Headlines

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കുകയാണ് . എല്ലാ പരീക്ഷാർത്ഥികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ വിജയാശംസകൾ നേർന്നു. “എല്ലാ മത്സരാർത്ഥികൾക്കും നല്ല രീതിയിൽ പരീക്ഷകളിൽ പങ്കെടുക്കാനും മികച്ച വിജയം കരസ്ഥമാക്കാനും സാധിക്കട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു”, പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.  

Read More

സ്പീക്കർ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല; സുഖമില്ലെന്ന് വിശദീകരണം

  ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ എത്തില്ലെന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസവും നോട്ടീസ് അയച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് സ്പീക്കർ അറിയിച്ചിരുന്നു ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. അതേസമയം, ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് എടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Read More

കോവിഡ് വ്യാപനം : ഒരാഴ്ച കടുത്ത ജാഗ്രത ; പരിശോധന ഇന്നുമുതൽ

തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ സംസ്ഥാനത്ത്‌ കോവിഡ്‌ ജാഗ്രത ശക്തമാക്കാൻ തീരുമാനം. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടവർ പാലിക്കേണ്ട നിർദേശങ്ങൾ‌ സംബന്ധിച്ച്‌ കലക്ടർമാരുടെ അധ്യക്ഷതയിൽ യോഗം ചേർന്ന്‌ രൂപംനൽകി. പ്രചാരണത്തിൽ ഏർപ്പെട്ടവരും ബൂത്ത്‌ ഏജന്റുമാരും കർശനമായ സ്വയം നിരീക്ഷണം പാലിക്കണം. രോഗലക്ഷണം കണ്ടാൽ ആർടിപിസിആർ പരിശോധന നടത്തണം. ഒരാഴ്ച കർശന ജാഗ്രത വേണമെന്നാണ്‌ നിർദേശം. പല ഭാഗങ്ങളിലും ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാവരും പരിശോധനയ്‌ക്ക്‌ വിധേയരാകണമെന്നാണ്‌ ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിനുശേഷം കലക്ടർമാരുടെ അഭ്യർഥന. ഇവർ…

Read More

പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഇന്ന് മുതൽ പു​​​നഃ​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ ഒ​​​ട്ടും കൈ​​​വി​​​ട​​​രു​​​തെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ്

പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഇന്ന് മുതൽ പു​​​നഃ​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ ഒ​​​ട്ടും കൈ​​​വി​​​ട​​​രു​​​തെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ്. പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പ് നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്‌ സ​​​ര്‍​​​ക്കാ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ കോ​​​വി​​​ഡ് മാ​​​ര്‍​​​ഗ​​​നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നും നി​​​ര്‍​​​ദേ​​​ശം. സ്കൂ​​​ള്‍ ജീ​​​വ​​​ന​​​ക്കാ​​​രും, വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളും,അ​​​ധ്യാ​​​പ​​​ക​​​രും എ​​​ന്‍ 95 മാ​​​സ്ക് അ​​​ല്ലെ​​​ങ്കി​​​ല്‍ മൂ​​​ന്നു ലെ​​​യ​​​ര്‍ തു​​​ണി​​​കൊ​​​ണ്ടു​​​ള്ള മാ​​​സ്ക് ധ​​​രി​​​ക്കേ​​​ണ്ട​​​താ​​​ണ്.​​​പ​​​രീ​​​ക്ഷ ഹാ​​​ളി​​​ല്‍ ക​​​യ​​​റു​​​ന്ന​​​തി​​​നു മു​​​ന്‍​​​പും ശേ​​​ഷ​​​വും കൈ​​​ക​​​ള്‍ സോ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച്‌ 20 സെ​​​ക്ക​​​ന്‍​​​ഡ് ശാ​​​സ്ത്രീ​​​യ​​​മാ​​​യി ക​​​ഴു​​​കേ​​​ണ്ട​​​താ​​​ണ്. പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ല്‍ ജ​​​ന​​​ലു​​​ക​​​ള്‍ തു​​​റ​​​ന്നി​​​ട്ട് വാ​​​യു സ​​​ഞ്ചാ​​​രം ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും, സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം…

Read More

കണ്ണൂരിൽ സമാധാനയോഗം; രാവിലെ 11 മണിക്ക് ജില്ലാ കളക്ടറേറ്റിൽ

കണ്ണൂരിൽ സമാധാനയോഗം. രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ കളക്ടറേറ്റിൽ സമാധാനയോഗം ചേരും. ജില്ലാ കലക്ടറാണ് യോഗം വിളിച്ചത്. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കും. കണ്ണൂരിൽ വ്യാപക അക്രമ പരമ്പരകളാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം അടിയന്തര യോഗം വിളിച്ചത്. കണ്ണൂർ പാനൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഐഎം ഓഫിസകൾക്ക് നേരെ വ്യാപക അക്രമം നടന്നിരുന്നു. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം പെരിങ്ങത്തൂരിൽ പൊതുദർശനത്തിനായി വച്ചിരുന്നു. ഇതിന് ശേഷം…

Read More

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക്‌ ഇന്ന്‌ തുടക്കം

തിരുവനന്തപുരം ;എസ്എസ്എൽസി, ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷകൾ വ്യാഴാഴ്‌ച ആരംഭിക്കും. കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാണ് പരീക്ഷ. എസ്എസ്എൽസി പരീക്ഷയ്‌ക്ക്‌ 4,22,226 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2,15,660 ആൺകുട്ടികളും 2,06,566 പെൺകുട്ടികളും. ആകെ 2947 പരീക്ഷാകേന്ദ്രം. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വികെഎംഎംഎച്ച്എസ് ഇടരിക്കോട് പരീക്ഷാകേന്ദ്രത്തിലാണ് ഏറ്റവും കൂടുതൽ (2076) പേർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രൈവറ്റ്‌ വിഭാഗത്തിൽ 990 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടിഎച്ച്എസ്എൽസിയിൽ 48 പരീക്ഷാകേന്ദ്രത്തിലായി 2889, എസ്എസ്എൽസി ഹിയറിങ്‌ ഇംപയേർഡ് വിഭാഗത്തിൽ 29 പരീക്ഷാകേന്ദ്രത്തിലായി 257, ടിഎച്ച്എസ്എൽസി…

Read More

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കുകയാണ്. വെക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾക്ക് മറ്റന്നാള്‍ തുടക്കം കുറിക്കും. സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാർത്ഥികളാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതുന്നത്. രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും. എസ്എസ്എൽസി പരീക്ഷ ഏപ്രിൽ 12വരെ ഉച്ചക്ക് ശേഷവും ഏപ്രിൽ 15 മുതൽ രാവിലെയുമാണ് നടക്കുക. റംസാൻ നോമ്പ് പരിഗണിച്ചാണ് ഈ മാസം 15 മുതൽ എസ്എസ്എൽസി പരീക്ഷ രാവിലേയ്ക്കു മാറ്റുന്നത്. പൊതു…

Read More

തീപ്പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട്: തീപ്പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ആവിലോറ താഴെ ഡാപ്പൊയില്‍ അബ്ദുന്നാസിറിന്റെ ഭാര്യ സജ്‌റ(38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. മക്കള്‍: നിഹാല്‍, നജാദ്(വിദ്യാര്‍ഥികള്‍), ആദില്‍ ജവാദ്, ഹന്‍സ.

Read More

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,554 സാമ്പിളുകൾ; 16 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ്: 16 മരണം

  കഴിഞ്ഞ 24 മണിക്കൂറിനിടെ 60,554 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,35,14,740 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4710 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 131 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്….

Read More

1955 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 31,493 പേർ: മൂന്ന് ഹോട്ട് സ്പോട്ടുകൾ കൂടി

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1955 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 174, കൊല്ലം 117, പത്തനംതിട്ട 70, ആലപ്പുഴ 139, കോട്ടയം 230, ഇടുക്കി 31, എറണാകുളം 125, തൃശൂര്‍ 175, പാലക്കാട് 69, മലപ്പുറം 260, കോഴിക്കോട് 273, വയനാട് 48, കണ്ണൂര്‍ 169, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 31,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,08,078 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി…

Read More