Headlines

അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജിയുടെ ഭാര്യയെ ഉടൻ ചോദ്യം ചെയ്യുമെന്ന് വിജിലൻസ്

  അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കെ എം ഷാജിയുടെ ഭാര്യയെ ഉടൻ ചോദ്യം ചെയ്യുമെന്ന് വിജിലൻസ്. ഷാജിയുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകൾ പലതും ഭാര്യയുടെ പേരിലാണ്. റെയ്ഡിൽ ഷാജിയുടെ വീട്ടിൽ നിന്നും 47.35 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. കൂടാതെ ഭൂമി, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട 77 രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ പലതും ഭാര്യയുടെ പേരിലാണ്.  

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ ലഭിക്കുന്ന മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More

ബന്ധു നിയമന വിവാദം: കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

  ബന്ധുനിയമന വിവാദത്തിൽ മുൻ മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹർജി ഹൈക്കോടതി തള്ളി. ലോകായുക്തയുടെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്ത വിധിയെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പിബി.സുരേഷ്‌കുമാറും ജസ്റ്റിസ് കെ.ബാബു എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ഇതിനെതിരെയാണ് ജലീൽ ഹർജി നൽകിയത്. ഇതിനിടെ 13നു ഹർജിയിൽ വാദം തുടരുന്നതിനിടെ ജലീൽ മന്ത്രിസ്ഥാനം രാജിവച്ചു….

Read More

കൊവിഡ് നിയന്ത്രണം: തീയറ്ററുകൾ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയെങ്കിലും തീയറ്ററുകൾ അടച്ചിടില്ല. പ്രദർശന സമയം വെട്ടിക്കുറച്ചെങ്കിലും തീയറ്ററുകൾ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനിച്ചു. അതേസമയം കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളിൽ പ്രദർശനത്തെ കുറിച്ച് ഉടമകൾക്ക് തീരുമാനമെടുക്കാം സർക്കാർ തീരുമാനത്തോട് സഹകരിക്കുമെന്നും തീയറ്റർ ഉടമകൾ വ്യക്തമാക്കി. ഓൺലൈൻ വഴിയാണ് ഫിയോക്ക് യോഗം ചേർന്നത്. ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയും രാത്രി കർഫ്യൂ വന്നതോടെ ഒഴിവാക്കേണ്ടതായി വരും. ഇത് വലിയ നഷ്ടത്തിന് ഇടവരുത്തുമെന്നും യോഗം വിലയിരുത്തി.

Read More

സനു മോഹനെ കാക്കനാട്ടെ ഫ്‌ളാറ്റിൽ എത്തിച്ച് തെളിവെടുത്തു

എറണാകുളം വൈഗ കൊലക്കേസിൽ പ്രതി സനു മോഹനുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു. കാക്കനാട് കങ്ങരപ്പടിയിലെ ശ്രീഗോകുലം ഹാർമണി ഫ്‌ളാറ്റിൽ എത്തിച്ചാണ് തെളിവെടുപ്പ്. ഇതിന് ശേഷം മുട്ടാർ പുഴയ്ക്ക് സമീപത്തേക്ക് പ്രതിയെ എത്തിച്ച് തെളിവെടുക്കും ഫ്‌ളാറ്റിൽ വെച്ചാണ് വൈഗയെ സനു മോഹൻ ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയത്. തുടർന്ന് മുട്ടാർ പുഴയിൽ എറിയുകയായിരുന്നു. ഫ്‌ളാറ്റിൽ രക്തക്കറ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത ഇതുവരെ മാറിയിട്ടില്ല. ഇത് സനുവിന്റേതോ വൈഗയുടേതോ അല്ലെന്നാണ് നിലവിലെ കണ്ടെത്തൽ. സനു മോഹൻ ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുന്നതും മൊഴിയിലെ…

Read More

മകനും മരുമകൾക്കും കൊവിഡ്; ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റൈനിൽ

മകനും മരുമകൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റൈനിൽ പ്രവേശിച്ചു. ഫേസ്ബുക്ക് വഴി മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങളില്ലെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നിർവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി കുറിപ്പിന്റെ പൂർണരൂപം പ്രിയമുള്ളവരെ, എന്റെ മകൻ ശോഭിത്തുംഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല.കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള…

Read More

ജി സുധാകരനെതിരായ പരാതി; വീഡിയോ ദൃശ്യം ഹാജരാക്കാൻ പരാതിക്കാരിക്ക് നിർദേശം

  മന്ത്രി ജി സുധാകരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ തുടർ നടപടിയുമായി പോലീസ്. മന്ത്രി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിക്കുന്ന വാർത്താ സമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ പോലീസ് പരാതിക്കാരിയോട് ആവശ്യപ്പെട്ടു. പ്രശ്‌നം ഒത്തുതീർപ്പാക്കാൻ പാർട്ടി നടത്തുന്ന ഒത്തുത്തീർപ്പ് ശ്രമങ്ങൾ ഏറെക്കുറെ പരാജയപ്പെട്ട നിലയിലാണ്. ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പ്രശ്‌നം തീർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമുള്ള പരാതിയിൽ യുവതി ഉറച്ചു നിൽക്കുകയാണ്.  

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്റെ വില ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1766.32 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,380 രൂപയായി.

Read More

തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ പത്രിക തള്ളിപ്പോയത് പരിശോധിക്കുമെന്ന് കെ സുരേന്ദ്രൻ

  തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിപ്പോയത് പാർട്ടിയെ മുൾമുനയിലാക്കിയെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പത്രിക തള്ളിപ്പോയത് സംബന്ധിച്ച് എന്തായാലും ഒരു പരിശോധനയുണ്ടാകും. വീഴ്ച പറ്റിയത് മനഃപൂർവമാണെനന്ന് ആരും കണക്കാക്കുന്നില്ല. യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് തെരഞ്ഞെടുപ്പ് മുന്നോട്ടു പോയത്. എന്നാൽ അവസാന നിമിഷം വരെ മുൾമുനയിൽ നിർത്തിയത് തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ചാണ്. പരിശോധന നടത്തിയ ശേഷം നടപടിയുണ്ടാകുമെനന്നും സുരേന്ദ്രൻ പറഞ്ഞു.

Read More

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം; വാക്‌സിനേഷൻ മുടങ്ങിയേക്കും

  സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ ക്ഷാമം രൂക്ഷം. നാല് ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് കൈവശമുള്ളത്. ആയിരത്തോളം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഇരുന്നൂറ് കേന്ദ്രങ്ങൾ മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്. പല ജില്ലകളിലും ഇന്നത്തെ വിതരണത്തിന് ആവശ്യമായ വാക്‌സിനില്ല കൂടുതൽ വാക്‌സിനേഷൻ നടക്കുന്ന തിരുവനന്തപുരത്താണ് ഏറ്റവും കുറവ് ഡോസ് വാക്‌സിൻ ബാക്കിയുള്ളത്. കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഡോസുകൾ സംസ്ഥാനത്ത് എത്തുമെന്ന് അറിയിപ്പുണ്ടെങ്കിലും ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന് വ്യക്തതയില്ല. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകുമെന്നാണ് പ്രധാനമന്ത്രി…

Read More