന് രാവിലെ കെപിസിസിയും ഈ ആവശ്യമുന്നയിച്ചിരുന്നു. സുധാകരൻ ധർമടത്ത് മത്സരിക്കണമെന്നാണ് പാർട്ടിയുടെ താത്പര്യമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. മത്സരിക്കാനില്ലെന്ന നിലപാട് ആദ്യം സ്വീകരിച്ചിരുന്ന സുധാകരൻ പിന്നീട് നിലപാട് മയപ്പെടുത്തുകയും ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കാമെന്നാണ് സുധാകരൻ പറഞ്ഞിരിക്കുന്നത്.