Headlines

പയ്യന്നൂരിലെ സൂനീഷയുടെ ആത്മഹത്യ; ഭർത്താവ് വിജീഷ് അറസ്റ്റിൽ

  പയ്യന്നൂർ കോറോത്ത് സുനീഷയെന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് വിജീഷ് അറസ്റ്റിൽ. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സുനീഷയുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി ഭർത്താവിന്റെ വീട്ടിൽ വെച്ച് സുനീഷ നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിജീഷിനെ കൂടാതെ ഇയാളുടെ അച്ഛനും അമ്മയും സുനീഷയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും സുനീഷ സഹോദരന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. തന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കിൽ ജീവനോടെയുണ്ടാകില്ലെന്നും യുവതി പറയുന്നുണ്ട്.

Read More

ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കാന്‍ സാധ്യത, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കാന്‍ സാധ്യത, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: കേരളത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ചിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…

Read More

കോവിഡ് അവലോകനം: മുഖ്യമന്ത്രി തദ്ദേശപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും

  കോവിഡ് പ്രതിരോധത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ചർച്ച നടത്തും. സെപ്തംബര്‍ മൂന്നിന് വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്കാണ് അവലോകനയോഗം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് അവലോകനയോഗം നടത്തുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടം എന്ന നിലയില്‍ തുടര്‍ന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രാതിനിധ്യ സ്വഭാവത്തില്‍ യോഗത്തില്‍ സംസാരിക്കും.

Read More

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ‍ തലത്തിൽ അഴിച്ചുപണി, വയനാട് ജില്ലയിലടക്കം നാല് ജില്ലകളിൽ കളക്ടർമാർക്കു മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. ടി വി അനുപമ പട്ടിക വർഗ വകുപ്പ് ഡയറക്ടറാകും. എൻട്രസ് കമ്മീഷണറുടെ അധിക ചുമതലയും നൽകി. മുഹമ്മദ് വൈ സഫറുള്ളയെ ജി എസ് ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു. സജിത് ബാബു ദുരന്തനിവാരണ ഡയറക്ടറും, അബ്ദുള്‍ നാസറാണ് പുതിയ തൊഴിലുറപ്പ് മിഷൻ ഡയറക്ടർ. ജില്ലാ കളക്ടർമാക്കും മാറ്റമുണ്ട്. മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കളക്ടർമാരെ മാറ്റി. *കണ്ണൂർ കളക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. എസ്…

Read More

കർണ്ണാടക കുട്ട ചെക്ക് പോസ്റ്റിൽ നിലവാരമുള്ള ക്യുആർ കോഡ് സ്കാനർ സ്ഥാപിക്കണം;ആശുപത്രി അധികൃതർ കുടക് ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി

  കാട്ടികുളം: കർണ്ണാടകയുടെ കുട്ട ചെക്ക് പോസ്റ്റിൽ നിലവാരമുള്ള ക്യുആർ കോഡ് സ്കാനർ സ്ഥാപിക്കണമെന്ന് വയനാട്ടിലെ ആശുപത്രി അധികൃതർ കുടക് ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർക്ക് രേഖാമൂലം പരാതി നൽകി. ഇവിടെ വയനാട്ടിൽ നിന്നും RTPCR റിസൽട്ടുമായി വരുന്നവരുടെ സർട്ടിഫിക്കറ്റ് ജീവനക്കാരുടെ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യുന്നതുമൂലം പലപ്പോഴും തർക്കത്തിന് കാരണമാകാറുണ്ട്. പിന്നീട് യാത്രക്കാരുടെ ആരുടെ എങ്കിലും ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് കാണിച്ചാൽ മാത്രമേ കടത്തിവിടുകയുള്ളു. ഇത് യാത്രകാർക്ക് പണം മുടക്കി ഒറിജിനൽ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് സമയനഷ്ടവും…

Read More

കൊവിഡ്: പ്ലസ് ടു വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കില്ല

തിരുവനന്തപുരം: 2020-21 അധ്യയനവര്‍ഷത്തിലെ രണ്ടാം വര്‍ഷ പ്ലസ് ടു വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. 2020 -21 അധ്യയനവര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനോ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ് എന്നിവ ഈടാക്കേണ്ടതില്ലന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. 2020 -21 അധ്യയനവര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനോ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ട്യൂഷന്‍…

Read More

അഴീക്കൽ ബോട്ടപകടം: രക്ഷാപ്രവർത്തനത്തിൽ കോസ്റ്റൽ പോലീസ് സഹായിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികൾ

  അഴീക്കൽ ബോട്ട് അപകടത്തിൽ കോസ്റ്റർ പോലീസിനെതിരെ ആരോപണവുമായി മത്സ്യത്തൊഴിലാളികൾ. രക്ഷാപ്രവർത്തനത്തിന് പോലീസ് സഹായിച്ചില്ല. വയർലെസിൽ ബന്ധപ്പെട്ടിട്ടും പോലീസ് നടപടിയെടുത്തില്ല. ബോട്ടിന്റെ കെട്ട് പോലും പോലീസ് അഴിച്ചില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു അതേസമയം പരാതി ഗൗരവമുള്ളതാണെന്നും പരിശോധിക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇന്ന് രാവിലെ പത്തരയോടെയാണ് അഴീക്കൽ തീരത്ത് അപകടം നടന്നത്. ഓംകാരം എന്ന വള്ളമാണ് മറിഞ്ഞത്. നാല് പേർ അപകടത്തിൽ മരിച്ചു.

Read More

എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്: കെ സി വേണുഗോപാൽ

  അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടുപോകാൻ കോൺഗ്രസ് ശ്രമിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. പാർട്ടി നേതൃത്വം പറയുന്ന തീരുമാനമങ്ങളാണ് നടപ്പാക്കുന്നത്. പ്രയാസങ്ങൾ കേൾക്കാൻ ഒരു ബുദ്ധിമുട്ടുമില്ല ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാർട്ടിയുടെ അഭിവാജ്യ ഘടകങ്ങളാണ്. കേരളത്തിൽ സിപിഎമ്മും ബിജെപിയും പർവതീകരിക്കുന്നതുപോലെ ഒരു പ്രശ്‌നവും കോൺഗ്രസിലില്ല. ഇപ്പോഴുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ദൗർബല്യങ്ങളെ മറികടന്ന് കെ സുധാകരൻ പാർട്ടിയെ നയിക്കുമെന്നും വേണുഗോപാൽ പറഞ്ഞു…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.74 ലക്ഷം സാമ്പിളുകൾ; ടിപിആർ 18.41

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,634 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1501, കൊല്ലം 2994, പത്തനംതിട്ട 497, ആലപ്പുഴ 914, കോട്ടയം 1822, ഇടുക്കി 559, എറണാകുളം 2190, തൃശൂർ 2700, പാലക്കാട് 2652, മലപ്പുറം 1850, കോഴിക്കോട് 1369, വയനാട് 400, കണ്ണൂർ 1855, കാസർഗോഡ് 331 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,40,186 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,60,248 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

സംസ്ഥാനത്ത് ഇന്ന് 32,097 പേർക്ക് കൊവിഡ്, 188 മരണം; 21,634 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 32,097 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂർ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസർഗോഡ് 555 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More