Headlines

സംസ്ഥാനത്ത് ഇന്ന് 8126 പേർക്ക് കൊവിഡ്, 20 മരണം; 2700 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8126 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂർ 704, കണ്ണൂർ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസർഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7),…

Read More

താനൂരില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: താനൂരില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതുമണിയോടെ മൂലക്കല്‍ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടമുണ്ടായത്. തിരൂരില്‍നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സും പരപ്പനങ്ങാടിയില്‍നിന്ന് തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍പ്പെട്ടവരെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപോര്‍ട്ടുകള്‍. ബസ്സുകളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Read More

ആലപ്പുഴയിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു

ആലപ്പുഴ പടനിലത്ത് വാഹനാപകടത്തിൽ രണ്ട് മരണം. സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാറ്റൂർ സ്വദേശികളായ തോമസ്(55), മകൾ ജോസി തോമസ്(21) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Read More

ഏപ്രിൽ 16, 17 തീയതികളിൽ രണ്ടര ലക്ഷം പേർക്ക് കൊവിഡ് പരിശോധന; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കി സർക്കാർ. ഏപ്രിൽ 16, 17 തീയതികളിൽ രണ്ടര ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പരിശോധന വ്യാപകമാക്കും, ഊർജിതമായ വാക്‌സിനേഷൻ, കർശന നിയന്ത്രണം എന്നീ മൂന്ന് തലങ്ങളിലൂടെ കൊവിഡ് വ്യാപനം തടയാനാണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കൊവിഡ് മുന്നണി പ്രവർത്തകർ, കൊവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളിൽ…

Read More

ഐഎസ്ആർഒ ചാരക്കേസ്: സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് നമ്പി നാരായണൻ

  ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് നമ്പി നാരായണൻ. കെട്ടിച്ചമച്ച കേസിന്റെ പിന്നിലുള്ളത് പുറത്തുവരട്ടെയെന്നും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെങ്കിൽ അതും പുറത്തുവരട്ടെയെന്നും നമ്പി നാരായണൻ പറഞ്ഞു ഈ നടപടി നേരത്തെയാകാമായിരുന്നു. ഈ സംഭവം കാരണം ക്രയോജനിക് സാങ്കേതിക വിദ്യയുമായി മുന്നോട്ടുപോകുന്നതിൽ കാലതാമസമുണ്ടായി. 1999ൽ വരേണ്ടത് 15 വർഷങ്ങൾ കഴിഞ്ഞ് 2014ലാണ് വന്നത്. അന്വേഷണഘട്ടത്തിൽ ഐബി ഉദ്യോഗസ്ഥരുടെ പങ്കടക്കം എല്ലാ കാര്യങ്ങളും മൊഴിയായി നൽകിയിരുന്നതാണെന്നും നമ്പി നാരായണൻ പറഞ്ഞു.

Read More

ഐഎസ്ആർഒ ചാരക്കേസ് സിബിഐ അന്വേഷിക്കും; മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി

  ഐഎസ്ആർഒ ഗൂഢാലോചന കേസ് സിബിഐ അന്വേഷിക്കും. ജസ്റ്റിസ് ഡി കെ ജെയിൻ സമിതിയുടെ റിപ്പോർട്ട് സിബിഐക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സിബിഐക്ക് നിർദേശം. രണ്ടര വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ജസ്റ്റിസ് ഡി കെ ജെയിൻ കമ്മീഷൻ മുദ്ര വെച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ ഉള്ളടക്കം സുപ്രീം കോടതി പുറത്തുവിടുമോയെന്നാണ് ഇനി അറിയാനുള്ളത്. നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയവരുടെ…

Read More

ബന്ധുനിയമന വിവാദം: മുഖ്യമന്ത്രിക്കും പങ്ക്, നിയമനടപടി സ്വീകരിക്കുമെന്ന് വി മുരളീധരന്‍

  കെ.ടി.ജലീലിന്റെ രാജിക്ക് കാരണമായ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയെടുക്കും.രാജിക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു മറുപടിയുമില്ല, ബന്ധു നിയമനം എന്തുകൊണ്ട് വിജിലന്‍സ് അന്വേഷിച്ചില്ലെന്നും മുരളീധരന്‍ ചോദിച്ചു. യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രി എന്തുകൊണ്ട് രാജിവെക്കുന്നില്ലെന്ന ചോദ്യത്തിന് മുറപടിയില്ലെന്നു മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രി കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കണം. സിപിഐഎമ്മിന്റെ അഴിമതി വിരുദ്ധത കാപട്യമാണെന്നും മുരളീധരന്‍ ആരോപിച്ചു.

Read More

കോഴിക്കോട് ബാലുശ്ശേരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ കയ്യേറ്റത്തിനിടെ ഒരാൾ മരിച്ചു

  കോഴിക്കോട് ബാലുശ്ശേരിയിൽ സുഹൃത്തുകൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. വിഷു ആഘോഷത്തിനിടെയാണ് സുഹൃത്തുക്കൾ തമ്മിൽ സംഘർഷമുണ്ടായത്. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ്(47)മരിച്ചത്. ഇയാൾ ഹൃദ്രോഗിയായിരുന്നു. മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ പറയാനാകൂവെന്ന് പോലീസ് അറിയിച്ചു

Read More

കേരളത്തില്‍ 18-നും 60-നും ഇടയ്ക്കുള്ളവരിലെ കൊവിഡ് മരണനിരക്ക് കൂടുന്നു; ആശങ്ക

തിരുവനന്തപുരം: കേരളത്തില്‍ 18-നും 60-നും ഇടയില്‍ പ്രായമുള്ളവരില്‍ കൊവിഡ് ബാധയും കൊവിഡ് ബാധിച്ചുള്ള മരണവും കൂടുന്നു. കൊവിഡ് ബാധിതരാകുന്ന ഇവരില്‍ പലരും കൃത്യസമയത്ത് ചികിത്സ എടുക്കാത്തതും അവരിലെ ജീവിതശൈലീ രോഗങ്ങളുമാണ് മരണനിരക്ക് കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 18 വയസ്സ് മുതലുള്ളവര്‍ക്ക് വാക്സീന്‍ നല്‍കി രോഗ തീവ്രത കുറയ്ക്കാനുള്ള നടപടികള്‍ വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. 17 വയസ്സ് വരെയുള്ള കുട്ടികളില്‍ കൊവിഡ് ബാധ 12 പേരുടെ ജീവന്‍ കവര്‍ന്നു. 18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവരിലെ കൊവിഡ് ബാധിച്ചുള്ള…

Read More

രോഗതീവ്രതയുള്ള സ്ഥലങ്ങളിൽ പ്രാദേശിക ലോക്ക് ഡൗൺ വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂടുതൽ വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിൻ കുറവായതിനാൽ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു രോഗതീവ്രതയുള്ള സ്ഥലങ്ങളിൽ പ്രാദേശിക ലോക്ക് ഡൗൺ വേണ്ടി വരും. സമ്പൂർണ ലോക്ക് ഡൗൺ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവൻ മാത്രമല്ല, ജീവിത ഉപാധി കൂടി സംരക്ഷിക്കേണ്ടതുണ്ട്. 50 ലക്ഷം ഡോസ് വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും അതിന്റെ പുകിത പോലും ലഭ്യമായിട്ടില്ല. കൂടുതൽ വാക്‌സിൻ നൽകാൻ കേന്ദ്രം തയ്യാറാകണം. വാക്‌സിൻ…

Read More