മലപ്പുറം: താനൂരില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതുമണിയോടെ മൂലക്കല്‍ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടമുണ്ടായത്. തിരൂരില്‍നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സും പരപ്പനങ്ങാടിയില്‍നിന്ന് തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍പ്പെട്ടവരെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപോര്‍ട്ടുകള്‍. ബസ്സുകളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.