Headlines

രണ്ട്‌ലക്ഷം ഡോസ് കോവാക്‌സിന്‍ ഇന്ന് സംസ്ഥാനത്ത് എത്തും

തിരുവനന്തപുരം; രണ്ട്‌ലക്ഷം ഡോസ് കോവാക്‌സിന്‍ ഇന്ന് സംസ്ഥാനത്ത് എത്തും. വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് ആണ് ഇക്കാര്യം സംസ്ഥാനത്തെ അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകും. ചൊവ്വാഴ്ച രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ മരുന്നുകളാണ് സംസ്ഥാനത്ത് എത്തുകയെന്നാണ് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുള്ളത്. മൂന്ന് മേഖലകളിലായാണ് മരുന്നുകള്‍ എത്തിക്കുക. തിരുവനന്തപുരം മേഖലകളില്‍ 68,000 ഡോസും എറണാകുളം മേഖലയില്‍ 78,000 ഡോസും കോഴിക്കോട് മേഖലയില്‍ 54,000 ഡോസ് മരുന്നുകളാണ് എത്തിക്കുക. നാളെയും മറ്റന്നാളും ഉപയോഗിക്കാനുള്ള മരുന്ന് സംസ്ഥാനത്തുണ്ടെന്ന്…

Read More

അരക്കോടി രൂപ മാത്രമല്ല, ഭൂമിയിടപാട് രേഖകളും വിദേശ കറൻസികളും കെ എം ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി

  മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ ഷാജിയുടെ കോഴിക്കോട്ടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. വിദേശ കറൻസികളും വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് മക്കളുടേതാണെന്നാണ് ഷാജി നൽകിയ ന്യായീകരണം 400 ഗ്രാം സ്വർണവും ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ ഏഴ് മണിയോടെയാണ് കോഴിക്കോട് വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂർ അഴീക്കോട്ടെ വീട്ടിലും പരിശോധന നടത്തിയത്. അരക്കോടി രൂപ കണ്ണൂരിലെ…

Read More

മൻസൂർ വധക്കേസ്: അന്വേഷണം തുടരുന്നു; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

  മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നു. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താനുള്ള തെരച്ചിലും പുരോഗമിക്കുകയാണ് നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതിയായിരുന്ന രതീഷിന്റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷമേറ്റിട്ടുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും ദുരൂഹതയേറ്റുകയാണ്. രതീഷിന്റെ മരണത്തിന് കാരണം കള്ളക്കേസിൽ കുടുക്കിയതിന്റെ…

Read More

വിജിലൻസിനെ ഉപയോഗിച്ച് പക പോക്കുന്നു: അരക്കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ ലീഗ് നേതാവ് കെഎം ഷാജി

  തന്റെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗിന്റെ എംഎൽഎ കെഎം ഷാജി. വിജിലൻസിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും പിണറായി വിജയൻ പക പോക്കുകയാണെന്നാണ് ലീഗ് നേതാവ് പറയുന്നത്. വിജിലൻസ് വീട്ടിൽ നിന്ന് കണ്ടെത്തിയ പണത്തിന് രേഖയുണ്ടെന്നും ലീഗ് എംഎൽഎ പറഞ്ഞു. മൂന്ന് ദിവസം അവധിയായതിനാലാണ് അരക്കോടി രൂപ ബാങ്കിൽ അടയ്ക്കാൻ സാധിക്കാതെ വന്നത്. സ്ഥാനാർഥിയായതിനാൽ പണം കൈവശമുണ്ടാകുമെന്ന് ധരിച്ചെത്തിയാണ് വിജിലൻസുകാർ പണം കൈവശപ്പെടുത്തിയത്. ഇത് തനിക്ക് തിരിച്ചു തരേണ്ടി വരുമെന്ന്…

Read More

സുധാകരന് വേണമെങ്കിൽ ഹൈക്കമാൻഡിനോട് ആവശ്യപ്പെടാം; സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യം മുല്ലപ്പള്ളി തള്ളി

  സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന കെ സുധാകരന്റെ ആവശ്യം തള്ളി കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു സംസ്ഥാനത്തിന് മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് രാമചന്ദ്രൻ പറഞ്ഞത് ഉദ്ദേശിച്ച രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനായില്ല. സുധാകരന് വേണമെങ്കിൽ ഹൈക്കമാൻഡിനോട് നേരിട്ട് ആവശ്യപ്പെടാം. വട്ടിയൂർക്കാവിലെ സ്ഥാനാർഥി വീണയുടെ പോസ്റ്റർ വിവാദത്തിൽ അട്ടിമറി നടന്നിട്ടുണ്ടാകാമെന്നും രാമചന്ദ്രൻ പറഞ്ഞു സംഘടനാപ്രവർത്തനം കൃത്യമായി നടത്തുന്നവരുമായി മാത്രമേ പാർട്ടിക്ക് മുന്നോട്ടു പോകാനാകൂ. അല്ലാത്തവരെ വെച്ച് പൊറുപ്പിക്കാനാകില്ലെന്നും രാമചന്ദ്രൻ പറഞ്ഞു.

Read More

ടയറില്‍ കാറ്റടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

ജിദ്ദ: വാഹനത്തിന്റെ ടയറില്‍ കാറ്റടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. ജിദ്ദ അല്‍ഖുംറയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ കോഴിക്കോട് സിറ്റി കുണ്ടുങ്ങല്‍ സ്വദേശിയും കല്ലായി മനാരിയില്‍ താമസിക്കുന്നയാളുമായ മുഹമ്മദ് റഫീക്ക് (ഉപ്പുട്ടു മാളിയേക്കല്‍) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 ന് ജോലിസ്ഥലത്ത് വെച്ചാണ് സംഭവം.വാഹനത്തിന്റെ ടയര്‍ പഞ്ചറൊട്ടിച്ച് കാറ്റടിക്കുന്നതിനിടെയായിരുന്നു ദുരന്തം. പിതാവ്: കളരിക്കല്‍ ഉസ്മാന്‍. മാതാവ്: യു എം സുലൈഖ. ഭാര്യ: ലൈല. മക്കള്‍: മുഹമ്മദ് ലായിക്, മുഹമ്മദ് ലഹന്‍. ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിഭാഗം…

Read More

കെ എം ഷാജിക്കെതിരായ രാഷ്ട്രീയ പകപോക്കല്‍; കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് മുസ്‌ലിംലീഗ്

കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്കെതിരായ കേസും റെയ്ഡും രാഷ്ട്രീയ പകപോക്കലാണെന്നും കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും മുസ്‌ലിംലീഗ് ജില്ല പ്രവര്‍ത്തക സമിതി യോഗം മുന്നറിയിപ്പു നല്‍കി. ഷാജിയുടെ കണ്ണൂരിലുള്ള വീട്ടില്‍ നിന്നും ഇന്നലെ വിജിലന്‍സ് സംഘം 50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഷാജിയുടെ കോഴിക്കോട്ടേയും കണ്ണൂരിലേയും വീടുകളിലും വിജിലന്‍സ് പരിശോധന നടത്തി. ഇതിനെതിരേയാണ് മുസ് ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊവിഡ് നിയന്ത്രണ വിധേയമാക്കുവാനുള്ള…

Read More

തൃശ്ശൂർ പൂരം നടത്തിപ്പിൽ ഇന്ന് തീരുമാനമറിയാം; രാവിലെ ഉന്നതതല യോഗം

  തൃശ്ശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാനായി ചീഫ് സെക്രട്ടറി തല യോഗം ഇന്ന് രാവിലെ പത്തരക്ക് ചേരും. പൂരത്തിന് ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു ആളുകളെ പാസ് ഉപയോഗിച്ച് നിയന്ത്രിക്കണമെന്ന നിർദേശമാണ് പരിഗണിക്കുന്നത്. പൂരം നടത്താമെന്ന് സർക്കാർ നൽകിയ ഉറപ്പിൽ ദേവസ്വങ്ങൾ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആളുകളെ നിയന്ത്രിക്കുന്നതിനോട് ദേവസ്വങ്ങൾക്കും എതിർപ്പില്ല.

Read More

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; ഉത്തരവ് ഇന്നിറങ്ങും

  കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. രാത്രി ഒമ്പത് മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നത് ഉത്തരവിൽ പരാമർശിക്കും. പൊതുചടങ്ങുകളുടെ സമയം രണ്ട് മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്. ഹോട്ടലടക്കമുള്ള കടകൾ രാത്രി ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം പൊതു ചടങ്ങുകളിലെ പങ്കാളിത്തത്തിലെ നിയന്ത്രണങ്ങളിലും മറ്റ് വ്യവസ്ഥകളിലും ഇളവുണ്ടാകില്ല. നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം ജനങ്ങളുടെ സഹകരണം കൂടി പ്രതീക്ഷിച്ചുള്ള നിർദേശങ്ങളാകും ഉത്തരവിലുണ്ടാകുക. അതേസമയം ഐസിയു കിടക്കകളും വെന്റിലേറ്ററുകളും…

Read More

കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

  കൂടുതല്‍ കൊവിഡ് വാക്‌സിനുകള്‍ സംസ്ഥാനത്തിന് ലഭ്യമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു വരുന്ന ഒരു സാഹചര്യമാണ് കേരളത്തിലുള്ളത്. പ്രതിരോധ നടപടികള്‍ കൂടുതല്‍ കരുത്തുറ്റതാക്കി രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടു പോകും. ഈ സാഹചര്യത്തില്‍ രോഗ വ്യാപന നിയന്ത്രണത്തിനാവശ്യമായ ഏറ്റവും പ്രധാന മാര്‍ഗം വാക്‌സിനേഷനാണ്. നിലവില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കി വരുന്നത് കേരളത്തിലാണ്. ഏപ്രില്‍ 11 വരെ ഏകദേശം 48.25 ലക്ഷം ഡോസുകളാണ്…

Read More