Headlines

തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു

  തിരുവനന്തപുരം പോത്തൻകോട് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു. ഛത്തിസ്ഗഢ് സ്വദേശി കുശാൽ സിംഗ് മറാബിയാണ് ഭാര്യ സീതാബായി, മകൻ ആറ് വയസ്സുള്ള അരുൺ എന്നിവരെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ഇരുവർക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീതാബായിയുടെയും അരുണിന്റെയും തലക്ക് വെട്ടേറ്റിട്ടുണ്ട്. സീതാബായിയുടെ കൈ വെട്ടേറ്റ് തൂങ്ങിയ നിലയിലുമാണ്. കുശാൽ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

മൻസൂർ വധക്കേസിൽ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടെന്ന് കെ സുധാകരൻ; സാക്ഷിയെ ഹാജരാക്കാം

  മൻസൂർ വധക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കെ സുധാകരൻ. സംഭവത്തിൽ ഗൂഢാലോചനയുണ്ട്. കൃത്യം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഡിജിറ്റൽ ഭീഷണി സന്ദേശം പ്രചരിപ്പിച്ചു. ഇത് മാത്രം മതി ഗൂഢാലോചനക്ക് തെളിവ് യുഎപിഎ ചുമത്തിയില്ലെങ്കിൽ കോടതിയിൽ പോകും. ഷുഹൈബ് വധത്തിൽ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മൻസൂർ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നിധ്യത്തിന് തെളിവായി സാക്ഷിയെ ഹാജരാക്കുമെന്നും സുധാകരൻ പറഞ്ഞു പോലീസ് സേനയിലെ സിപിഎമ്മിന്റെ ക്രിമിനൽ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. അന്വേഷണ സംഘത്തലവനായ ഇസ്മായിൽ സിപിഎം നേതാക്കളുടെ…

Read More

പാലക്കാട് ജില്ലയിൽ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് മറിച്ചെന്ന് മന്ത്രി എ കെ ബാലൻ

  പാലക്കാട് ജില്ലയിലാകെ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് മറിച്ചെന്ന് മന്ത്രി എ കെ ബാലൻ. ഒറ്റപ്പാലം, നെന്മാറ, തൃത്താല മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും അഡ്ജസ്റ്റ്‌മെന്റ് നടത്തിയിരുന്നു. അതിന്റെ ഉദാഹരണമാണ് മലമ്പുഴയും പാലക്കാടും. ഒരു വിഭാഗം കോൺഗ്രസുകാർ ഷാഫി പറമ്പലിനെതിരെയാണ്. ഇവർ ശ്രീധരന് അനുകുലമായ നിലപാട് എടുക്കും അതേസമയം ജില്ലയിൽ എൽ ഡി എഫിന്റെ ഒമ്പത് സീറ്റും നിലനിർത്തും. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം വർധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജയിക്കുമെന്ന പ്രതീക്ഷയോടെയാണ് ശ്രീധരൻ 88ാമത്തെ വയസ്സിൽ പാലക്കാട്…

Read More

രണ്ടു വര്‍ഷമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് നാളെ തുറക്കും

കുറുവ നാളെ മുതൽ തുറക്കും: 9.30 മുതല്‍ 3.30 വരെ സഞ്ചാരികൾക്ക് പ്രവേശനം രണ്ടു വര്‍ഷമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് നാളെ തുറക്കും. പരിസ്ഥിതി സംഘടനകള്‍ നല്‍കിയ പരാതിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് കുറുവയടക്കം ജില്ലയിലെ 5 ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടത്.   കോടതി നിബന്ധനയനുസരിച്ച് ദിവസവും 1150 പേര്‍ക്കാണ് ദ്വീപില്‍ പ്രവേശനം രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെ സഞ്ചാരികളെ പ്രവേശിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പ്രവേശനമെന്നും സംഘാടകര്‍ അറിയിച്ചു.

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് പുതിയ സർക്കാർ വന്നിട്ട്; മാറ്റിവെക്കാൻ നിയമോപദേശം ലഭിച്ചതായി കമ്മീഷൻ

  സംസ്ഥാനത്ത് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിയമോപദേശം ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ സർക്കാർ വന്നതിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ധാർമികതയെന്ന് നിയമമന്ത്രാലയം നിർദേശിച്ചതായി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കമ്മീഷൻ പറയുന്നു നിലവിലെ അംഗങ്ങളുടെ കാലാവധി അവസാനിക്കും മുമ്പേ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത്. കോടതി വിഷയത്തിൽ അന്തിമ തീർപ്പ് ഉടൻ പറയും നേരത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന്…

Read More

കൊവിഡ് വ്യാപനം: മാസ് വാക്‌സിനേഷൻ പദ്ധതി ലക്ഷ്യമിടുന്നു; ഏപ്രിൽ മാസം നിർണായകമെന്ന് ആരോഗ്യമന്ത്രി

  കൊവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ പദ്ധതി വിപുലീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ക്രഷിംഗ് കർവ് എന്ന പേരിൽ മാസ് വാക്‌സിനേഷൻ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. യോഗ്യരായ എല്ലാവർക്കും വാക്‌സിൻ നൽകും. ആവശ്യമുള്ളയത്രയും വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ള നല്ല ശതമാനം ആളുകൾക്കും വാക്‌സിൻ നൽകി. ശേഷിക്കുന്നവർക്ക് അടുത്ത ദിവസങ്ങളിൽ വാക്‌സിൻ ഉറപ്പുവരുത്തും. സംസ്ഥാനത്ത് 11 ശതമാനം പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് സീറോ സർവേ. കൊവിഡിന്റെ രണ്ടാംതരംഗത്തിൽ…

Read More

നിപ്മറില്‍ ഓട്ടിസം ബോധവല്‍കരണ പരിപാടി ‘സ്‌പെക്ട്രം 2021’ ഏപ്രില്‍ 10,11 തീയതികളില്‍

ഇരിങ്ങാലക്കുട: ഓട്ടിസം ബോധവല്‍കരണ മാസാചരണത്തിന്റെ ഭാഗമായി കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെ (നിപ്മര്‍) ആഭിമുഖ്യത്തില്‍ ഈ മാസം 10, 11 തീയതികളില്‍ ഓട്ടിസം ബോധവല്‍കരണ പരിപാടി ‘സ്‌പെക്ട്രം 2021’ സംഘടിപ്പിക്കുന്നു. വെബിനാറുകള്‍, പ്രദര്‍ശനബോധന പരിപാടികള്‍, മത്സരങ്ങള്‍ എന്നിവയാണ് പരിപാടിയുടെ ഭാഗമായി നടക്കുക. 10-ാം തീയതി രാവിലെ 10 മണിക്ക് നിപ്മര്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും….

Read More

ഫയർ അലറാം മുഴങ്ങി; കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കോഴിക്കോട്-കുവൈറ്റ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമമാണ് കാർഗോ ഭാഗത്ത് നിന്ന് ഫയർ അലറാം മുഴങ്ങിയതിനെ തുടർന്ന് തിരിച്ചിറക്കിയത്. വിമാനം പറന്നുയർന്ന ഉടൻ തന്നെ അപായമണി മുഴങ്ങുകയായിരുന്നു. പതിനേഴ് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതരാണ്. രാവിലെ എട്ടരയോടെയാണ് വിമാനം പറന്നുയർന്നത്. പിന്നാലെ തിരിച്ചിറക്കുകയായിരുന്നു.

Read More

കണ്ണൂരിൽ കാനറ ബാങ്ക് മാനേജരെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  കണ്ണൂരിൽ കാനറ ബാങ്ക് മാനേജറെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജർ സ്വപ്‌നയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൃശ്ശൂർ സ്വദേശിയാണ് സ്വപ്‌ന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കൊവിഡിന്റെ കൈവിട്ട കളി: സംസ്ഥാനത്ത് പ്രതിദിന വർധനവ് പതിനായിരം കടക്കാൻ സാധ്യത

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരാൻ സാധ്യത. പ്രതിദിന വർധനവ് പതിനായിരത്തിന് മുകളിലേക്ക് പോകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരും. രോഗപകർച്ച ഒഴിവാക്കാൻ പ്രതിരോധം പരമാവധി ശക്തമാക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ലക്ഷണങ്ങൾ ഉള്ളവർ ഉടൻ പരിശോധന നടത്തണം. ആന്റിജനിൽ നെഗറ്റീവ് ആയാൽ ആർടിപിസിആർ പരിശോധനയും നടത്തണം. ആശുപത്രികളിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ കൂടുതൽ സജ്ജമാക്കാനുള്ള നിർദേശവും നൽകി. രോഗവ്യാപനം കണ്ടെത്തിയാൽ ജില്ലാ ഭരണകൂടങ്ങൾക്ക് കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിക്കാൻ അനുമതിയുണ്ട് പോലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്….

Read More