Headlines

കൊല്ലത്ത് ഒരു കോടിയോളം വരുന്ന കള്ളപ്പണവുമായി മൂന്ന് പേർ റെയിൽവേ പോലീസിന്റെ പിടിയിൽ

  കൊല്ലത്ത് ഒരു കോടിയോളം രൂപയുടെ കള്ളപ്പണവുമായി മൂന്ന് മഹാരാഷ്ട്ര സ്വദേശികളെ റെയിൽവേ പോലീസ് പിടികൂടി. രഞ്ജിത് കമ്പാർ, ഹനുമന്ത്, പ്രശാന്ത് കനാജികദം എന്നിവരാണ് പിടിയിലായത്. 90,40,700 രൂപയാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇതിന്റെ രേഖയോ ഉറവിടോ ഹാജരാക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല. തിരുനെൽവേലിയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു പണമെന്നാണ് ഇവർ പറഞ്ഞത്. പാലരുവി എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന സംഘത്തെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പോലീസ് പിടികൂടിയത്.

Read More

വൈഗയ്‌ക്കൊപ്പം ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്; ഭയം കാരണം നടന്നില്ലെന്ന് സനു മോഹൻ

  എറണാകുളം മുട്ടാർ പുഴയിൽ 13കാരി വൈഗയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനു മോഹൻ. വൈഗയുടെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. മകളെ പുഴയിലേക്ക് തള്ളിയിട്ടെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാൾ പറഞ്ഞു   പക്ഷേ സനു മോഹന്റെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. കടബാധ്യത പെരുകിയപ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചു. തനിയെ മരിച്ചാൽ മകൾ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി ഒരുമിച്ച് മരിക്കാൻ പോകുകയാണെന്ന് മകളോട്…

Read More

സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി; പ്രളയ രക്ഷാ പ്രവർത്തന ഹീറോ ജെയ്‌സലിനെതിരെ കേസ്

  മലപ്പുറം: ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ താനൂര്‍ സ്വദേശി ജെയ്‌സലിനെതിരെ കേസ്. 2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകള്‍ക്ക് തോണിയിലേക്ക് കയറാന്‍ കുനിഞ്ഞു നിന്ന് മുതുക് ചവിട്ടുപടിയായി നല്‍കി ശ്രദ്ധേയനായ വ്യക്തിയാണ് ജെയ്‌സല്‍. താനൂര്‍ സ്വദേശിയായ യുവാവാണ് ഇദേഹത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. യുവാവിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താനൂര്‍ തൂവല്‍ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി…

Read More

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർ ടി പി സി ആർ പരിശോധന നിർബന്ധം

  മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കി. 48 മണിക്കൂർ മുമ്പോ കേരളത്തിൽ എത്തിയ ഉടനെയോ പരിശോധന നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആർടിപിസിആർ പരിശോധന നടത്താത്തവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർ ഫലം വരുന്നതുവരെ റൂം ക്വാറന്റൈനിൽ തുടരണം. കൊവിഡ് വാക്‌സിൻ എടുത്തവർക്കും പരിശോധന നിർബന്ധമാണ് ആർടിപിസിആർ ഫലം നെഗറ്റീവ് ആകുന്നവർ കേരളത്തിൽ താമസിക്കുന്ന കാലയളവിൽ മാസ്‌ക് ധരിക്കുക, സാമൂഹിക…

Read More

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24…

Read More

സനു മോഹനെ പിടികൂടിയത് കാർവാറിൽ നിന്ന്; കൊല്ലൂരിൽ നിന്ന് പോയത് ഉഡുപ്പിയിലേക്ക്

വൈഗയുടെ ദുരൂഹ മരണത്തിന് പിന്നാലെ ഒളിവിൽ പോയ സനു മോഹനെ പോലീസ് പിടികൂടിയത് കർണാടക-ഗോവ ബോർഡറിലെ കാർവാറിൽ നിന്ന്. കൊല്ലൂർ മൂകാംബികയിൽ നിന്ന് സ്വകാര്യ ബസിൽ ഉഡുപ്പിയിലേക്ക് പോയ സനു മോഹൻ ഇവിടെ നിന്നാണ് കാർവാറിലേക്ക് പോയത്. ഞായറാഴ്ച രാവിലെയാണ് സനു മോഹനെ പോലീസ് പിടികൂടിയത്. നിലവിൽ കൊച്ചി പോലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ ഇയാളെ കൊച്ചിയിലെത്തിക്കും. കൊവിഡ് പരിശോധന അടക്കം നടത്തിയതിന് ശേഷമാകും തുടർനടപടി സ്വീകരിക്കുക.

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ പരമാവധി 40 കിമി വരെ വേഗത്തിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസമില്ല.

Read More

സിപിഐക്കെതിരെ വിമർശനമുന്നയിച്ചെന്ന വാർത്ത വ്യാജം; ഇടതുമുന്നണി ഒറ്റക്കെട്ടെന്ന് ജോസ് കെ മാണി

  കേരളാ കോൺഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സിപിഐക്കെതിരെ വിമർശനം ഉയർന്നുവെന്ന വാർത്ത വ്യാജമെന്ന് ജോസ് കെ മാണി. ഇടതുമുന്നണിയിലെ ഘടക കക്ഷികൾക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് വാർത്തക്ക് പിന്നിൽ. ഇടതുമുന്നണിയിലെ കക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിച്ചുവെന്ന വിലയിരുത്തലാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടത്തിയത്. കേരളാ കോൺഗ്രസ് എം മത്സരിച്ച സീറ്റുകളിൽ സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ലഭിച്ചു. സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ പ്രവർത്തനത്തിൽ പൂർണ തൃപ്തിയും യോഗം വിലയിരുത്തിയെന്നും…

Read More

ഗവർണർ നിർദേശം നൽകി: സർവകലാശാലകളുടെ പരീക്ഷകൾ മാറ്റിവെച്ചു

  കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ വിവിധ സർവകലാശാലകൾ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്, എംജി, കണ്ണൂർ, മലയാള, ആരോഗ്യ സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും പരീക്ഷകൾ മാറ്റിവെക്കാൻ വൈസ് ചാൻസലർമാർക്ക് ഗവർണർ നിർദേശം നൽകിയതിന് പിന്നാലെയാണ് നടപടി. മറ്റ് സർവകലാശാലകൾ തീരുമാനം അറിയിച്ചിട്ടില്ല. എല്ലാ സർവകലാശാലകളും ഗവർണറുടെ നിർദേശം അനുസരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

സനു മോഹൻ കർണാടകയിൽ പിടിയിൽ; വൈഗയുടെ മരണത്തിന്റെ ദുരൂഹത അഴിയാൻ ഇനി മണിക്കൂറുകൾ

  13കാരി വൈഗയുടെ ദുരൂഹ മരണത്തിന് ശേഷം നാട്ടുവിട്ട പിതാവ് സനു മോഹൻ കർണാടകയിൽ പിടിയിൽ. കൊല്ലൂരിന് സമീപത്ത് നിന്നാണ് സനു മോഹനെ പിടികൂടിയത്. ഇയാളെ കൊച്ചി പോലീസ് കർണാടകയിൽ വെച്ച് വിശദമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ് കഴിഞ്ഞ ആറ് ദിവസമായി ഇയാൾ കൊല്ലൂരിലെ ലോഡ്ജിൽ താമസിച്ചിരുന്നതിന്റെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. പിന്നീട് ഇയാൾ ലോഡ്ജിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കർണാടക പോലീസിന്റെ സഹായത്തോടെ പ്രദേശമാകെ നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്. മാർച്ച് 21നാണ്…

Read More