Headlines

മൻസൂർ വധം നാളെ പാനൂരിൽ പ്രതിഷേധ സംഗമം, ചെന്നിത്തല ഉദ്ഘാടനം ചെയ്യും

  മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാനൂരിൽ നാളെ പ്രതിഷേധ സംഗമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കുഞ്ഞാലിക്കുട്ടിയും കെ സുധാകരനും ഉൾപ്പെടെയുള്ള നേതാക്കൾ പാനൂരിലെത്തും. ക്രൈംബ്രാഞ്ച് സംഘത്തിൽ സിപിഎം അനുകൂലികളുണ്ടെന്നും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നുമാണ് ആവശ്യം. അതേസമയം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗസംഘമാണ് പുതുതായി കേസ് അന്വേഷിക്കുന്നത്.  

Read More

മുഖ്യമന്ത്രി പിണറായി വിജയനും, ഉമ്മൻ ചാണ്ടിക്കും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളില്ല; ചികിത്സയിൽ തുടരുന്നു

  കൊവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കടുത്ത ആരോഗ്യപ്രശ്‌നങ്ങളില്ല. പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിക്ക് കൊവിഡ് ക്രിട്ടിക്കൽ കെയർ വിദഗ്ധരെ ഏർപ്പെടുത്തുന്ന കാരയ്ത്തിൽ ഇന്ന് തീരുമാനമുണ്ടാകും. മകൾ, വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനാൽ നിരീക്ഷണത്തിലായിരുന്നു മുഖ്യമന്ത്രി. തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉമ്മൻ ചാണ്ടി കഴിഞ്ഞ രണ്ട് ദിവസമായി…

Read More

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.പ്രചാരണ തിരക്ക് കഴിഞ്ഞതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിക്കുന്നത്‌.ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തില്‍.രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു.

Read More

2205 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 33,621 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2205 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 143, കൊല്ലം 206, പത്തനംതിട്ട 82, ആലപ്പുഴ 119, കോട്ടയം 165, ഇടുക്കി 39, എറണാകുളം 137, തൃശൂർ 202, പാലക്കാട് 60, മലപ്പുറം 249, കോഴിക്കോട് 391, വയനാട് 37, കണ്ണൂർ 227, കാസർഗോഡ് 148 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 33,621 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,10,283 പേർ ഇതുവരെ…

Read More

റാന്നി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

റാന്നി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചേത്തയ്ക്കൽ സ്വദേശികളായ ശബരി, ജിത്തു എന്നിവരാണ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ഇവർ സുഹൃത്തിനൊപ്പമാണ് കുളിക്കാനിറങ്ങിയത്. ഒപ്പമുണ്ടായിരുന്ന ദുർഗാദത്ത് മൊബൈൽ ഫോൺ എടുക്കാനായി കരയിലേക്ക് കയറി തിരികെ വന്നപ്പോഴാണ് പാറയുടെ ഉള്ളിൽ ശബരിയും ജിത്തുവും കുടുങ്ങിക്കിടക്കുന്നത് കണ്ടത്. നാട്ടുകാർ എത്തിയപ്പോഴേക്കും ഇവർ മരിച്ചിരുന്നു.

Read More

‘മൂന്നാഴ്ച്ച നിര്‍ണ്ണായകം’; ജനങ്ങള്‍ ‘ബാക്ക് ടു ബേസിക്‌സ്’ ക്യാമ്ബയിനിലേക്ക് മടങ്ങണമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. വരുന്ന മൂന്നാഴ്ച്ച കേരളത്തിന് നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പ് പ്രാചാരണങ്ങളിലുള്‍പ്പെടെ വലിയ തോതില്‍ ജനങ്ങള്‍ കൂട്ടംകൂടിയിട്ടുണ്ട്. അതിനാല്‍ ജാഗ്രതയോടുകൂടി മുന്നോട്ടു പോകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് ഇന്നലെ മാത്രം 3500 ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സംസ്ഥാനം ‘ബാക്ക് ടു ബേസിക്‌സ്’ ക്യാമ്ബയിനിലേക്ക് മടങ്ങണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. എല്ലാവരും സോപ്പ്, മാസ്‌ക്…

Read More

മൻസൂറിന്റെ കൊലപാതകം: മുഖ്യപ്രതി ഷിനോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷിനോസിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഷിനോസിനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. കേസിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ഡിവൈഎഫ്‌ഐ നേതാവ് സുഹൈൽ അടക്കമുള്ള 12 പ്രതികൾ ഒളിവിലാണ്.

Read More

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. മകൾ വീണ വിജയന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവർ പിപി കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യാനെത്തിയത്. മുഖ്യമന്ത്രി ക്വാറന്റീനിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മുഖ്യമന്ത്രിയെ മാറ്റും

Read More

സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

മലപ്പുറത്ത് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി; നാല് പേർക്ക് പരുക്ക്

  മലപ്പുറം മൂത്തേടത്ത് യുഡിഎഫ്-എൽഡിഎഫ് സംഘർഷം. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. ഒരു ഡിവൈഎഫ്‌ഐ പ്രവർത്തകനും മൂന്ന് യുഡിഎഫ് പ്രവർത്തകർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റ ഡിവൈഎഫ്‌ഐ എടക്കര ബ്ലോക്ക് കമ്മിറ്റിയംഗം ക്രിസ്റ്റി ജോണിനെ എടക്കര സ്വകാര്യ ആശുപത്രിയിലും യുഡിഎഫ് പ്രവർത്തകരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More