പുതിയ കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നു; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നു. പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തുന്നത് അടക്കമാണ് പുതിയ ഉത്തരവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളിൽ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരവും ഉത്തരവിലുണ്ട്. പൊതുപരിപാടികളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അടച്ചിട്ട മുറികളിൽ നടക്കുന്ന പരിപാടികളിലും യോഗങ്ങളിലും പരാമവധി നൂറ് പേർ മാത്രം. കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നതിന് കൊവിഡ് പരിശോധനാ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം. പരിപാടികളുടെ ദൈർഘ്യം രണ്ട് മണിക്കൂറിൽ കൂടരുത്. ഭക്ഷണം…