രണ്ട്‌ലക്ഷം ഡോസ് കോവാക്‌സിന്‍ ഇന്ന് സംസ്ഥാനത്ത് എത്തും

തിരുവനന്തപുരം; രണ്ട്‌ലക്ഷം ഡോസ് കോവാക്‌സിന്‍ ഇന്ന് സംസ്ഥാനത്ത് എത്തും. വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് ആണ് ഇക്കാര്യം സംസ്ഥാനത്തെ അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകും.

ചൊവ്വാഴ്ച രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ മരുന്നുകളാണ് സംസ്ഥാനത്ത് എത്തുകയെന്നാണ് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുള്ളത്. മൂന്ന് മേഖലകളിലായാണ് മരുന്നുകള്‍ എത്തിക്കുക. തിരുവനന്തപുരം മേഖലകളില്‍ 68,000 ഡോസും എറണാകുളം മേഖലയില്‍ 78,000 ഡോസും കോഴിക്കോട് മേഖലയില്‍ 54,000 ഡോസ് മരുന്നുകളാണ് എത്തിക്കുക. നാളെയും മറ്റന്നാളും ഉപയോഗിക്കാനുള്ള മരുന്ന് സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.