Headlines

ബന്ധുനിയമനം: ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ

  മന്ത്രി ജലീലിന്റെ ബന്ധുവിനായി ഡെപ്യൂട്ടേഷനിൽ നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയായതിനാൽ ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബന്ധുനിയമനത്തിൽ ജലീൽ കുറ്റക്കാരനാണ്. അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ലോകായുക്ത വിധിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ മുഖ്യമന്ത്രിക്കും ജലീലിനും തുല്യ പങ്കാണുള്ളത്. ഇരുവരും സത്യപ്രതിജ്ഞാലംഘനം നടത്തി. വിധിയെ തള്ളിക്കളയുകയും ജലീലിനെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിനും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രി എല്ലാ ഇടപാടുകളും ജലീൽ വഴിയാണ് ചെയ്യുന്നത്. നിരവധി വിവാദങ്ങളുണ്ടായിട്ടും ജലീലിനെ സംരക്ഷിക്കുന്നത്…

Read More

കൊവിഡ് നിയന്ത്രണത്തിന് കച്ച മുറുക്കി കേരളം; മാസ് വാക്‌സിനേഷൻ ആരംഭിച്ചു

  കൊവിഡ് വ്യാപനം പിടിച്ചു നിർത്താൻ സംസ്ഥാനത്ത് മാസ് വാക്‌സിനേഷൻ ആരംഭിച്ചു. ഒരു മാസത്തിനുള്ളിൽ പരമാവധി പേരിലേക്ക് വാക്‌സിൻ എത്തിക്കാനാണ് ശ്രമം. അതേസമയം വാക്‌സിന്റെ ലഭ്യതക്കുറവും ആശങ്ക പടർത്തുന്നുണ്ട് തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസുകൾ സംസ്ഥാനത്ത് കുത്തനെ ഉയരുകയാണ്. സർവേ പ്രകാരം കേരളത്തിലെ 11 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരിലേക്കും രോഗമെത്താനുള്ള സാധ്യതയുമേറെയാണ്. ഇത് തടയുകയാണ് മാസ് വാക്‌സിനേഷൻ കൊണ്ട് ലക്ഷ്യമിടുന്നത്. വാക്‌സിൻ സ്‌റ്റോക്ക് കുറവായതു കൊണ്ട് കരുതലോടെ ഉപയോഗിക്കണമെന്നാണ് നിർദേശം. ഇന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 6986 പേർക്ക് കൊവിഡ്, 16 മരണം; 2358 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 6986 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂർ 575, തിരുവനന്തപുരം 525, തൃശൂർ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസർഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19…

Read More

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

  കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. 1514 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത് കോഴിക്കോട് ഒഞ്ചിയം സ്വദേശി കുഞ്ഞബ്ദുള്ളയാണ് പിടിയിലായത്. എമർജൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം

Read More

ക്രാഷ് ലാൻഡിങ് അല്ലെന്ന് ലുലു ഗ്രൂപ്പ്; കനത്ത മഴയിൽ യാത്ര തുടരാനായില്ല; ചതുപ്പിലിറക്കാൻ പൈലറ്റിന്റെ തീരുമാനം

  ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ കനത്ത മഴ മൂലമാണ് നിലത്തിറക്കേണ്ടി വന്നതെന്ന് ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ. യാത്രക്കാർ എല്ലാം സുരക്ഷിതരാണ് എന്നും നന്ദകുമാർ പറഞ്ഞു. യൂസഫലി, ഭാര്യ സാബിറ, പേഴ്‌സണൽ സെക്രട്ടറി ഷാഹിദ് പി.കെ, പൈലറ്റ്, സഹപൈലറ്റ് എന്നിവരാണ് കോപ്ടറിലുണ്ടായിരുന്നത്. ‘ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പോലെ കോപ്ടറിന്റേത് ക്രാഷ് ലാൻഡിങ് ആയിരുന്നില്ല. മഴ മൂലം പറക്കൽ ദുഷ്‌കരമാണെന്ന്…

Read More

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള…

Read More

മന്‍സൂര്‍ വധക്കേസ്: രണ്ടാംപ്രതിയുടെ മരണത്തില്‍ ദുരൂഹത; ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മന്‍സൂര്‍ വധ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോലിസ് വിശദമായ അന്വേഷണം നടത്തും. രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. രതീഷ് മരിച്ച് കിടക്കുന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലരും സംശയം പ്രകടിപ്പിച്ചത്. വി ടി ബല്‍റാം എംഎല്‍എ ഉള്‍പ്പടെ സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരാന്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. പ്രതിയുടെ മരണത്തില്‍ കെ സുധാകരനും ദുരൂഹത ആരോപിച്ചിരുന്നു. ആത്മഹത്യയില്‍ നിഗൂഢതയുണ്ടെന്നും…

Read More

പോസ്റ്റർ ആക്രി കടയിൽ വിൽപ്പനക്ക്: പാർട്ടി തലത്തിൽ അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

  വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രി കടയിൽ കണ്ടെത്തിയ സംഭവത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പരിമിതമായ സാഹചര്യത്തിൽ നടത്തിയ പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പ്. വനിതാ സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവർ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട് പോസ്റ്റർ ആക്രി കടയിൽ വിൽക്കാൻ കൊടുത്ത സംഭവം അംഗീകരിക്കാൻ സാധിക്കില്ല. സംഭവത്തെ കുറിച്ച് സ്ഥാനാർഥിയുമായി സംസാരിച്ചു. വിഷയം പരിശോധിക്കാൻ കെപിസിസി നേതൃത്വത്തിൽ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പരാമവധി വേഗത്തിൽ അന്വേഷണം നടത്തും. ഇത്…

Read More

ശീതള പാനിയത്തിലൂടെ സ്വര്‍ണ്ണക്കടത്ത്; നെടുമ്പാശേരിയില്‍ രണ്ടര കിലോ സ്വര്‍ണം പിടിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ശീതളപാനീയത്തില്‍ കലര്‍ത്തി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി.ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന്‍ പിടിയില്‍.രണ്ടരകിലോ സ്വര്‍ണ്ണമാണ് ശീതള പാനീയത്തില്‍ കലര്‍ത്തി ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ആദ്യമായിട്ടാണ് ശീതള പാനിയത്തില്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. യാത്രക്കാരന്റെ പക്കല്‍ ആറു ശീതള പാനിയ കുപ്പിയാണ് ഉണ്ടായിരുന്നത്.ഇതില്‍ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പാനീയത്തില്‍ സ്വര്‍ണ്ണം കലര്‍ത്തിയിരിക്കുന്നതായി കണ്ടെത്തിയത് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഏകദേശം ഒരു കോടിയോളം രൂപ വരുമെന്നാണ് പ്രാഥമിക…

Read More

മുസ്ലിം ലീഗ് 24 സീറ്റുകൾ നേടുമെന്ന് പിഎംഎ സലാം; കേരളത്തിൽ തുടർ ഭരണമുണ്ടാകില്ല

  കേരളത്തിൽ തുടർ ഭരണമുണ്ടാകില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ലീഗ് 24 സീറ്റിൽ വിജയിക്കുമെന്നും സലാം പറഞ്ഞു. താനൂർ, കൊടുവള്ളി, ഗുരുവായൂർ സീറ്റുകൾ തിരിച്ചുപിടിക്കുമെന്നും ലീഗ് നേതാവ് അറിയിച്ചു ഗുരുവായൂരിലെ വോട്ടർമാർ സ്ഥാനാർഥിയെ മനസ്സറിഞ്ഞ് ഏറ്റെടുത്തിട്ടുണ്ട്. അത് ഫലം വരുമ്പോൾ മനസ്സിലാകും. കേരളത്തിലെ പ്രാമുഖ്യവും ഭരണവും നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയാണ് തങ്ങളെ കൂടാതെ നിലനിൽപ്പില്ലെന്ന് മനസ്സിലാക്കി മുസ്ലിം ലീഗിനെ സിപിഎം ക്ഷണിച്ചത്. എന്നാൽ ആ ക്ഷണം നടക്കാൻ പോകുന്നില്ല മഞ്ചേശ്വരത്തും കാസർകോടും ലീഗ് വിജയിക്കും….

Read More