Headlines

കേരളാ തീരത്ത് ലങ്കൻ ബോട്ട് എത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; പരിശോധന കർശനമാക്കി

  കേരളാ തീരത്ത് ശ്രീലങ്കൻ ബോട്ട് എത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരപ്രദേശത്ത് പരിശോധന ശക്തമാക്കി. ശ്രീലങ്കൻ സ്വദേശികളടങ്ങുന്ന സംഘം എത്താൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതര മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ് ബോട്ടുകളിൽ മത്സ്യബന്ധനത്തിന് എത്തുന്നവരുടെ രേഖകൾ പരിശോധിക്കുന്നുണ്ട്. കേരളാ തീരത്ത് എത്തിയതിന് ശേഷം ബോട്ട് സംഘടിപ്പിച്ച് പാക്കിസ്ഥാനിലേക്ക് പോകാനാണ് ലങ്കൻ സംഘത്തിന്റെ നീക്കമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. അഴീക്കൽ മുതൽ കാപ്പിൽ വരെ കോസ്റ്റൽ പോലീസിന്റെ ബോട്ടുകൾ നിരീക്ഷണം നടത്തുന്നുണ്ട് കടൽതീരത്ത് പ്രവർത്തിക്കുന്ന റിസോർട്ടുകളും നിരീക്ഷിക്കുന്നുണ്ട്….

Read More

പേരാമ്പ്ര എസ്റ്റേറ്റിൽ കടുവയിറങ്ങി; തൊഴിലാളിയുടെ പോത്തിനെ കടിച്ചു കൊന്നു

  കോഴിക്കോട് ചക്കിട്ടപ്പാറയിലെ പേരാമ്പ്ര എസ്റ്റേറ്റിൽ കടുവ ഇറങ്ങിയതായി സ്ഥിരീകരണം. എസ്റ്റേറ്റിൽ മേഞ്ഞു കൊണ്ടിരുന്ന പോത്തിനെ കടുവ ആക്രമിച്ചു കൊന്നു. തൊഴിലാളിയായ ബിനു തോണക്കരയുടെ പോത്താണ് ചത്തത്. കഴിഞ്ഞ ദിവസം എസ്‌റ്റേറ്റിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ അഞ്ച് വയസ്സ് പ്രായമുള്ള കടുവയാണെന്ന് സ്ഥിരീകരിച്ചു. വനത്തോട് ചേർന്ന പ്രദേശമായ ഇവിടെ 25ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

Read More

അതിതീവ്ര ന്യൂന മര്‍ദ്ദം രൂപപ്പെടുന്നു, കേരളത്തില്‍ കനത്ത മഴ: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

  തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴ തുടരും. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് കൂടുതല്‍ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സൂചന പ്രകാരം ന്യൂനമര്‍ദ്ദ സ്വാധീന ഫലമായി ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ (സെപ്റ്റംബര്‍ 5-7) കാലാവര്‍ഷം കേരളത്തില്‍ വ്യാപകമായി സജീവമാകാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത…

Read More

സുൽത്താൻ ബത്തേരി കുപ്പാടിയിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

സുൽത്താൻ ബത്തേരി : ബത്തേരി കുപ്പാടിയിൽ ഇന്നലെ രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.പഴേരി മോളത്ത് പൈലിയുടെ മകൻ അഖിൽ (27) ആണ് മരിച്ചത്. അഖിൽ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആംബുലൻസ് ഡ്രൈവർ ആയി ജോലി ചെയുകയായിരുന്നു. ഗിൽഗാൽ ടൂറിസ്റ്റ് ബസ് ഉടമയാണ്.  

Read More

കോവിഡ് രണ്ടാം ഡോസിന് 84 ദിവസം ഇടവേള; വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര സർക്കാർ

കൊച്ചി: കോവിഡ് രണ്ടാം ഡോസിന് 84 ദിവസം ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ തെളിവുകളുടേയും വിദഗ്ധ സമിതിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിദേശത്ത് ജോലിക്കും പഠന ത്തിനുമായി പോകുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കും ഇളവ് നൽകിയത് നിവേദനങ്ങൾ കണക്കിലെടുത്ത് വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരമാണെന്നും ഇതിനായി ഉത്തരവ് പുറപ്പെടുവച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ജീവനക്കാർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കിറ്റക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. 84 ദിവസത്തെ…

Read More

പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി പരീക്ഷ സ്‌റ്റേ ചെയ്തിരിക്കുന്നത്. ഒരാഴ്ചത്തേക്കാണ് സ്‌റ്റേ. തിങ്കളാഴ്ച മുതല്‍ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. എസ്.എസ്.എല്‍.സി പരീക്ഷയും പ്ലസ്ടു പരീക്ഷയും കോവിഡ് സാഹചര്യത്തില്‍ വിജയകരമായി നടത്തിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്നും ഇത് വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് കോടതി പറഞ്ഞു. സെപ്തംബര്‍ 13…

Read More

റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തണം

  നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കി വിതരണം ചെയ്യുന്നതിന് ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി റേഷന്‍ കാര്‍ഡിന്റെ ഡാറ്റാബെയ്‌സ് തെറ്റുതിരുത്തുന്നതിനായി നിലവിലെ റേഷന്‍ കാര്‍ഡില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ (പേര്, വയസ്, ലിംഗം, വരുമാനം, വിലാസം മുതലായവ) അവ തിരുത്തുന്നതിനും മരണപ്പെട്ടവരെ കുറവു ചെയ്യുന്നതിനുമുളള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയസെന്റര്‍ മുഖാന്തിരം ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 നകം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു….

Read More

സമ്പൂർണ അടച്ചിടൽ പ്രായോഗികമല്ല; വാർഡുതല സമിതികൾക്ക് ജാഗ്രതക്കുറവുണ്ടായെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് സമ്പൂർണ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണരായി വിജയൻ. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ വാർഡുതല സമിതികൾ പുറകോട്ടു പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത തദ്ദേശ പ്രതിനിധികലുടെ യോഗത്തിലാണ് വിമർശനം ഒരു ഘട്ടം വരെ വാർഡുതല സമിതികൾ നന്നായി പ്രവർത്തിച്ചിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ വാർഡുതല സമിതികൾ പുറകോട്ടുപോയി. ജാഗ്രത ശക്തമാക്കണം. പല സ്ഥലങ്ങളിലും നിരീക്ഷണങ്ങളിൽ ഇരിക്കേണ്ടവർ പുറത്തിറങ്ങി നടക്കുകയാണ്. അവരെ നിരീക്ഷിക്കാനായി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കണം. അവരിൽ നിന്ന് പിഴ…

Read More

അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ നടക്കുന്നതിനാലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നതിനാലും അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

Read More

പൊതുജനങ്ങളോട് ഇടപെടുമ്പോൾ പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തൃശ്ശൂർ ചേർപ്പ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട അതിക്രമ കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം നോക്കുകൂലി സമ്പ്രദായം നിർത്തലാക്കണമെന്ന നിർദേശവും ഇന്ന് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. നോക്കുകൂലി കേരളത്തിന് ഭൂഷണമല്ല. കേരളത്തിനെതിരായ പ്രചാരണത്തിന് ഇത് കാരണമാകുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കണം. ചുമട്ടുതൊഴിലാളികലുടെ പ്രശ്‌നങ്ങൾ നിയമപരമായാണ് പരിഹരിക്കേണ്ടതെന്നും കോടതി പറഞ്ഞു.

Read More