Headlines

കോഴികളെ കൂട്ടില്‍ കയറ്റാന്‍ ഓടിയ ഏഴ് വയസ്സുകാരന്‍ സ്ലാബില്‍ നെഞ്ചടിച്ച് വീണ് മരിച്ചു

കൊച്ചി: കോഴികളെ കൂട്ടില്‍ കയറ്റാന്‍ ഓടിയ ഏഴ് വയസ്സുകാരന്‍ കോണ്‍ക്രീറ്റ് സ്ലാബില്‍ നെഞ്ചടിച്ചു വീണുമരിച്ചു. എഴുപുന്ന സ്വദേശികളായ സന്തോഷ്, ധന്യ ദമ്ബതികളുടെ മകന്‍ സച്ചിന്‍ കുര്യനാണു മരിച്ചത്. വീട്ടുവളപ്പിലെ കോഴിക്കൂട്ടിലേക്കു കോഴികളെ കയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് കുട്ടി സമീപത്തു കിടന്ന കോണ്‍ക്രീറ്റ് സ്ലാബില്‍ നെഞ്ചടിച്ചു വീണത്. ഓട്ടത്തിനിടയില്‍ കാല്‍ തെന്നി സ്ലാബില്‍ ഇടിച്ചു വീഴുകയായിരുന്നു. കുട്ടിയെ തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. എഴുപുന്ന തെക്ക് സെന്റ് ആന്റണീസ് ഗവ എല്‍പി സ്കൂളിലെ…

Read More

തിരുവനന്തപുരം പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

  പാറശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞിവിള സ്വദേശി ബീനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി പാറശാല പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സ്വകാര്യ ബാങ്കില്‍നിന്നും വീടു പണിക്കായി ലോണെടുത്ത പൈസയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മര്‍ദനം ആരംഭിച്ചതോടെ പുറത്തേക്കോടിയ ബീനയെ പുറകെ എത്തി മുറ്റത്തു വെച്ച് വെട്ടുകയായിരുന്നു.

Read More

തന്റെ മണ്ഡലത്തിൽ 47 പെൺകുട്ടികൾ ലൗ ജിഹാദിന് ഇരയായി; കടുത്ത പരാമർശങ്ങളുമായി പിസി ജോർജ്

  ലൗ ജിഹാദ് ആരോപണത്തിൽ കൂടുതൽ കടുത്ത പരാമർശങ്ങളുമായി പി സി ജോർജ്. തന്റെ മണ്ഡലത്തിൽ മാത്രം 47 പെൺകുട്ടികൾ ലൗ ജിഹാദിന് ഇരയായിട്ടുണ്ടെന്ന് പി സി ജോർജ് അവകാശപ്പെടുന്നു. മാതൃഭൂമിയോടാണ് പി സി ജോർജിന്റെ പ്രതികരണം ഈരാറ്റുപേട്ടയിൽ മാത്രം കണക്കു നോക്കിയപ്പോൾ മനസ്സിലായതാണ് ഇക്കാര്യം. ഇതിൽ 12 പേർ ഹിന്ദു പെൺകുട്ടികളാണ്. ബാക്കി 35 പേർ ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടികളാണ്. ഒന്നര മാസം മുമ്പ് തിക്കോയിൽ നിന്ന് ഒരു പെൺകുട്ടി പോയി. പ്രാർഥിച്ചു കൊണ്ടിരുന്ന കൊന്തയുമായാണ്…

Read More

സമുദായ സംഘടനകൾ പരിധി വിടുമ്പോഴാണ് പ്രശ്‌നം; എൻ എസ് എസിന്റെ സുകുമാരൻ നായർക്കെതിരെ വിജയരാഘവൻ

  എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എൻ എസ് എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകൾ തിരുത്തുന്ന സമീപനമായിരിക്കും ആ സമുദായത്തിൽ നിന്നുണ്ടാകുകയെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിജയരാഘവൻ പറയുന്നു സമുദായ സംഘടനകൾ അവരുടെ പരിധിയിൽ നിന്ന് പ്രവർത്തിക്കട്ടെ. പരിധി വിടുമ്പോഴേ പ്രശ്‌നമുള്ളു. സുകുമാരൻ നായരുടെ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമായിരുന്നു. അതൊന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന…

Read More

കൊല്ലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

  കൊല്ലം പൂയപ്പള്ളി ഏഴാംകുറ്റിക്ക് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെളിയം നെടുമൺകാവ് നല്ലില സ്വദേശി നൗഫലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിൽ നിന്ന് വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് സംശയിക്കുന്നു.

Read More

ഇന്നും നാളെയുമായി സംസ്ഥാനത്ത് കൊവിഡ് കൂട്ടപ്പരിശോധന; രണ്ടര ലക്ഷം പേരെ പരിശോധിക്കും

  സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മാസ് ടെസ്റ്റ് ഇന്നും നാളെയുമായി നടക്കും. രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം. ആർടിപിസിആർ, ആന്റിജൻ പരിശോധനകളാണ് നടത്തുക. രോഗവ്യാപന തീവ്രത കുറയ്ക്കാൻ രോഗബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന വിദഗ്‌ധോപദേശം അനുസരിച്ചാണ് മാസ് പരിശോധന പൊതുഗതാഗതം, വിനോദ സഞ്ചാരം, കടകൾ, ഹോട്ടലുകൾ, വിതരണശൃംഖലാ തൊഴിലാളികൾ, 45 വയസ്സിൽ താഴെയുള്ളവർ തുടങ്ങി പൊതുസമൂഹവുമായി അടുത്തിടപഴകുന്ന മേഖലകളിലെ ഹൈ റിസ്‌ക് വിഭാഗങ്ങളെ കണ്ടെത്തിയാണ് പരിശോധന നടത്തുക….

Read More

അഭിമന്യുവിന്റെ സംസ്‌കാരം ഇന്ന്; കേസിൽ ആർ എസ് എസുകാരൻ സജയ് ദത്ത് അടക്കം അഞ്ച് പ്രതികൾ

  ആലപ്പുഴ വള്ളികുന്നത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസുകാരൻ സജയ് ദത്ത് അടക്കം അഞ്ച് പ്രതികളെന്ന് സൂചന. അഞ്ച് പേരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമാകണമെങ്കിൽ പ്രതികളെ പിടികൂടി ചോദ്യം ചെയ്യേണ്ടതുണ്ട്. കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദർശിന്റെയും മൊഴി നിർണായകമാണ്. ഇവരുടെ മൊഴി അന്വേഷണസംഘം ഇന്നെടുക്കും. അഭിമന്യുവിന്റേത് ആർ എസ് എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമാണെന്ന് ഉറച്ച് നിൽക്കുകയാണ്…

Read More

സംസ്ഥാനത്ത് കൊവിഡ് പരിശോധനാ ക്യാമ്പുകൾ വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി

  സംസ്ഥാനത്ത് കൊവിഡ് പരിശോധന വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. ടെസ്റ്റിംഗ് ക്യാമ്പയിൻ ആരംഭിക്കും. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഇതുവരെ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. വാക്‌സിനേഷൻ ക്യാമ്പയിൻ ശക്തമാക്കും. സംസ്ഥാനത്ത് പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണം. പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണം. വാക്‌സിൻ കിട്ടുന്ന മുറയ്ക്ക് വാക്‌സിൻ ക്യാമ്പയിനുകൾ ഊർജിതമാക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Read More

കെ എം ഷാജി വിജിലൻസ് നോട്ടീസ് കൈപ്പറ്റി; ചോദ്യം ചെയ്യലിന് നാളെ ഹാജരാകും

  കെ എം ഷാജിയെ വിജിലൻസ് നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് വിജിലൻസ് ഷാജിക്ക് കൈമാറി. വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന്റെയും സ്വർണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകൾ എന്നിവ സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുമെന്ന് ഷാജി നേരത്തെ പറഞ്ഞിരുന്നു കെ എം ഷാജിയുടെ കണ്ണൂർ, കോഴിക്കോട് വീടുകളിൽ നിന്നായി 48 ലക്ഷത്തിലധികം രൂപ കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചത്. പണവും കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലൻസ് കോടതിക്ക്…

Read More

തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും അനുമതി

  തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി. സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനുമാണ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ അനുമതി നൽകിയത്. കർശന നിയന്ത്രണങ്ങളോടെ തൃശ്ശൂർ പൂരം നടത്താൻ നേരത്തെ തീരുമാനമായിരുന്നു. പരിശോധനക്ക് മാത്രമാകും ആളുകളെ പ്രവേശിപ്പിക്കുക. 45 വയസ്സിന് താഴെയുള്ളവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കാണിക്കണം. ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആയവർക്ക് മാത്രമായിരിക്കും പ്രവേശനം

Read More