Headlines

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിലുള്ള ചികിത്സ തുടരുമെന്നും വെന്റിലേറ്റർ സപ്പോർട്ടും സി.ആർ.ആർ.ടി.യും തുടരുമെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ആന്റിബയോട്ടിക് ചികിത്സയും തുടരുന്നതാണ്. ആൻ്റി ബയോട്ടിക് ചികിത്സയും തുടരുമെന്നും
ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റം വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.അൽപ്പ സമയം മുമ്പാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്.

അതിനിടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി സന്ദർശിച്ചിരുന്നു. വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും എംഎ ബേബി പറഞ്ഞു. തുടർച്ചയായ ഡയാലിസിസ് ഇന്നുമുതൽ തുടങ്ങും. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.