നിപ വൈറസ്: മരിച്ച 12 കാരന്‍ റമ്പൂട്ടാന്‍ പഴം കഴിച്ചിരുന്നതായി വിവരം
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച ചാത്തമംഗലത്തെ 12കാരന്‍ റമ്പൂട്ടാന്‍ പഴം കഴിച്ചിരുന്നതായി ബന്ധുക്കള്‍ കേന്ദ്ര സംഘത്തിനു വിവരം നല്‍കി. കോഴിക്കോട് ചാത്തമംഗലം മുന്നൂരിലാണ് കേന്ദ്രസംഘം എത്തിയത്. കുട്ടി റമ്പൂട്ടാന്‍ പഴം കഴിച്ചു എന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകള്‍ എത്തിയ ഇടമാണോ എന്ന് പരിശോധിച്ച് വൈറസ് ബാധ വവ്വാലുകളില്‍ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗത്തിലുള്ള ഡോക്ടര്‍മാരാണ് കേന്ദ്രസംഘത്തിലുള്ളത്. കുട്ടികളുടെ…
