Headlines

സംസ്ഥാനത്ത് ഇന്ന് 29,322 പേർക്ക് കൊവിഡ്, 131 മരണം; 22,938 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 29,322 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂർ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസർഗോഡ് 474 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ളവരിൽ 75 ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി

  സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേർക്ക് (2,15,27,035) ആദ്യ ഡോസ് വാക്സിൻ നൽകി. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഈ വിഭാഗത്തിൽ 27.74 ശതമാനം പേർക്ക് (79,60,935) രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇത് യഥാക്രമം 60.81 ശതമാനവും 22.49 ശതമാനവുമാണ്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 2,94,87,970 പേർക്കാണ് വാക്സിൻ നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനം നടത്തിയ ഊർജിത ശ്രമങ്ങളാണ് ഇത്ര…

Read More

അതിര്‍ത്തി കടക്കുന്ന മലയാളി യാത്രക്കാരുടെ ശരീരത്തില്‍ സീല്‍ പതിപ്പിച്ച് കര്‍ണാടക; ഇടപെട്ട് മുഖ്യമന്ത്രി

  മാനന്തവാടി: വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കു പോകുന്ന കര്‍ഷകരുടെ ശരീരത്തില്‍ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സീല്‍ പതിപ്പിക്കുന്നതായി പരാതി. മാനന്തവാടി-മൈസൂര്‍ റോഡിലെ ബാവലി ചെക്പോസ്റ്റിലാണ് യാത്രക്കാരുടെ കൈയില്‍ തിയ്യതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് കടക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിവാദ നടപടി. വയനാട് മാനന്തവാടി, പടിഞ്ഞാറത്തറ സ്വദേശികളായ കര്‍ഷകരാണ് പരാതിയുമായി രംഗത്തെത്തിയത്. വയനാട്ടില്‍ നിന്ന് മൈസൂര്‍ ജില്ലയിലേക്ക് കടക്കാന്‍ ഉപയോഗിക്കുന്ന ബാവലി ചെക്പോസ്റ്റിലാണ് ഇത്തരത്തില്‍ യാത്രക്കാരുടെ കയ്യില്‍ മുദ്ര…

Read More

ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ

  ഇടുക്കി പണിക്കൻകുടിയിൽ മൂന്ന് ആഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽക്കാരന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി സിന്ധുവിന്റെ മൃതദേഹമാണ് ലഭിച്ചത്. അയൽവാസിയായ ബിനോയിയുടെ വീട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത് ബിനോയ് ഒളിവിലാണ്. സിന്ധുവിനെ കാണാതായതിനെ തുടർന്ന് പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ചു നോക്കിയത്. അടുത്തിടെയാണ് സിന്ധു മകനുമൊത്ത് പണിക്കൻകുടിയിൽ താമസം ആരംഭിച്ചത്. ഭർത്താവുമായി പിണങ്ങിയാണ് സിന്ധു പണിക്കൻകുടിയിലെത്തിയത്. ബിനോയിയുമായി ഇവർ പ്രണയത്തിലായിരുന്നുവെന്ന…

Read More

തിരുവനന്തപുരത്ത് ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടാനച്ഛന്റെ കഴുത്തില്‍ വെട്ടി കുട്ടിയുടെ അമ്മ

  വിളവൂര്‍ക്കല്‍: മകളെ പീഡിപ്പിച്ചെന്ന രണ്ടാം ഭാര്യയുടെ പരാതിക്കു പിന്നാലെ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി. ഭാര്യ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അവരെ അറസ്റ്റ് ചെയ്തു. ഭാര്യയുടെ പരാതിയില്‍ പോക്സോ കേസില്‍ ഭര്‍ത്താവിനെതിരേയും മലയിന്‍കീഴ് പോലീസ് കേസെടുത്തു. ബുധനാഴ്ചയാണ് മകളെ പീഡിപ്പിച്ചെന്ന പരാതി ഭര്‍ത്താവിനെതിരേ സ്ത്രീ നല്‍കിയത്. ഇയാള്‍ പാങ്ങോട് സൈനിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. മൂക്കുന്നിമലയിലെ എയര്‍ഫോഴ്സ് കേന്ദ്രത്തിലാണ് തമിഴ്നാട് സ്വദേശിയായ അമ്പതുകാരന്‍ ജോലിചെയ്യുന്നത്. ഭാര്യ 44 വയസ്സുള്ള…

Read More

കണ്ണൂർ വിമാനത്താവളത്തിൽ ഒന്നര കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 1400 ഗ്രാം സ്വർണം പിടികൂടി. നാദാപുരം സ്വദേശി കുമ്മങ്കോട് ചിറയിൽ റമീസിൽ നിന്നാണ് എയർ ഇന്റലിജൻസ് യൂണിറ്റ്, എയർ കസ്റ്റംസ്, ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്. ഇതിന് വിപണിയിൽ 68 ലക്ഷം രൂപ വിലമതിക്കും. അബൂദബിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് റമീസ് എത്തിയത്. സ്വർണം 12 പ്ലേറ്റുകളായി എമർജൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

Read More

ഇടുക്കി മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു

  മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു. പെരുമ്പാവൂർ സ്വദേശി നാദിർഷ അലി(30)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറയൂർ സ്വദേശിനിയും അധ്യാപികയുമായ യുവതി(26) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ഭ്രമരം വ്യൂ പോയിന്റിൽ വെച്ചാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത് കൈ ഞരമ്പ് മുറിച്ച ശേഷം ഇരുവരും കൊക്കയിലേക്ക് ചാടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ വിനോദ സഞ്ചാരികളാണ് പാറപ്പുറത്ത് അവശനിലയിൽ കിടന്ന യുവതിയെ രക്ഷപ്പെടുത്തിയത്. യുവതി നൽകിയ വിവരം അനുസരിച്ചാണ് നാട്ടുകാരും പോലീസും കൊക്കയിൽ തെരച്ചിൽ…

Read More

കൊച്ചിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ മൂന്ന് യുവാക്കൾ അറസ്റ്റിൽ

  കൊച്ചി മട്ടാഞ്ചേരിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറയുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ മൂന്ന് പ്രതികൾ പിടിയിൽ. കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിലാണ് സംഭവം. തോപ്പുംപടി സ്വദേശി വി ഡബ്ല്യു ജിൻസൺ(23), ബീച്ച് റോഡ് മിഷേൽ ക്ലീറ്റസ്(18), ജിബിൻ ജോസഫ്(21) എന്നിവരാണ് അറസ്റ്റിലായത്  

Read More

കിക്ക് ബോക്സിങ്ങ് ദേശീയ റഫറി പാനലിലേക്ക് യോഗ്യത നേടി മലപ്പുറം സ്വദേശി

  മഞ്ചേരി: കിക്ക് ബോക്സിങ്ങ് ദേശീയ റഫറി പാനലിലേക്ക് യോഗ്യത നേടി മലപ്പുറം മഞ്ചേരി ചാരങ്കാവ് സ്വദേശി ഫൈസൽ. ഗോവയിൽ വെച്ച് നടന്ന ദേശീയ കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിനോടനുന്ധിച്ച് നടന്ന റഫറി  സെമിനാറിലാണ് തെരഞ്ഞടുതത്ത്. നിലവിൽ സംസ്ഥാനതല റഫറി പാനലിൽ അംഗമാണ് ഫൈസൽ. ഒട്ടനവധി നാഷണൽ ഇൻ്റർണാഷണൽ താരങ്ങളെ വാർത്തെടുത്ത ബിനു ജോസഫ് സാറിൻ്റെ കീഴിലാണ് നിലവിൽ പരിശീലനം നടത്തുന്നത്.

Read More

തിങ്കളാഴ്​ച മുതല്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കും: സർക്കാറിനെതിരെ വ്യാപാരികള്‍

  കോഴിക്കോട്​: കടതുറക്കല്‍ സമരം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. തിങ്കളാഴ്​ച മുതല്‍ ജില്ലയില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകളില്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍ പറഞ്ഞു ​. പ്രതിവാര കോവിഡ്​ വ്യാപനക്കണക്കിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകള്‍ തീരുമാനിച്ചതോടെ ജില്ലയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും കടകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ്​ വ്യാപാരികള്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങുന്നത്​. എന്നാൽ ജൂലൈ 26ന്​ മിഠായിത്തെരുവില്‍ പൊട്ടിപ്പുറപ്പെട്ട സമരം സംസ്ഥാനമാകെ പടര്‍ന്നിരുന്നു. പിന്നീട്​…

Read More