റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി
റോഡപകടങ്ങള്‍ കുറക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സര്‍ക്കാറുകളും റോഡ് സുരക്ഷാ അതോറിട്ടിയും ഇതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. റോഡ് വികസനത്തിന് വിട്ടു നല്‍കാമെന്നേറ്റ ഭൂമി നാലുമാസത്തിനകം ഏറ്റെടുക്കണം. സുരക്ഷിതമായ റോഡുകള്‍ പൗരന്‍റെ ഭരണഘടനാപരമായ അവകാശമാണ്. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണമെന്നും റോഡുകള്‍ ഇടയ്ക്കിടെ വെട്ടിപ്പൊളിക്കുന്നത് തടയാന്‍ പണികള്‍ ഒരുമിച്ചു ചെയ്യാന്‍ സംവിധാനമുണ്ടാക്കണമെന്നും കോടതി പറഞ്ഞു. അപകടകരമായ തൂണുകളും ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങളും മാലിന്യങ്ങളും മൂന്നു മാസത്തിനകം നീക്കണമെന്നും കോടതി. റോഡുകളിലേക്ക് തള്ളി നില്‍ക്കുന്ന…