Headlines

കെ എം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടിച്ചെടുത്തു

മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലൻസ് റെയ്ഡിലാണ് പണം കണ്ടെത്തിയത്. ഷാജിയുടെ വീടിന് മുന്നിൽ പോലീസ് സംഘമെത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിൽ ഇന്ന് വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.

Read More

മാസപ്പിറവി കണ്ടു; കേരളത്തില്‍ റമദാന്‍ വ്രതാരംഭം നാളെ

കോഴിക്കോട്: മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ റമദാന്‍ വ്രതാരംഭത്തിനു നാളെ തുടക്കമാവും. കോഴിക്കോടിനടുത്തുള്ള കാപ്പാട് കടപ്പുറത്തും വെള്ളയിലും ചദ്രക്കല കണ്ടതായി ഖാസിമാര്‍ സ്ഥിരീകരിച്ചു. ഇന്നലെ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രിം കോടതിയും ഖത്തര്‍ ഔഖാഫ് മന്ത്രാലയവും അറിയിച്ചിരുന്നു. ഒമാന്‍, യുഎഇ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ചൊവ്വാഴ്ചയാണ് വ്രതാരംഭം. വിശ്വാസികള്‍ക്കിനി ഒരു മാസം വ്രതശുദ്ധിയുടെ പുണ്യ ദിനങ്ങളാണ്. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന…

Read More

ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ഞാറയിൽക്കോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സിറാജുദ്ദീന്റെയും റഹിയാനത്തിന്റെയും മകൻ സഫീർ (36) ആണ് മരിച്ചത്.ഞായർ വൈകിട്ട് 04.30 ഓടെയായിരുന്നു സംഭവം. ഓടിട്ട വാടക വീടിന്റെ വരാന്തയിൽ കസേരയിലിരുന്ന് ഫോണിൽ സംസാരിക്കവെ ശക്തമായ മഴയെ തുടർന്നുണ്ടായ ഇടിമിന്നലേൽക്കുകയായിരുന്നു. തെറിച്ചു വീണ സഫീറിനെ ഉടൻ തന്നെ ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവ സമയം ഭാര്യയും മക്കളും അടുത്ത മുറിയിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7),…

Read More

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ഐഎംഎ ആവിശ്യപ്പെടുന്നത്. ആളുകള്‍ കൂട്ടം കൂടുന്ന സമ്മേളനങ്ങളും പൊതുയോഗങ്ങളും നിയന്ത്രിക്കണം. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ളവ കര്‍ശനമായി നിയന്ത്രിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

Read More

കൊവിഡ് പ്രതിരോധ സമിതികൾ ശക്തമാക്കും; കേന്ദ്രത്തോട് കൂടുതൽ വാക്‌സിൻ ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് ബാധ വർധിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗലക്ഷണമുള്ളവരെ പരിശോധനക്ക് പ്രേരിപ്പിക്കണം. വാർഡുതലത്തിൽ രോഗപ്രതിരോധം ശക്തമാക്കും. ജില്ലാതലത്തിൽ കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു രാജ്യത്ത് ആവശ്യത്തിനുള്ള ലഭ്യത ഉറപ്പാക്കാതെ വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയക്കരുതെന്നും മന്ത്രി ആവ്യപ്പെട്ടു. പഞ്ചായത്ത്തലത്തിൽ കൊവിഡ്തല സമിതികൾ ശക്തമാക്കും. രോഗലക്ഷണങ്ങളുള്ളവരെ ടെസ്റ്റ് ചെയ്യാൻ പ്രേരിപ്പിക്കണം. താഴെ തലത്തിൽ കൊവിഡ് പ്രതിരോധ സമിതികൾ ശക്തമാക്കും. ഇവർ വീടുകളിലെത്തി കാര്യങ്ങൾ അന്വേഷിക്കും കേന്ദ്രത്തോട് അടിയന്തരമായി…

Read More

കയ്യൂർ-ചീമേനി പഞ്ചായത്തിൽ കള്ളവോട്ട് നടന്നുവെന്ന പരാതിയുമായി യുഡിഎഫ്

  നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽപ്പെട്ട കയ്യൂർ-ചീമേനി പഞ്ചായത്തിലെ 36, 37 പോളിംഗ് ബൂത്തുകളിൽ കള്ളവോട്ട് നടന്നുവെന്ന് യുഡിഎഫ്. പല ബൂത്തുകളിലും കള്ളവോട്ട് നടന്നുവെന്നും ഭരണകക്ഷിയുടെ ഭീഷണികൾക്ക് മുന്നിൽ ഉദ്യോഗസ്ഥർ നിഷ്‌ക്രിയരായിരുന്നുവെന്നും യുഡിഎഫ് ആരോപിക്കുന്നു ഗൾഫിൽ ജോലി ചെയ്യുന്ന 11 പേരുടെ പേരിൽ കള്ളവോട്ട് ചെയ്യപ്പെട്ടുവെന്നതിന്റെ രേഖകൾ ഇവർ പുറത്തുവിട്ടു. ഗൾഫിലുള്ള 11 പേർക്ക് പകരം ഈ ബൂത്തുകളിലെത്തി വോട്ട് ചെയ്തവരുടെ പേരുകൾ സഹിതമാണ് യുഡിഎഫ് പ്രവർത്തകർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ പതിനൊന്ന് പേരുടെയും വീട്ടുകാരുടെ ഒത്താശയോടെയാണ്…

Read More

മൻസൂർ വധം: മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ രതീഷ് കഴിഞ്ഞിരുന്നത് നാലാം പ്രതിയായ ശ്രീരാഗിനൊപ്പം

  മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രതീഷ് മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ കഴിഞ്ഞത് കേസിലെ നാലാം പ്രതിയ്‌ക്കൊപ്പം. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രതീഷ് കഴിഞ്ഞത് ശ്രീരാഗിനൊപ്പമാണെന്ന് വ്യക്തമായത്. ചെക്യാട് ഭാഗത്താണ് ഇവർ ഒരുമിച്ച് ഒളിവിൽ കഴിഞ്ഞിരുന്നത്. കസ്റ്റഡിയിലുള്ള ഷിനോസ് ഒഴികെയുള്ള നാല് പ്രതികളും ചെക്യാട് ഭാഗത്ത് ഒന്നിച്ചുണ്ടായിരുന്നു. ഇതിൽ ശ്രീരാഗാണ് രതീഷിനൊപ്പം കൂടുതൽ സമയം ഒപ്പമുണ്ടായിരുന്നത്. മറ്റ് പ്രതികൾ ഈ സമയം മറ്റിടങ്ങളിലേക്ക് നീങ്ങിയെന്നാണ് നിഗമനം പോലീസിന്റെ സൈബർ ടീം…

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് 2നകം നടത്തണമെന്ന് ഹൈക്കോടതി; തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി

  രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് തിരിച്ചടി. മെയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി ഉത്തരവ് സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികൾ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലുള്ള നിയമസഭാ അംഗങ്ങൾക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്ന് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി ഏപ്രിൽ 12നാണ് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം…

Read More

ആലപ്പുഴയിൽ ഗുണ്ടാനേതാവ് പുന്നമട അഭിലാഷ് മർദനമേറ്റ് മരിച്ചു

  ആലപ്പുഴയിൽ ഗുണ്ടാനേതാവ് മർദനമേറ്റ് മരിച്ചു. പുന്നമട അഭിലാഷ് എന്നയാളാണ് മരിച്ചത്. കൊലപാതക കേസുകളടക്കം ഇരുപത്തിയഞ്ചോളം കേസുകളിൽ പ്രതിയാണ് ഇയാൾ. അഭിലാഷിന്റെ ശത്രുക്കൾ ചേർന്ന് ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്ത് വെച്ച് മർദിക്കുകയായിരുന്നുവെന്ന് ഭാര്യ പറയുന്നു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ അർധരാത്രിയോടെ മരിച്ചു.  

Read More