മേഘ വിസ്ഫോടനത്തിലും മണ്ണിടിച്ചിലും ജമ്മു കാശ്മീരിൽ 11 മരണം. കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതം. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി ഒമർ അബ്ദുള്ള നിർദ്ദേശം നൽകി. മഴക്കെടുതിയിൽ ഹിമാചലിലെ നിരവധി റോഡുകളും പാലങ്ങളും തകർന്നു.
ജമ്മു കശ്മീരിൽ ഇന്ന് പുലർച്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
അഞ്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. കാണാതായവർക്കായി തിരിച്ചിൽ ഊർജിതമാക്കി. റംബാനിലെ രാജ്ഗഡിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ദുരന്തത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. പ്രശ്നബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ഹിമാചലിലെ നിരവധി റോഡുകളും പാലങ്ങങ്ങളും തകർന്നു. മണ്ണിടിച്ചിലിൽ ചമ്പയിലെ നിരവധി വീടുകൾക്ക്
കേടുപാടുകൾ സംഭവിച്ചു. ശക്തമായ മഴയിൽ ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. ഋഷികേശിലും ഹരിദ്വാറിലുമായി ഗംഗാതീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റി. മഴക്കെടുതി ബാധിച്ച പഞ്ചാബിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉന്നത അധികാര സമിതി രൂപീകരിച്ചു.