Headlines

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാസേന; ജയ്‌ഷെ ഭീകരരുടെ സഹായി പിടിയിൽ

ജമ്മു കാശ്മീരിൽ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാസേന. ഭീകരരുടെ സഹായിയെ സൈന്യം പിടികൂടി. പാക് അധീന കശ്മീർ സ്വദേശി മുഹമ്മദ് ആരിഫ് ആണ് പിടിയിലായത്. രജൗരിയിലെ മഞ്ചകോട്ടിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്

ജയ്‌ഷെ-ഇ-മുഹമ്മദ് ഭീകര വാദികളുമായി നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന ഭീകരർ സുരക്ഷ സേനയെ കണ്ടതോടെ പിൻവാങ്ങി. ആരിഫിൽ നിന്നും
ഒരു മൊബൈൽ ഫോണും 20,000 രൂപ പാകിസ്താൻ കറൻസിയും പിടികൂടി ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് സുരക്ഷ സേന അറിയിച്ചു.