Headlines

വോട്ടെണ്ണൽ ദിനമായ മെയ് 2ന് കേരളത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് ഹർജി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയിൽ ഹർജി. മെയ് ഒന്ന് അർധരാത്രി മുതൽ രണ്ടാം തീയതി അർധരാത്രി വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്നാണ് ആവശ്യം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി. കോടതി ഫയലിൽ സ്വീകരിച്ച ഹർജി സർക്കാരിനോട് പ്രതികരണം തേടി. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടു.

Read More

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

അഭിമന്യു വധം: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ പിടിയിൽ

  ആലപ്പുഴ വള്ളികുന്നത് പതിനഞ്ച് വയസ്സ് മാത്രമുള്ള അഭിമന്യു എന്ന കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. വള്ളികുന്നം സ്വദേശി ജിഷ്ണുവാണ് കസ്റ്റഡിയിലായത്. നേരത്തെ പിടിയിലായ ആർ എസ് എസുകാരൻ സജയ് ജിത്തിന്റെ സുഹൃത്താണ് ഇയാൾ കൊലപാതകത്തിൽ പങ്കെടുത്ത പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് വിഷ്ണുവാണ്. നേരത്തെ കൊച്ചി പാലാരിവട്ടം സ്റ്റേഷനിൽ കീഴടങ്ങിയ സജയ് ജിത്തിനെ അരൂർ പോലീസിന് കൈമാറിയിട്ടുണ്ട്. വിഷു ദിനത്തിലാണ് അഭിമന്യുവിനെ ആർ എസ് എസുകാർ കുത്തിക്കൊന്നത്.

Read More

കുറച്ചുകൂടി കരുതൽ എടുക്കണമായിരുന്നു; പിടിച്ചെടുത്ത പണം നിയമപരമായതെന്ന് കെ എം ഷാജി

  വീട്ടിൽ നിന്നും പിടിച്ചെടുത്ത അരക്കോടിയോളം വരുന്ന പണം നിയമപരമായ പണമെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഒരാഴ്ച സമയം വേണമെന്നും മുസ്ലിം ലീഗ് നേതാവ് പറഞ്ഞു. വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിക്കുകയായിരുന്നു കെ എം ഷാജി തെരഞ്ഞെടുപ്പിനായി പിരിച്ചെടുത്ത പണമാണ് വീട്ടിൽ നിന്ന് പിടിച്ചത്. ഇതിന് കൗണ്ടർ ഫോയിലുണ്ട്. ഇതുൾപ്പെടെയുള്ള രേഖകൾ വരും ദിവസങ്ങളിൽ ഹാജരാക്കും. കൂടാതെ രേഖകൾ ഒരാഴ്ചക്കുള്ളിൽ ഹാജരാക്കാൻ വിജിലൻസും ആവശ്യപ്പെട്ടിട്ടുണ്ട്….

Read More

ജോൺ ബ്രിട്ടാസും വി ശിവദാസനും രാജ്യസഭയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട്

കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസിനെയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി ശിവദാസനും എൽ ഡി എഫ് പ്രതിനിധികളായി രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. വിജു കൃഷ്ണൻ, കെ കെ രാഗേഷ് എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. എന്നാൽ രണ്ട് പുതുമുഖങ്ങൾ വരട്ടെയെന്ന തീരുമാനത്തിലേക്ക് യോഗം എത്തുകയായിരുന്നു. വൈകുന്നേരം നാല് മണിക്ക് ചേരുന്ന എൽ ഡി എഫ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും ഏപ്രിൽ 30നാണ് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള…

Read More

സംസ്ഥാനത്ത് തുടർ ഭരണ സാധ്യതയെന്ന് സിപിഎം; 80-100 സീറ്റുകൾ ലഭിക്കും

  സംസ്ഥാനത്ത് തുടർ ഭരണ സാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. എൽ ഡി എഫിന് 80-100 സീറ്റുകൾ ലഭിക്കും. കഴിഞ്ഞ തവണത്തേക്കാൾ 15-20 സീറ്റുകൾ അധികമായി ലഭിക്കുമെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി ശക്തമായ മത്സരം നടന്ന പല മണ്ഡലങ്ങളിലും ഫലം ഇടത് മുന്നണിക്ക് അനുകൂലമാകും. ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് പോകാൻ സാധ്യതയുണ്ട്. പലയിടത്തും ബിജെപി നിശ്ചലമായെന്നും യോഗം വിലയിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂർണ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം…

Read More

ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി

  സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ചിന്റെ രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകൾ പറയാൻ ഇഡി ഉദ്യോഗസ്ഥർ പ്രതികളെ നിർബന്ധിച്ചതിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത് പക്ഷേ ഇ ഡിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുകൾ റദ്ദാക്കിയത്. കേസിലെ തുടർ നടപടികളും റദ്ദാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറയാൻ പ്രതികളുടെ മേൽ ഇ ഡി സമ്മർദം ചെലുത്തിയത് പ്രത്യേക കോടതി പരിശോധിക്കട്ടെയെന്നും ഹൈക്കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് ശേഖരിച്ച മൊഴിയടക്കം എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ്…

Read More

വള്ളികുന്നത് അഭിമന്യു വധം: മുഖ്യപ്രതിയായ ആർ എസ് എസുകാരൻ സജയ് ജിത്ത് കീഴടങ്ങി

  ആലപ്പുഴ വള്ളികുന്നത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആർ എസ് എസുകാരൻ സജയ് ജിത്ത് കീഴടങ്ങി. എറണാകുളം പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തിയാണ് ആർ എസ് എസുകാരൻ കീഴടങ്ങിയത്. ഇയാളടക്കം അഞ്ച് ആർ എസ് എസുകാർ കേസിലെ പ്രതികളെന്നാമ് സൂചന പ്രതിയെ ചോദ്യം ചെയ്താലെ കൊലക്ക് പിന്നിലെ കാരമം വ്യക്തമാകു. കൂടാതെ അഭിമന്യു കൊല്ലപ്പെടുമ്പോൾ ഒപ്പമുണ്ടായിരുന്ന കാശി, ആദർശ് എന്നിവരുടെ മൊഴികളും പോലീസ് ഇന്ന് രേഖപ്പെടുത്തും.

Read More

കൊല്ലം കുരീപ്പുഴയില്‍ കന്യാസ്ത്രീയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  കൊല്ലം കുരീപ്പുഴയില്‍ കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിന്റെ(42) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. രാവിലെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മേബിള്‍ ജോസഫിന്റേതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നും ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്നും ജീവിതം അവസാനിക്കുകയാണെന്ന് കുറിപ്പില്‍ പറയുന്നു. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ആരുടെയും പ്രേരണയില്ലെന്നും കുറിപ്പിലുണ്ട്. ഒരു മാസം മുമ്പ് മാത്രമാണ് മേബിള്‍ ഈ കോണ്‍വെന്റിലെത്തിയത്.

Read More

അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജി വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി

  അനധികൃത സ്വത്ത് സമ്പാദന കേസിൽ ചോദ്യം ചെയ്യലിനായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി. രാവിലെ പത്ത് മണിയോടെ കോഴിക്കോട് തൊണ്ടയാടുള്ള വിജിലൻസ് ഓഫീസിലാണ് ഹാജരായത്. ഷാജിയുടെ വീട്ടിൽ നിന്ന് 47.35 ലക്ഷം രൂപ പിടിച്ചെടുത്തത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം പ്രത്യേക വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു പിടിച്ചെടുത്തതിൽ അനധികൃത സമ്പാദ്യമാണെന്ന് പറയാൻ മാത്രമുള്ള അളവില്ലാത്തതിനാൽ 500 ഗ്രാം സ്വർണവും വിദേശ കറൻസികളും ഷാജിക്ക് തിരികെ നൽകിയിരുന്നു. അതേസമയം ഭൂമിയിടപാട് സംബന്ധിച്ചും…

Read More