ബന്ധുനിയമന വിവാദം: മുഖ്യമന്ത്രിക്കും പങ്ക്, നിയമനടപടി സ്വീകരിക്കുമെന്ന് വി മുരളീധരന്‍

 

കെ.ടി.ജലീലിന്റെ രാജിക്ക് കാരണമായ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയെടുക്കും.രാജിക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു മറുപടിയുമില്ല, ബന്ധു നിയമനം എന്തുകൊണ്ട് വിജിലന്‍സ് അന്വേഷിച്ചില്ലെന്നും മുരളീധരന്‍ ചോദിച്ചു.

യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രി എന്തുകൊണ്ട് രാജിവെക്കുന്നില്ലെന്ന ചോദ്യത്തിന് മുറപടിയില്ലെന്നു മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രി കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കണം. സിപിഐഎമ്മിന്റെ അഴിമതി വിരുദ്ധത കാപട്യമാണെന്നും മുരളീധരന്‍ ആരോപിച്ചു.