തിരുവനന്തപുരത്ത് പടക്കനിർമാണശാലയിൽ തീപിടിത്തം; ഒരാൾ മരിച്ചു

 

തിരുവനന്തപുരം പാലോട് ചൂടൽ പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. സുശീല എന്ന 58കാരിയാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിമിന്നലിൽ പടക്കത്തിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം