Headlines

സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ഡൗണും തുടരും

  കേരളത്തിന്‍റെ പ്രതിരോധ മാര്‍ഗം ഫലപ്രദമാണെന്ന് വിദഗ്ധര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഇനി സുരക്ഷിതമായി വിശ്രമിക്കാം. സര്‍ക്കാരിന്‍റെ ‘ടേക്ക് എ ബ്രേക്ക്’ സമുച്ഛയം തയ്യാര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ രാത്രികര്‍ഫ്യൂ സംസ്ഥാനത്ത് തുടരും. ഞായറാഴ്ച ലോക്ഡൗണും തുടരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വിട്ടുമാറാതെ നമുക്കൊപ്പമുണ്ടാകും. കൊവിഡിനൊപ്പം ജീവിക്കാന്‍ ശീലിക്കണം. മാസ്‌ക്കും സാനിറ്റൈസറും മുന്നോട്ട് കൊണ്ട് പോകണം. കൊവിഡ് വിവരം ജിലാ ദുരന്ത നിവാരണ അതോറിറ്റി…

Read More

കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. റുട്ടീന്‍ സാമ്പിള്‍,…

Read More

നന്ദുവിന്‍റെ പിറന്നാളിന് കരളലിയിക്കുന്ന കുറിപ്പുമായി സീമ ജി നായർ

  ക്യാൻസർ ബാധിച്ച് മരണത്തിന് കീഴടങ്ങിയ നന്ദു മഹാദേവയുടെ പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി സീമ.ജി.നായർ. നന്ദുവിനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ച സീമയിൽ പ്രിയപ്പെട്ട നന്ദുവിന്റെ വിയോഗം ഇപ്പോഴും വേദന പടർത്തുകയാണ്. ക്യാൻസർ ബാധിതനായിരിക്കെ നിരവധി മനുഷ്യന്മാർക്ക് പ്രചോദിതനായിരുന്നു നന്ദു. മരണതുല്യമായ വേദനകൾക്കിടയിലും ചിരിക്കുന്ന മുഖത്തോടെ മാത്രമേ മലയാളികൾ നാധുവിനെ കണ്ടിട്ടുള്ളു സീമ.ജി.നായരുടെ കുറിപ്പ് – ഇന്ന് സെപ്റ്റംബർ 4. ഞങ്ങളുടെ പ്രിയ നന്ദുട്ടന്റെ ജന്മദിനം. അവൻ പോയിട്ട് 4 മാസങ്ങൾ ആവുന്നു. നീ പോയതിനു ശേഷമുള്ള…

Read More

ചേച്ചിയുടെ വിവാഹത്തിനെത്തിയ കുടുംബ സുഹൃത്തിനൊപ്പം അനിയത്തി ഒളിച്ചോടി: പരാതിയുമായി മാതാപിതാക്കൾ

  തിരുവല്ല: വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ തിരുവല്ലയിലെത്തിയ കുടുംബ സുഹൃത്തിനൊപ്പം വധുവിന്‍റെ സഹോദരി ഒളിച്ചോടി.19കാരി യായ മകളെ കാന്മാനില്ലെന്ന് മാതാപിതാക്കൾ തിരുവല്ല പോലീസിൽ പരാതി നൽകി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ബുധനാഴ്ച നടന്ന വിവാഹച്ചടങ്ങിനായി നാല് ദിവസം മുമ്പ് വധൂഗൃഹത്തിലെത്തിയ കുടുംബ സുഹൃത്ത് യുവതിയെയും മാതാവിനെയും കൂട്ടി ഷോപ്പിങ്ങിനെന്ന വ്യാജേന വെള്ളിയാഴ്ച തിരുവല്ല നഗരത്തിൽ എത്തുകയായിരുന്നു. കാറിലെത്തിയ യുവാവ് ഇരുവരെയും റോഡിലിറക്കി പാർക്ക് ചെയ്യാനെന്ന് പറഞ്ഞ് പോകുകയായിരുന്നു. പിന്നാലെ കുരിശു കവലയിലെ ജൂവലറിയിൽ…

Read More

അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്തെ പത്തു ജില്ലകളില്‍ അടുത്ത മൂന്നു മണിക്കൂറില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലാകളിൽ…

Read More

നെല്ലിയാമ്പതി വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായി

നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി. കുണ്ടറ ചോല വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് എന്ന ജയ്‌മോനാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ഒഴുക്കിൽപ്പെട്ട് ഏറെ ദൂരയെത്തിയ ഇദ്ദേഹത്തെ ഫയർഫോഴ്‌സ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ശനിയാഴ്ച രണ്ട് മണിയോടെയാണ് അപകടം. നെല്ലിയാമ്പതി പോയി തിരിച്ചുവരുന്നതിനിടെയാണ് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. ജയ്‌മോൻ വണ്ടിയിൽ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയിൽ കയറുന്നതിനിടെ വഴുതി താഴേക്ക് വീഴുകയുമായിരുന്നു. പോലീസ് സംഘവും ഫയർഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊല്ലങ്കോട് നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം ഇയാളെ…

Read More

ഉമ്മൻ ചാണ്ടിയെ മറയാക്കി കളിക്കരുത്; ചെന്നിത്തലയെ വിമർശിച്ച് തിരുവഞ്ചൂർ

രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്ന് തിരുവഞ്ചൂർ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ മറയാക്കി പുറകിൽ നിന്ന് കളിക്കരുത്. പാർട്ടിയിൽ പകയുടെ കാര്യമില്ല. പാർട്ടി ക്ഷീണത്തിലായ നിലവിലെ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു തർക്കമുണ്ടെങ്കിൽ അത് പരിഹരിക്കണം. ഉമ്മൻ ചാണ്ടിക്ക് കേരളാ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഒരു സ്ഥാനമുണ്ട്. അത് ചോദ്യം ചെയ്യാൻ ആരും തയ്യാറാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും തിരുവഞ്ചൂർ പ്രതികരിച്ചു താൻ പാർട്ടിയുടെ നാലണ മെമ്പറാണെന്നും…

Read More

കെ.എസ്ആ.ർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്

  കൊട്ടാരക്കര: കിഴക്കേത്തെരുവ് ജംഗ്‌ഷനിൽ നിർത്തി ഇട്ടിരുന്ന കെ.എസ്ആ.ർ.ടി.സി ഓർഡിനറി ബസ്സിന്റെ പിറകിലേക്ക് സൂപ്പർ ഫാസ്റ്റ് ബസ്സ് ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്. ആലപ്പുഴയിലേക്ക് പോയ കെ.എസ്ആ.ർ.ടി.സി ഫാസ്റ്റ് പാസ്സഞ്ചർ ബസ് നിയത്രണം വിട്ട് പത്തനാപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ഓർഡിനറി ബസിൽ ഇടിക്കുകയായിരുന്നു. നിർത്തി ഇട്ടിരുന്ന ബസിന്റെ പിറക് സീറ്റിൽ ഇരുന്ന പെൺകുട്ടിയുടെ കാൽ ഇടിയുടെ ആഘാതത്തിൽ സീറ്റിനു ഇടയിൽ കുരുങ്ങി ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്. പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റതായാണ് നിഗമനം. നാട്ടുകാർ ചേർന്നാണ്…

Read More

കെഎസ്ആർടിസി ഡിപ്പോകളിൽ ബീവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുമെന്ന് മന്ത്രി ആന്റണി രാജു

  കെ എസ് ആർ ടി സി ഡിപ്പോകളിൽ ബീവറേജസ് ഔട്ട് ലെറ്റുകൾ തുറക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതിന് നിയമ തടസ്സങ്ങളില്ല. ടിക്കറ്റേതര വരുമാനം വർധിപ്പിക്കാൻ സഹായിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നിയമവിധേയമായി പ്രവർത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെഎസ്ആർടിസി ഡിപ്പോകളിൽ വാടക മുറി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു മദ്യം വാങ്ങാനെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ആശയം. കെഎസ്ആർടിസിയുടെ ഡിപ്പോകളിൽ വർഷങ്ങളായി നിരവധി മുറികൾ വാടകക്ക്…

Read More

നിയന്ത്രണം വിട്ട മീൻ ലോറി ഇടിച്ചുകയറി; വീടിന് മുന്നിൽ നിന്ന ഗൃഹനാഥന് ദാരുണാന്ത്യം

തൃശ്ശൂർ കുന്നംകുളത്ത് നിയന്ത്രണം വിട്ട മീൻലോറി ഇടിച്ച് വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ഗൃഹനാഥൻ മരിച്ചു. പാറേമ്പാടം തലക്കോട്ടുകര വീട്ടിൽ ജയിംസാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന മീൻ ലോറിയാണ് നിയന്ത്രണം വിട്ടത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ജയിംസിനെ ഇടിച്ചു തെറിപ്പിച്ച ശേഷം വൈദ്യുതി പോസ്റ്റിലിടിച്ചാണ് ലോറി നിന്നത്.

Read More