Headlines

യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ കൊച്ചിയിൽ അടിയന്തരമായി ഇടിച്ചിറക്കി

  വ്യവസായ പ്രമുഖൻ എംഎ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. എറണാകുളം പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Read More

മൻസൂർ വധം: രതീഷ് കൂലോത്തിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി റിപ്പോർട്ട്, ദുരൂഹത

  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൻസൂർ വധക്കേസിലെ രണ്ടാംപ്രതി രതീഷ് കൂലോത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. രതീഷിന്റെ ആന്തരികാവയങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പോലീസ് വിശദമായ അന്വേഷണം നടത്തും. രതീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ കെ സുധാകരൻ ആരോപിച്ചിരുന്നു തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മൻസൂർ വധക്കേസ് നാളെ സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഇസ്മായിൽ കേസ് ഡയറി പുതിയ അന്വേഷണ സംഘത്തിന് കൈമാറും. നിലവിൽ…

Read More

സ്പീക്കറെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍; ഡോളര്‍ കടത്ത് കേസ് അന്വേഷണം വഴിമുട്ടി

  വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ അന്വേഷണം വഴിമുട്ടി നിലയില്‍. സ്പീക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്പീക്കറെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പോകേണ്ട സ്ഥിതിയാണ്. സ്പീക്കറുടെ മൊഴി വിലയിരുത്തിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇതുടനെ നടക്കില്ല. സ്പീക്കറെ തുടര്‍ന്ന് ചോദ്യം ചെയ്യണമെങ്കില്‍ ഇനി കൊവിഡ് ഭേദമായതിന് ശേഷമേ നടക്കൂ. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡിയും സ്പീക്കറെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതും ഇനി…

Read More

കൊവിഡ് രൂക്ഷമാകുന്നു: സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ അവ്യക്തത; ഓൺലൈൻ ക്ലാസുകൾ തുടരും

കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഇത്തവണയും അധ്യയന വർഷം മുടങ്ങിയേക്കും. ജൂണിൽ സ്‌കൂളുകൾ തുറക്കാനുള്ള സാധ്യത മങ്ങുകയാണ്. മെയ് മാസത്തിലെ രോഗ പകർച്ച കൂടി കണക്കിലെടുത്ത ശേഷമാകും അന്തിമ തീരുമാനം. പുതിയ അധ്യയന വർഷത്തിന്റെ ആദ്യഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾ തന്നെ നടത്തും സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാംവരവ് കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുകയെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയേക്കില്ല. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ പൂർത്തിയാക്കി ജൂണോടെ ഫലം പ്രഖ്യാപിക്കുന്നതിനാണ് പ്രധാന പരിഗണന…

Read More

മുതിർന്ന കോൺഗ്രസ് നേതാവ് കെ എം ചുമ്മാർ അന്തരിച്ചു

  മുതിർന്ന കോൺഗ്രസ് നേതാവ് കെ എം ചുമ്മാർ അന്തരിച്ചു. കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു. പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ചരിത്ര പണ്ഠിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, വിമർശകൻ, ലേഖകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. രണ്ട് തവണ കേരള സാഹിത്യ അക്കാദമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചുമ്മാറിന്റെ മരണത്തിൽ അനുശോചിച്ചു.

Read More

2584 പേർ ഇന്ന് കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 39,778 പേർ ചികിത്സയിൽ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2584 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 247, കൊല്ലം 232, പത്തനംതിട്ട 51, ആലപ്പുഴ 129, കോട്ടയം 160, ഇടുക്കി 95, എറണാകുളം 139, തൃശൂർ 218, പാലക്കാട് 205, മലപ്പുറം 304, കോഴിക്കോട് 301, വയനാട് 71, കണ്ണൂർ 278, കാസർഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,778 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,15,342 പേർ ഇതുവരെ…

Read More

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ്

നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് സ്പീകറുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരത്തെ വസതിയിലാണ് നിലവില്‍ അദ്ദേഹം ഉള്ളത്.

Read More

2584 പേർ ഇന്ന് കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 39,778 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2584 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 247, കൊല്ലം 232, പത്തനംതിട്ട 51, ആലപ്പുഴ 129, കോട്ടയം 160, ഇടുക്കി 95, എറണാകുളം 139, തൃശൂർ 218, പാലക്കാട് 205, മലപ്പുറം 304, കോഴിക്കോട് 301, വയനാട് 71, കണ്ണൂർ 278, കാസർഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,778 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,15,342 പേർ ഇതുവരെ കോവിഡിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തില്‍ പതിനഞ്ചാം ഡി ബി എസ് സര്‍ജറി പൂര്‍ത്തിയാക്കി

  കോഴിക്കോട് : പാര്‍ക്കിന്‍സണ്‍സ് ചികിത്സാ രംഗത്ത് ഏറ്റവും വലിയ പരിവര്‍ത്തനം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഡി ബി എസ് (ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍) കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിലെ പതിനഞ്ചാമത്തെ ഡി ബി എസ് ശസ്ത്രക്രിയയാണ് ലോക പാര്‍ക്കിന്‍സണ്‍സ് ദിനം കൂടിയായ ഏപ്രില്‍ 11ൻ്റെ തലേ ദിവസമായ ശനിയാഴ്ച പൂര്‍ത്തീകരിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്. ഡോപ്പാമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉത്പാദിപ്പിക്കുന്ന തലച്ചോറിലെ ഡോപ്പമിന്‍ കോശങ്ങള്‍ പ്രവര്‍ത്തന രഹിതമാകുമ്പോഴാണ് പാര്‍ക്കിന്‍സണ്‍സ്…

Read More