Headlines

ബന്ധുനിയമന വിവാദം: ലോകായുക്ത ഉത്തരവിനെതിരെ ജലീൽ നൽകിയ ഹർജിയിൽ വിധി ഇന്ന്

  ബന്ധു നിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ കെ ടി ജലീൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്. ഉച്ചയ്ക്ക് 1.45നാണ് കോടതി കേസിൽ വിധി പറയുക. ഹർജി ഫയലിൽ സ്വീകരിക്കാതെയാണ് ഹൈക്കോടതി വിധി പറയാൻ മാറ്റിയത്. ബന്ധുനിയമന വിവാദത്തിൽ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നായിരുന്നു ലോകായുക്ത റിപ്പോർട്ട്. എന്നാൽ ലോകായുക്ത നടപടി ചട്ടവിരുദ്ധവും വഴിവിട്ടതാണെന്നും ജലീൽ ആരോപിക്കുന്നു. പ്രാഥമികാന്വേഷണമോ, അന്തിമ പരിശോധനയോ ഉണ്ടായില്ല. ചട്ടങ്ങൾക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികൾ സ്വീകരിച്ചതും ഉത്തരവിറക്കിയതും….

Read More

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍; പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും നിയന്ത്രണമില്ല

തിരുവനന്തപുരം: കൊവിഡിന്‍റെ തീവ്രവ്യാപനം പിടിച്ച്‌ നിര്‍ത്താന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ. രാത്രി ഒമ്ബത് മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല. എന്നാല്‍ ടാക്സികളില്‍ നിശ്ചിത ആളുകള്‍ മാത്രമേ കയറാവൂ. സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മള്‍ട്ടിപ്ലക്സുകളുടേയും സമയം രാത്രി എഴര മണിവരെയാക്കിക്കുറച്ചു. നാളെയും മറ്റനാളും 3 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസം ആഘോഷങ്ങളും ആള്‍ക്കൂട്ടവും പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ…

Read More

സംസ്ഥാനത്ത് കോ​​​വി​​​ഡ് രോ​​​ഗ​​​ബാ​​​ധി​​​ത​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി വീ​​​ണ്ടും കൂ​​​ട്ട​​​പ്പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും

സംസ്ഥാനത്ത് കോ​​​വി​​​ഡ് രോ​​​ഗ​​​ബാ​​​ധി​​​ത​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി വീ​​​ണ്ടും കൂ​​​ട്ട​​​പ്പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും കോ​​​വി​​​ഡ് രോ​​​ഗ​​​ബാ​​​ധി​​​ത​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി വീ​​​ണ്ടും കൂ​​​ട്ട​​​പ്പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. ബു​​​ധ​​​ൻ, വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ര​​​ണ്ടാം​​​ഘ​​​ട്ട കൂ​​​ട്ട​​​പ്പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. അ​​​ദ്യ​​ഘ​​​ട്ട കൂ​​ട്ട​​പ്പ​​രി​​​ശോ​​​ധ​​​ന വി​​​ജ​​​യ​​​മാ​​​ണെ​​​ന്നു ക​​​ണ്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ര​​​ണ്ടാം ഘ​​​ട്ട​​ത്തി​​നു തീ​​രു​​മാ​​നി​​ച്ച​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ര​​​ണ്ട​​​ര ല​​​ക്ഷം പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​ണ് ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്. എ​​​ന്നാ​​​ൽ 3,00,971 പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​ട​​ത്താ​​നാ​​യി.    

Read More

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം: പിന്നില്‍ റോബിൻഹുഡ് ഉജാലയെന്ന് സംശയം

  ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍റെ വീട്ടിലെ മോഷണം സംബന്ധിച്ച അന്വേഷണത്തിൽ വഴിത്തിരിവ്. പിന്നില്‍ രാജ്യാന്തര മോഷ്ടാവ് മുഹമ്മദ് ഇർഫാനാണെന്ന് സംശയം. റോബിൻഹുഡ് ഉജാല എന്ന അപരനാമത്തിലാണ് ഇയാൾ അറിയപ്പെടുന്നത്. സിസിടിവി ദൃശ്യങ്ങൾ വെച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിഷു ദിനത്തിലാണ് ഭീമ ജ്വല്ലറി ഉടമയുടെ കവടിയാറുളള വസതിയിൽ മോഷണം നടന്നത്. 2 ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയുമാണ് നഷ്ടപ്പെട്ടത്. മകള്‍ ബംഗളൂരുവിലേക്ക് പോകാനായി തയ്യാറാക്കി വച്ച ബാഗിനകത്തു നിന്നുമാണ് ഡയമണ്ടും പണവും മോഷ്ടിച്ചത്….

Read More

പണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി (64) അന്തരിച്ചു

പണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി (64) അന്തരിച്ചു.എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സമസ്ത ലീഗല്‍ സെല്‍ ജനറല്‍ കണ്‍വീനര്‍, സമസ്ത കേരള ഇസ്‌ലാംമത വിദ്യഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സുന്നി അഫ്കാര്‍ വാരികയുടെ മാനേജിംഗ് എഡിറ്റര്‍, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ്, സമസ്ത വയനാട് ജില്ലാ കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍, സമസ്ത ലീഗല്‍ സെല്‍ വയനാട് ജില്ലാ ചെയര്‍മാന്‍, ദാറുല്‍ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മാനേജിംഗ്…

Read More

മെയ് 1 മുതൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകും

  മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിൻ എടുക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊവിഡ് മുന്നണി പോരാളികൾക്കും 45 വയസ്സിന് മുകളിൽ ഉള്ളവർക്കുമാണ് നിലവിൽ വാക്‌സിൻ നൽകുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ പേരിലേക്ക് വാക്‌സിൻ എത്തിക്കാൻ തീരുമാനമായത്. കൊവിഡ് ഭീതിദമായി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി ഇന്ന് യോഗം വിളിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.73 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും; പൊതുജനങ്ങൾക്ക് പ്രവേശനമില്ല

  തൃശ്ശൂർ പൂരം ഇത്തവണ ചടങ്ങുകൾ മാത്രമായി നടത്തും. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. പൊതുജനങ്ങൾക്ക് പൂരത്തിന് പ്രവേശനമുണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു മാനദണ്ഡങ്ങളോടെ പൂരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത് മാറ്റുകയായിരുന്നു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനമായി ഉയർന്നിരുന്നു. പൂരം ആഘോഷമാക്കി തന്നെ നടത്തണമെന്ന ആദ്യ നിലപാടിൽ നിന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ അയവ് വരുത്തിയിരുന്നു. കർശന നിയന്ത്രണങ്ങൾ വേണമെന്ന് പോലീസും നിലപാട്…

Read More

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു; പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

  സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല സ്വകാര്യ ട്യൂഷൻ സെന്റർ പ്രവർത്തിക്കാൻ പാടില്ല. ഓൺലൈൻ ക്ലാസുകൾക്ക് മാത്രമേ അനുമതിയുണ്ടാകൂ. സിനിമാ തീയറ്ററുകളിൽ രാത്രി ഷോ പാടില്ലെന്നും…

Read More

ഇന്ന് 13644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 12550 പേർക്ക്, മലപ്പുറത്ത് 1661 പേർക്ക്; 4305 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24…

Read More

സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്; രാത്രികാല കർഫ്യൂ ഉൾപ്പെടെ നടപ്പിലാക്കും

  കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. രാത്രികാല കർഫ്യൂ നടപ്പാക്കുന്നതും വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരുന്നതും പരിഗണനയിലാണ്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് കർശന നടപടികൾ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുകയാണ്. വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Read More