Headlines

പുനലൂരിൽ അക്രമി സംഘം വീട്ടിൽ കയറി ഗൃഹനാഥനെ മർദിച്ചു കൊന്നു; രണ്ട് പേർ പിടിയിൽ

  കൊല്ലം പുനലൂരിൽ അക്രമി സംഘം ഗൃഹനാഥിനെ വീട്ടിൽ കയറി മർദിച്ചു കൊലപ്പെടുത്തി. പുനലൂർ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസ്സായിരുന്നു സംഭവത്തിൽ മോഹനൻ, സുനിൽ എന്നിവരെ പോലീസ് പിടികൂടി. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട സുരേഷ്ബാബുവിന്റെ മകനുമായി മോഹനനും സംഘവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് വീടുകയറിയുള്ള ആക്രമണത്തിൽ എത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Read More

മൻസൂർ വധക്കേസ് പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയത്; ആരോപണവുമായി സുധാകരൻ

  മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയുടെ മരണത്തിൽ ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ മറ്റ് പ്രതികൾ ചേർന്ന് കെട്ടിത്തൂക്കിയതാണെന്ന് സുധാകരൻ ആരോപിച്ചു. വളയത്ത് ഒരു സിപിഎമ്മുകാരന്റെ വീട്ടിലാണ് പ്രതികൾ ഒളിവിൽ താമസിച്ചിരുന്നത്. ഇവിടെ വെച്ച് ഇവർ തമ്മിൽ തർക്കമുണ്ടായി. ഒരു പ്രാദേശിക നേതാവിനെതിരായ പരാമർശമാണ് തർക്കത്തിലേക്ക് നയിച്ചത്. ഇതേ തുടർന്ന് രതീഷിനെ മറ്റുള്ളവർ ആക്രമിക്കുകയായിരുന്നു ബോധം കെട്ട രതീഷിനെ കെട്ടിത്തൂക്കി. നാട്ടിൽ നിന്ന് ലഭിക്കുന്ന വിവരം വെച്ചാണ് ഇത് പറയുന്നത്….

Read More

സ്പീക്കർ ശ്രീരാമകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം : കൊറോണ ബാധയെ തുടർന്ന് ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. തുടർ ചികിത്സയ്ക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

Read More

വിഷുവെത്തി, വിപണിയും ഉണര്‍ന്നു

കോഴിക്കോട്: സമൃദ്ധിയുടെ കണിയുമായെത്തുന്ന വിഷു പുലരിയെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും. ലോക്ക് ഡൗണില്‍ ഇരുട്ടിലാണ്ട ഇന്നലെകളെ മറന്ന് കൊവിഡ് മഹാമാരി വട്ടമിട്ട് പറക്കുമ്ബോഴും വിഷു ആഘോഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മലയാളികള്‍. കഴിഞ്ഞ വര്‍ഷം കൊവിഡില്‍ നഷ്ടമായിപ്പോയ വിപണിയെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും. കോഴിക്കോട് മിഠായിത്തെരുവ്, പാളയം, വലിയങ്ങാടി എന്നിവിടങ്ങളിലെല്ലാം വിപണി സജീവമാണ്. കിടിലന്‍ ഓഫറുകള്‍ നല്‍കിയാണ‌് വ്യാപാര കേന്ദ്രങ്ങള്‍ ഉപഭോക്താക്കളെ വിളിക്കുന്നത‌്. കൊവിഡില്‍ നിന്നുളള കരുതലായി വിഷുക്കോടിയും പടക്കങ്ങളും മറ്റും വാങ്ങാന്‍ തിരക്കൊഴിഞ്ഞ നേരം നോക്കിയെത്തുന്നവര്‍ പോലും നഗരത്തിരക്കില്‍…

Read More

തൃശൂര്‍ പൂരം: ഇരുപതിനായിരം പേരെങ്കിലും രോഗികളാകുമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നിയന്ത്രണങ്ങളില്ലാതെ നടത്തുന്നതിനെതിരെ ആരോഗ്യ വകുപ്പ്. രോഗവ്യാപനം തീവ്രമാകുന്ന ഘട്ടത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. പൂരം സാധാരണ നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. പൂരത്തിന് ആളുകള്‍ എത്തുന്നത് നിയന്ത്രിച്ചില്ലെങ്കില്‍ 20000 പേരെങ്കിലും രോഗബാധിതരാകുകയും 2000 പേരെങ്കിലും മരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്ന് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ റീന പറഞ്ഞു. നിലവില്‍ തൃശൂര്‍ ജില്ലയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.2…

Read More

കൊവിഡ് നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ശക്തമാക്കും; ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു

  കേരളത്തിലും കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കും. ഇതുസംബന്ധിച്ച തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു. ഞായറാഴ്ചത്തെ കണക്കുപ്രകാരം ഏഴായിരത്തോളം പുതിയ കേസുകളാണ് സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് മാത്രം 1200ലേറെ പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരകീരിച്ചത്. സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് ചില ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഷോപ്പുകൾ, മാളുകൾ, എന്നിവിടങ്ങളിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. സമ്പൂർണ അടച്ചിടൽ പക്ഷേയുണ്ടാകില്ല സംസ്ഥാനത്ത് നിലവിൽ 44,389 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 600 പേർ…

Read More

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

  മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കോഴിക്കോട് വെള്ളിമാടുകുന്നിലെ വീട്ടിലാണ് വിജിലൻസ് റെയ്ഡിനെത്തിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് എടുത്ത പുതിയ കേസിലാണ് റെയ്‌ഡെന്നാണ് വിവരം ഇന്ന് പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണൂരിലെ വീട്ടിലും റെയ്ഡ് നടക്കുന്നതായി സൂചനയുണ്ട്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഇവിടെ പരിശോധന

Read More

പെരുമാറ്റച്ചട്ടത്തില്‍ കുരുങ്ങി സംസ്‌ഥാന ഭരണം: അവശ്യ കാര്യങ്ങള്‍ക്കായി വലഞ്ഞ്‌ ജനം, ഇനിയും ഒരുമാസം കൂടി കാക്കണമെന്ന്‌ ഉദ്യോഗസ്‌ഥ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ കഴിഞ്ഞ 45 ദിവസമായി തുടരുന്ന പെരുമാറ്റച്ചട്ടം കാരണം സംസ്‌ഥാനത്തു ഭരണസ്‌തംഭനം രൂക്ഷം. നിര്‍ധന ജനങ്ങളുടെ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ പോലും മുന്നോട്ടുനീക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍. ഇനിയും ഒരു മാസമെങ്കിലും കഴിയാതെ സംസ്‌ഥാന ഭരണം മുന്നോട്ടുപോകില്ലെന്ന വിലയിരുത്തലില്‍ വലഞ്ഞ്‌ ജനം. നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഫെബ്രുവരി 26 നാണ്‌ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്‌. അതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെക്കുറെ നിശ്‌ചലമായി. അവശ്യ സര്‍വീസുകള്‍ മാത്രമാണു സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചത്‌. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു…

Read More

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടി മഴയ്ക്ക് സാധ്യത

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നലെ മുതൽ നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകിയിരുന്നു. 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട് തിരുവനന്തപുരത്ത് ഇന്നലെ മൂന്ന് മണിയോടെ അതിശക്തമായ മഴ ലഭിച്ചിരുന്നു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ കൂടുതൽ ജാഗ്രത വേണം. ഏപ്രിൽ 14 മുതൽ വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴ ലഭിക്കും.

Read More

ബന്ധുനിയമനം: ലോകായുക്ത വിധിക്കെതിരെ മന്ത്രി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

  ബന്ധുനിയമനത്തിൽ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ ടി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജലീൽ ഹർജി നൽകും. കേസ് തീർപ്പാക്കുന്നതുവരെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ജലീൽ ആവശ്യപ്പെടും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞലംഘനവും നടത്തിയ ജലീലിനെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നായിരുന്നു ലോകായുക്ത നിർദേശം. എന്നാൽ രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്ന് ജലീൽ പറയുന്നു. ഇക്കാര്യം നേരത്തെ ഹൈക്കോടതിയെ അറിയിച്ചതാണെന്നും ജലീൽ ചൂണ്ടിക്കാട്ടും.  

Read More