കെഎം ഷാജിയുടെ കുരുക്ക് മുറുകുന്നു: അരക്കോടി രൂപയുടെയും സ്വർണത്തിന്റെയും ഉറവിടം വ്യക്തമാക്കണം
മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലൻസ് വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ഷാജിക്ക് വിജിലൻസ് നോട്ടീസ് നൽകി. കണ്ണൂരിലെ വീട്ടിൽ നിന്നും കോഴിക്കോട്ടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത അരക്കോടി രൂപയുടെയും സ്വർണത്തിന്റെയും ഉറവിടം വിജിലൻസിന് മുമ്പാകെ ഷാജിക്ക് കാണിക്കേണ്ടതായി വരും കണ്ണൂർ ചാലാടിലെ വീട്ടിൽ നിന്നും വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് അരക്കോടി രൂപയാണ്. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ്അരക്കോടി…