സംസ്ഥാനത്തെ എസ് എസ് എൽ സി പരീക്ഷകളിൽ മാറ്റമില്ല; നിശ്ചയിച്ച ഷെഡ്യൂളിൽ തന്നെ നടക്കും

 

സംസ്ഥാനത്തെ എസ് എസ് എൽ സി പരീക്ഷകളിൽ മാറ്റമില്ല. നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ പരീക്ഷകളെല്ലാം തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റാനും ഇന്ന് തീരുമാനിച്ചിരുന്നു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയത് കേരളത്തിലെ കുട്ടികൾക്ക് തിരിച്ചടിയാണ്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്ലസ് വൺ സ്റ്റേറ്റ് സിലിബസിലേക്ക് പ്രതിവർഷമെത്തുന്നത് നാൽപതിനായിരത്തോളം കുട്ടികളാണ്. ഇവരിൽ പലർക്കും പ്ലസ് വൺ പ്രവേശനത്തിൽ പിന്തള്ളപ്പെടുമോയെന്ന ആശങ്കയുണ്ട്.

രാജ്യത്തെ തന്നെ മികച്ച വിജയശതമാനം ലഭിക്കുന്ന മേഖലയാണ് കേരളം. ഇതിൽ തിരുവനന്തപുരം റീജ്യണാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്.