തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ പത്രിക തള്ളിപ്പോയത് പരിശോധിക്കുമെന്ന് കെ സുരേന്ദ്രൻ

 

തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിപ്പോയത് പാർട്ടിയെ മുൾമുനയിലാക്കിയെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പത്രിക തള്ളിപ്പോയത് സംബന്ധിച്ച് എന്തായാലും ഒരു പരിശോധനയുണ്ടാകും. വീഴ്ച പറ്റിയത് മനഃപൂർവമാണെനന്ന് ആരും കണക്കാക്കുന്നില്ല.

യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് തെരഞ്ഞെടുപ്പ് മുന്നോട്ടു പോയത്. എന്നാൽ അവസാന നിമിഷം വരെ മുൾമുനയിൽ നിർത്തിയത് തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ചാണ്. പരിശോധന നടത്തിയ ശേഷം നടപടിയുണ്ടാകുമെനന്നും സുരേന്ദ്രൻ പറഞ്ഞു.