Headlines

പിങ്ക് പോലീസിന്റെ പരസ്യവിചാരണ: പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പട്ടിക ജാതി കമ്മീഷന്റെ നിർദേശം

  തിരുവന്തപുരം ആറ്റിങ്ങലിൽ മൊബൈൽ മോഷണം ആരോപിച്ച് അച്ഛനെയും മകളെയും പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പട്ടികജാതി കമ്മീഷൻ റിപ്പോർട്ട് തേടി. പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് കമ്മീഷൻ ഡിജിപിക്ക് നിർദേശം നൽകി. സംഭവത്തിൽ അപമാനിതനായ ജയചന്ദ്രൻ നേരത്തെ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച ആറ്റിങ്ങലിൽ വെച്ചാണ് ജയചന്ദ്രനും എട്ട് വയസ്സുകാരി മകൾക്കും പിങ്ക് പോലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്റെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസുദ്യോഗസ്ഥ രജിത ജയചന്ദ്രനെയും…

Read More

അഴീക്കൽ ബോട്ട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് പതിനായിരം രൂപ അടിയന്തര സഹായം

കൊല്ലം അഴീക്കൽ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പതിനായിരം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് സർക്കാർ. സംഭവസ്ഥലം സന്ദർശിച്ച മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവർക്ക് 5000 രൂപയും അടിയന്തര സഹായം നൽകും. ഇവരുടെ ചികിത്സയും സൗജന്യമായിരിക്കും. കൂടുതൽ സഹായങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. വള്ളത്തിന്റെ നഷ്ടം പരിഹരിക്കാനും നടപടി സ്വീകരിക്കും. വലിയഴീക്കൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഓംകാര എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. 16 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ 12 പേരെ രക്ഷപ്പെടുത്തി സുനിൽ…

Read More

കരിപ്പൂരിൽ 71 ലക്ഷം രൂപയുടെ സ്വർണമിശ്രിതവുമായി രണ്ട് പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 71 ലക്ഷം രൂപയുടെ സ്വർണ മിശ്രിതവുമായി രണ്ട് പേർ പിടിയിൽ. രണ്ട് വിമാനങ്ങളിലായി കരിപ്പൂരിലെത്തിയ പെരിന്തൽമണ്ണ സ്വദേശി ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിലെത്തിയ ഷംനാസിൽ നിന്നും 641 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. വിപണിയിൽ ഏകദേശം 25 ലക്ഷം രൂപ വിലമതിക്കും. ദുബൈയിൽ നിന്നെത്തിയ ഫൈസലിൽ നിന്ന് 1074 ഗ്രാം സ്വർണമിശ്രിതവും പിടികൂടി. ഇതിന് 46 ലക്ഷം രൂപ വില മതിക്കും.

Read More

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ട വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷ. പത്തനംതിട്ട പോക്‌സോ അതിവേഗ കോടതിയുടേതാണ് നടപടി. പെൺകുട്ടിയെ 2016 മുതൽ മൂന്ന് വർഷം പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാനമ്മയെ വിവരം അറിയിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.

Read More

ചേവായൂരിൽ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

ചേവായൂരിൽ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പൂളക്കടവിനടുത്തെ പത്രോണി നഗറിലെ വീട്ടിനുള്ളിലാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. നാട്ടുകാർ വിവരമറിയിച്ചാണ് പോലീസ് സ്ഥലത്ത് എത്തിയത്. യുവതി സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണുള്ളത് മാസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ യുവതിയെ മൂന്ന് പേർ ചേർന്ന് നിർത്തിയിട്ട ബസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കേസിൽ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ്, മേലേ പൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ…

Read More

കുഞ്ഞാലിക്കുട്ടിക്കെതിരായ സാമ്പത്തിക ആരോപണങ്ങളിൽ തെളിവുമായി കെ ടി ജലീൽ ഇ ഡി ഓഫീസിൽ

  മുസ്ലീം ലീഗുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിൽ തെളിവ് നൽകാനായി മുൻ മന്ത്രി കെ ടി ജലീൽ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ചന്ദ്രികയിലെ പത്ത് കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ ഡിയും ആദായനികുതി വകുപ്പും നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. മലപ്പുറം എ ആർ നഗർ ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുള്ള നിക്ഷേപം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. എ ആർ നഗർ സഹകരണ ബാങ്കിനെ മറയാക്കിയാണ് കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുന്നതെന്ന്…

Read More

ഗ്രൂപ്പുകളുടെ ആധിക്യം: കോൺഗ്രസ് സർവനാശത്തിലേക്ക് പോകുന്നുവെന്ന് വെള്ളാപ്പള്ളി

  ഗ്രൂപ്പുകളുടെ ആധിക്യം കാരണം കോൺഗ്രസ് സർവനാശത്തിലേക്കാണ് പോകുന്നതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി കോൺഗ്രസിനെ ഇതുവരെ പങ്കിട്ടെടുത്തു. പുതിയ ആൾക്കാർ വന്നപ്പോൾ അവർ ഒരുമിച്ചു. ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് കോൺഗ്രസ് എന്നു പറയുന്നത്. ഗ്രൂപ്പ് ഇല്ലാത്ത അവസ്ഥ ഒരിക്കലും കേരളത്തിൽ കോൺഗ്രസിനുണ്ടാകില്ല. തെക്കനെയും പാമ്പിനെയും ഒന്നിച്ച് കണ്ടാൽ ആദ്യം തല്ലിക്കൊല്ലുക തെക്കനെ എന്നാണ്. ഇത് മനസ്സിലാക്കാൻ സുധാകരന് സാധിച്ചാൽ കുഴപ്പമൊന്നുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More

42ാം വിവാഹ വാർഷികം; റൊമാന്റിക് ചിത്രവുമായി മുഖ്യമന്ത്രിയും ഭാര്യയും

42ാം വിവാഹ വാർഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഫേസ്ബുക്ക് വഴി മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സഹിതമാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് 1979 സെപ്റ്റംബർ രണ്ടിനായിരുന്നു ഇവരുടെ വിവാഹം. പ്രമുഖരടക്കമുള്ള നിരവധി പേർ മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്.

Read More

സ്‌കൂളുകൾ തുറക്കാനുള്ള ആലോചനയുമായി സർക്കാർ; പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതി

  സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള ആലോചനയുമായി സർക്കാർ. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികൾ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലടക്കം സ്‌കൂളുകൾ തുറന്ന സാഹചര്യത്തിലാണ് കേരളത്തിലും സർക്കാർ ഇത് പരിശോധിക്കുന്നത്. വിദഗ്ധ സമിതിയുടെ തീരുമാനം അറിഞ്ഞതിന് ശേഷമാകും സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കുക. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക്…

Read More

കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് പേർ മരിച്ചു

  കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. അഴീക്കൽ ഹാർബറിന് ഒരു നോട്ടിക്കൽ മൈൽ അകലെ രാവിലെയാണ് അപകടമുണ്ടായത് രാവിലെ പത്തരയോടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഓംകാരം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പതിനാറ് പേർ വള്ളത്തിലുണ്ടായിരുന്നു 12 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Read More