Headlines

തൃശ്ശൂർ പൂരം നടത്തിപ്പിന് കോൺഗ്രസ് എതിരല്ലെന്ന് മുല്ലപ്പള്ളി; കൊവിഡ് കൂടാൻ കാരണം പരിശോധന കുറച്ചത്

  തൃശ്ശൂർ പൂരം നടത്തിപ്പിന് കോൺഗ്രസ് ഒരുകാലത്തും എതിരല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തൃശ്ശൂർ പൂരത്തിന്റെ കാര്യത്തിൽ അവധാനതയോടെ തീരുമാനമെടുക്കണം. നിലവിലെ സാഹചര്യത്തിൽ പൂരം നടത്തണോ എന്ന് സർക്കാരും സംഘാടകരും ആലോചിക്കണമെന്ന് രാമചന്ദ്രൻ പറഞ്ഞു കേരളത്തിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം പരിശോധനകൾ കുറച്ചതാണ്. വാക്‌സിനേഷന്റെ കാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്. അതീവ ജാഗ്രത ആവശ്യമാണ്. പ്രതിദിന ടെസ്റ്റുകൾ ഒരു ലക്ഷമാക്കണമെന്ന് നേരത്തെ തന്നെ ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടതാണെന്നും രാമചന്ദ്രൻ പറഞ്ഞു

Read More

ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചതായി പ്ബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവെയ്ക്കും. പുതുക്കിയ തിയതികള്‍ പീന്നീട് അറിയിക്കും  

Read More

ജില്ലയിൽ സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; വിവാദ ഉത്തരവ് കാസർകോട് കലക്ടർ പിൻവലിച്ചു

  കാസർകോട് ജില്ലയ്ക്കുള്ളിൽ സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കലക്ടറുടെ ഉത്തരവ് പിൻവലിച്ചു. റവന്യു മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. ഉത്തരവിലെ ആശയക്കുഴപ്പം തീർക്കാൻ റവന്യു സെക്രട്ടറിക്ക് നിർദേശം നൽകി. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ ഉത്തരവിൽ മാറ്റം വരുത്താൻ മന്ത്രി നിർദേശിച്ചു. ഇതോടെ പുതിയ പത്രക്കുറിപ്പ് ഇറക്കുമെന്ന് കലക്ടർ വ്യക്തമാക്കി. ജില്ലയിലൂടെ സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ഇന്ന് രാവിലെയാണ് കലക്ടർ ഉത്തരവിട്ടത്. തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. തുടർന്നാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്….

Read More

തൃശ്ശൂർ പൂരത്തിന് കാണികളെ ഒഴിവാക്കാൻ ആലോചന; ചീഫ് സെക്രട്ടറിയുമായുള്ള യോഗത്തിൽ തീരുമാനമാകും

  തൃശ്ശൂർ പൂരത്തിന് ഇത്തവണ കാണികളെ ഒഴിവാക്കാൻ ആലോചന. കാണികളെ തീർത്തും ഒഴിവാക്കി ചുരുക്കം ചില സംഘാടകരും ദേവസ്വം ജീവനക്കാരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുത്ത് പൂരത്തിന്റെ ചടങ്ങുകൾ നടത്താനാണ് ആലോചിക്കുന്നത്. ദൃശ്യ നവ മാധ്യമങ്ങളിലൂടെ തത്സമയം പൂരം കാണാൻ ദേശക്കാർക്ക് സംവിധാനമൊരുക്കാനും ചർച്ചകൾ നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയുമായി ദേവസ്വം പ്രതിനിധികൾ നടത്തുന്ന ചർച്ചയിൽ തീരുമാനമാകും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ ദേവസ്വങ്ങളെ നിലപാട് തിരുത്താൻ പ്രേരിപ്പിച്ചതായാണ് സൂചന വലിയ ആൾക്കൂട്ടം പൂരത്തിന് എത്തിയാൽ കൊവിഡിന്റെ…

Read More

സനു മോഹനെയും ഭാര്യയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

  13കാരി വൈഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടികൂടിയ പിതാവ് സനു മോഹനെ വൈദ്യപരിശോധനക്കായി കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട് കൊച്ചി പോലീസ് ഇന്ന് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ബോധം കെട്ടപ്പോൾ മരിച്ചെന്ന് കരുതി പുഴയിൽ എറിഞ്ഞുവെന്നുമാണ് സനു മോഹൻ മൊഴി നൽകിയത്. സനു മോഹന്റെ ഭാര്യയെയും പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Read More

കോവിഡ് വ്യാപനം: പൊതുപരീക്ഷകൾ തുടരുന്ന കാര്യത്തിൽ ആലോചന വേണമെന്ന് രമേശ് ചെന്നിത്തല

  തിരുവനന്തപുരം: ഇപ്പോഴത്തെ അവസ്ഥയില്‍ സംസ്ഥാനത്ത് പൊതു പരീക്ഷകള്‍ തുടരണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചന നടത്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കോവിഡ് പ്രതിദിന കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വല്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പൊതു പരീക്ഷകള്‍ ഇപ്പോള്‍ തന്നെ നടത്തണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നാണ് രമേശ് ചെന്നിത്തല പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. സി.ബി.എസ്.സി, ഐ.സി.എസ്.സി ഉള്‍പ്പെടെ ദേശീയ തലത്തില്‍…

Read More

കൊവിഡ്: ശ്രീചിത്ര ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു

  കോവിഡ് ബാധയെ തുടർന്ന് ശ്രീചിത്രാ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചിട്ടു. ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചത്. അടിയന്തിര ശസ്ത്രക്രിയകൾ മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More

ജില്ലയ്ക്കുള്ളിൽ സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; കാസർകോട് കലക്ടറുടെ ഉത്തരവ് വിവാദമാകുന്നു

  കാസർകോട് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്. ജില്ലയ്ക്കുള്ളിൽ സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിർദേശം. കേരളത്തിൽ മറ്റെവിടെയും ഇതേ രീതിയിലുള്ള നിർദേശമില്ല. വ്യാപക പ്രതിഷേധമാണ് കലക്ടറുടെ നിർദേശത്തിനെതിരെ ജില്ലയ്ക്കുള്ളിൽ ഉയരുന്നത്.

Read More

സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടും; കൂട്ടപ്പരിശോധനാ ഫലം ഇന്ന് വരും

  സംസ്ഥാനത്ത് കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്ന് പുറത്തുവരും. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടും. കൊവിഡ് പ്രതിദിന വർധനവ് ഇരുപതിനായിരം പിന്നിടുമെന്നാണ് സൂചന രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സി എഫ് എൽ ടി സികൾ സജ്ജമാക്കുകയാണ്. സ്വകാര്യ ആശുപത്രികളോട് 20 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സക്കായി മാറ്റിവെക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിരീക്ഷണവും കർശനമാക്കി  

Read More

കൊല്ലം അഞ്ചലിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു

  കൊല്ലം അഞ്ചലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പനാണ് കൊല്ലപ്പെട്ടത്. കുട്ടപ്പന്റെ മകന്റെ മുന്നിലിട്ടായിരുന്നു കൊലപാതകം സുഹൃത്തായ ലൈബുവിന്റെ വീട്ടിൽ മദ്യപിക്കാനെത്തിയതായിരുന്നു കുട്ടപ്പൻ. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും വാക്കത്തി ഉപയോഗിച്ച് ലൈബു കുട്ടപ്പനെ വെട്ടുകയുമായിരുന്നു അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ മകൻ വിഷ്ണുവിന്റെ മുന്നിൽ വെച്ചാണ് കുട്ടപ്പന് വെട്ടേറ്റത്. ഭയന്നോടിയെ വിഷ്ണുവാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ലൈബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More