Headlines

സംസ്ഥാനത്ത് ഇന്ന് 8778 പേർക്ക് കൊവിഡ്, 22 മരണം; 2642 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 8778 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂർ 748, തിരുവനന്തപുരം 666, തൃശൂർ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസർഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19…

Read More

കൃതാർഥതയോടെയാണ് നാട്ടിലേക്കുള്ള മടക്കം; മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീർത്താൽ തീരാത്തത്: കെടി ജലീൽ

  സർക്കാരിന്റെയോ മറ്റേതെങ്കിലും വ്യക്തികളുടെയോ ഒരു രൂപ പോലും താൻ കൈപ്പറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ. ആ കൃതാർഥതയോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. മറിച്ചൊരു അഭിപ്രായമുണ്ടെങ്കിൽ ആർക്കുമത് പരസ്യമായി പറയാം. മുഖ്യമന്ത്രി പിതൃവാത്സല്യത്തോടെ സ്‌നേഹിച്ചും ശാസിച്ചും ഉപദേശിച്ചുമാണ് ഇടപെട്ടിരുന്നത്. ഇതിൽ തനിക്കുള്ള കടപ്പാട് തീർത്താൽ തീരാത്തതാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജലീൽ കുറിച്ചു നന്ദി നന്ദി നന്ദി….. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് എക്കൗണ്ടിൽ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വർഷത്തെ MLA ശമ്പളവും 5…

Read More

തിരുവനന്തപുരത്ത് നൂറ് പവൻ സ്വർണം കവർന്ന സംഭവം; അഞ്ച് പേർ പിടിയിൽ

  തിരുവനന്തപുരത്ത് ആഭരണ വ്യാപാരിയെ ആക്രമിച്ച് നൂറ് പവൻ സ്വർണം കവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടികൂടി 12 അംഗ സംഘമാണ് കവർച്ച നടത്തിയത്. ഇവർ പെരുമാതുറ, പള്ളിപ്പുറം മേഖലകളിൽ ഉള്ളവരാണ്. ബാക്കിയുള്ള പ്രതികളെ കണ്ടെത്താനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മംഗലപുരത്ത് വെച്ച് ആഭരണ വ്യാപാരി സമ്പത്തും മറ്റ് രണ്ട് പേരും യാത്ര ചെയ്തിരുന്ന കാർ തടഞ്ഞു നിർത്തി…

Read More

കട ഉദ്ഘാടനത്തിന് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബൈക്ക് റേസിംഗ്; തടയാൻ ശ്രമിച്ച പോലീസിന് നേരെ ആക്രമണം; സംഭവം മലപ്പുറത്ത്

  മലപ്പുറം: മലപ്പുറത്ത് കോവിഡ് നിയന്ത്രണങ്ങളുടെ പരസ്യമായ ലംഘനം. ന്യൂജെൻ ബൈക്ക് ഉപകരണങ്ങളുടെ കട ഉദ്ഘാടനത്തിനോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബൈക്ക് റേസിംഗ് നടത്തി. ആയിരക്കണക്കിന് പേർ ഒത്തുകൂടിയ റേസിംഗ് തടയാൻ ശ്രമിച്ച പോലീസിനു നേരെ ആക്രമണം ഉണ്ടായി. ഇതോടെ ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെ കടയ്ക്ക് പൂട്ടുവീഴുകയും ചെയ്തു. മലപ്പുറം പൊന്നാനി വെളിയങ്കോടാണ് സംഭവം. മല്ലു ട്രാവലർ എന്ന യൂട്യൂബറാണ് കട ഉദ്ഘാടനം ചെയ്യാൻ എത്തിയത്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർ പൊന്നാനി ചാവക്കാട് ദേശീയ പാതയിലൂടെയുളള…

Read More

അരക്കോടി രൂപ പിടിച്ചെടുത്ത സംഭവം: കെ എം ഷാജിക്ക് പൂർണ പിന്തുണയുമായി മുസ്ലിം ലീഗ്

  വിജിലൻസ് റെയ്ഡിൽ കെ എം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപയും ഭൂമിയിടപാട് രേഖകളും 400 ഗ്രാം സ്വർണവും വിദേശ കറൻസിയും പിടിച്ചെടുത്ത സംഭവത്തിൽ ഷാജിക്ക് പിന്തുണയുമായി മുസ്ലിം ലീഗ്. കെ എം ഷാജിയെ സർക്കാർ വേട്ടയാടുകയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു കണ്ണൂരിലെ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഷാജിയെ സർക്കാർ വേട്ടയാടുന്നതെന്നും സാദിഖലി പറഞ്ഞു.

Read More

മൻസൂറിന്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ, അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

  മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പുല്ലൂക്കര സ്വദേശി ബിജേഷാണ് അറസ്റ്റിലായത്. ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുള്ളതായി പോലീസ് പറയുന്നു. പ്രതികൾക്ക് സഹായം ചെയ്തു കൊടുത്തതും ബിജേഷാണ് ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കൊലപാതകത്തിന് തൊട്ടുമുമ്പ് നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് പലതവണ വിളിച്ചതായി പോലീസ് പറയുന്നു. ഇതിന്റെ മൊബൈൽ സ്‌ക്രീൻ ഷോട്ടും പുറത്തുവന്നിരുന്നു. ഈ മൊബൈലിലെ ചാറ്റ് വഴിയാണ് കൂട്ടുപ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.

Read More

കോഴിക്കോട് മൂന്ന് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

  കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിലായി. ഫ്രാൻസിസ് റോഡ് സ്വദേശി അൻവറാണ് പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.  

Read More

2959 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 52,132 പേർ ചികിത്സയിൽ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2959 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 196, കൊല്ലം 583, പത്തനംതിട്ട 132, ആലപ്പുഴ 81, കോട്ടയം 216, ഇടുക്കി 106, എറണാകുളം 336, തൃശൂർ 186, പാലക്കാട് 61, മലപ്പുറം 263, കോഴിക്കോട് 409, വയനാട് 63, കണ്ണൂർ 266, കാസർഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,132 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,23,133 പേർ ഇതുവരെ…

Read More

സ്വപ്നയെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്; എതിർപ്പുമായി ഇ ഡി

ഭീഷണിപ്പെടുത്തി ഇ ഡി മൊഴിയെടുത്തെന്ന കേസിൽ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടി. ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. പുറത്തുവന്ന ശബ്ദരേഖ സ്വപ്‌ന സുരേഷിന്റേത് തന്നെയെന്ന് ഉറപ്പുവരുത്തണമെന്ന് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ ഭീഷണിപ്പെടുത്തിയോ എന്നും അറിയണമെന്നും ക്രൈംബ്രാഞ്ച് അപേക്ഷയിൽ പറയുന്നു. അതേസമയം ക്രൈംബ്രാഞ്ച് നീക്കത്തെ ഇ ഡി എതിർത്തു. സ്വപ്നയെ ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്ന് ഇ ഡി ആവശ്യപ്പെട്ടു. ഹർജി ഈ മാസം 16ന്…

Read More

സംസ്ഥാനത്ത് ഇന്ന് 7515 പേർക്ക് കൊവിഡ്, 20 മരണം; 2959 പേർക്ക് രോഗമുക്തി

  ഇന്ന് 7515 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂർ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂർ 503, ആലപ്പുഴ 456, കൊല്ലം 448, കാസർഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More