തൃശ്ശൂർ പൂരത്തിനെത്താൻ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; കുട്ടികൾക്ക് പ്രവേശനമില്ല

 

ചടങ്ങുകൾക്ക് മാറ്റമില്ലാതെ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തൃശ്ശൂർ പൂരം പ്രൗഡിയോടെ നടത്താൻ തീരുമാനം. ജില്ലാ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.

പൂരപ്പറമ്പിലെത്തുന്ന 45 വയസ്സിന് മുകളിലുള്ളവർ കൊവിഡ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണം. പൂരപ്പറമ്പിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പൂരം കാണാനെത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം.

പോലീസ് പരിശോധന കർശനമാക്കും. സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. കുട്ടികൾക്ക് പൂരപ്പറമ്പിൽ പ്രവേശനം അനുവദിക്കില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്.