Headlines

നിയമസഭാ കയ്യാങ്കളി കേസ്: കക്ഷി ചേരാനുള്ള ചെന്നിത്തലയുടെ ഹർജിയിൽ വിധി ഈ മാസം ഒമ്പതിന്

നിയമസഭാ കയ്യാങ്കളി കേസിൽ കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെയും അഭിഭാഷക പരിഷത്തിന്റെയും ഹർജികളിൽ തിരുവനന്തപുരം സിജെഎം കോടതി ഈ മാസം ഒമ്പതിന് വിധി പറയും. ഇന്ന് സിറ്റിംഗ് ഇല്ലാത്തതിനാലാണ് ഹർജി ഒമ്പതിലേക്ക് മാറ്റിയത്. പ്രതികളുടെ വിടുതൽ ഹർജികളിൽ തടസ്സ ഹർജിയുമായാണ് ചെന്നിത്തല കോടതിയെ സമീപിച്ചത് 2015 മാർച്ച് 13നാണ് നിയമസഭാ കയ്യാങ്കളി നടന്നത്. ബാർ കോഴ വിവാദം കത്തി നിൽക്കെ കെ എം മാണി ബജറ്റ് അവതരിപ്പിക്കാനെത്തുകയും പ്രതിപക്ഷം ഇത് തടയാൻ ശ്രമിക്കുകയും ചെയ്തത് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു….

Read More

തിരുവല്ലയിൽ ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; നാല് പേർക്ക് പരുക്ക്

  തിരുവല്ലയിൽ ആംബുലൻസ് ഇരുമ്പ് തൂണിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് മാസം ഗർഭിണിയായ യുവതിയടക്കം നാല് പേർക്ക് ഗുരുതര പരുക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെ മഞ്ഞാടിയിലായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്നും ഗർഭിണിയുമായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. എട്ട് മാസം ഗർഭിണിയായ സീതത്തോട് ചരിവുകാലായിൽ റസീന സെയ്ദുമായാണ് ആംബുലൻസ് പുഷ്പഗിരി ആശുപത്രിയിലേക്ക് പോയത്. റസീനയുടെ പിതൃസഹോദരി നബീസ, ഇവരുടെ മകൾ സാലിക, ഭർതൃമാതാവ് സാഹിദ എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു പരുക്കേറ്റ റസീനയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി…

Read More

കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  കൊല്ലം പട്ടത്താനത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടത്താനം കലാവേദി വായനശാലക്ക് സമീപം വടക്കേവിള നഗർ കൈലാസത്തിൽ മോഹനൻ-സീന ദമ്പതികളുടെ മകൾ കാവ്യാ മോഹനനാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിക്ക് സമീപത്തെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യ: ഭർത്താവിന്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർത്തു

  പയ്യന്നൂരിൽ സുനീഷയെന്ന യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു. വിജീഷിന്റെ അച്ഛൻ പി രവീന്ദ്രൻ, അമ്മ പൊന്നു എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഇവർക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി കേസിൽ വിജീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മർദനം വ്യക്തമാകുന്ന ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് നടപടി. സുനീഷക്ക് ഭർതൃവീട്ടിൽ നിരന്തരം പീഡനമേൽക്കേണ്ടി വന്നുവെന്നാണ് പരാതി. വിജീഷിന്റെ അച്ഛനും അമ്മയും ശാരീരികമായും മാനസികമായും ഉപ്രദവിച്ചിരുന്നു. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കിൽ…

Read More

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടിക ഇനിയുമുയർന്നേക്കാം; ഏഴ് പേരുടെ സാമ്പിൾ പരിശോധനക്കയച്ചതായി മന്ത്രി

  കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഏഴ് പേരുടെ സാമ്പിൾ പരിശോധനക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. നിലവിൽ 188 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 20 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. പട്ടിക ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു സമ്പർക്ക പട്ടികയിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. രോഗ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ്. മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ്…

Read More

നിപയുടെ ഉറവിടം അജ്ഞാതമായി തുടരുന്നു; നിരീക്ഷണത്തിലുള്ളവർക്ക് ഇന്ന് ട്രൂനാറ്റ് പരിശോധന

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ട് വയസ്സുകാരന്റെ രോഗ ഉറവിടം ഇപ്പോഴും അജ്ഞാതം. ജന്തുജാലങ്ങളിൽ നിന്നാണോ അതോ ആരിൽ നിന്നെങ്കിലും പകർന്നതാണോ എന്നത് ഇപ്പോഴും ഉറപ്പിച്ച് പറയാൻ അധികൃതർക്കായിട്ടില്ല. ഇതിൽ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായകമാണ്. ചാത്തമംഗലം സ്വദേശിയായ കുട്ടി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുമ്പാണ്. നിപയാണെന്ന് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മരിക്കുകയും ചെയ്തു. വൈറസിന്റെ തീവ്രതയും ഉറവിടവും കണ്ടെത്തുകയെന്നത് ഇതിനാൽ തന്നെ വെല്ലുവിളിയാണ്. സമ്പർക്കപട്ടികയടക്കം കൃത്യമാകണമെങ്കിൽ രോഗ ഉറവിടം കൂടി…

Read More

നിപ ചികില്‍സയ്ക്ക് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്; മരിച്ച കുട്ടിയുടെ വീടും പരിസരവും കേന്ദ്രസംഘം ഇന്നും സന്ദര്‍ശിക്കും

കോഴിക്കോട്: നിപ ബാധിതനായ കുട്ടി കോഴിക്കോട് മരിക്കുകയും സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ നിപ ചികില്‍സയ്ക്ക് ആരോഗ്യവകുപ്പ് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. നിപ പോസിറ്റീവായി ചികില്‍സയിലുള്ള രോഗികള്‍ക്ക് എല്ലാ ദിവസവും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും. രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്താലോ, രണ്ടുതവണയായി 5 ദിവസത്തെ ഇടവേളയില്‍ ആര്‍ട്ടിപിസിആര്‍ ഫലം 3 സാംപിളും നെഗറ്റീവ് ആവുകയോ ചെയ്താല്‍ ചികില്‍സിക്കുന്ന ഡോക്ടറും മെഡിക്കല്‍ ബോര്‍ഡും തീരുമാനിച്ചാല്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാം. ആദ്യഫലം നെഗറ്റീവ് ആയാല്‍ 3 ദിവസം നിരീക്ഷണത്തില്‍…

Read More

നിപ ഉറവിടം അവ്യക്തം; കുട്ടി ചികിൽസ തേടിയത് അഞ്ച് ആശുപത്രികളിൽ, റൂട്ട് മാപ്പ് പുറത്ത്

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പ‍ഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം തയ്യാറാക്കി. ആ​ഗസ്ത് 27 മുതൽ സെപ്തംബർ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ആ​ഗസ്ത് 27 ന് അയൽവാസികളായ കുട്ടികൾക്ക് ഒപ്പം കളിച്ചു. ആ​ഗസ്ത് 29 ന് രാവിലെ 8. 30 മുതൽ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ ചികിൽസക്ക് എത്തി. ആ​ഗസ്ത് 31 ന് മുക്കം, ഓമശേരി…

Read More

നിപ വൈറസ്; പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നടത്താൻ നടപടി: 12 മണിക്കൂറിനുള്ളില്‍ ഫലം

കോഴിക്കോട്: നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്‍ ഐ വി പൂണെയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കാൻ എന്‍ ഐ വി പൂണെയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കും. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തും. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക്…

Read More

നിപാ വൈറസ്: കോഴിക്കോട് ജില്ലയിൽ പി എസ് സി പ്രായോഗിക പരീക്ഷയും അഭിമുഖവും മാറ്റി

  കോഴിക്കോട്: നിപാ വൈകോഴിക്കോട് ജില്ലയിൽ പി എസ് സി പ്രായോഗിക പരീക്ഷയും അഭിമുഖവും മാറ്റിറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖലാ ഓഫിസിൽ വച്ച് തിങ്കളാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷ മാറ്റി വച്ചിരിക്കുന്നു. കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫിസിൽ വച്ച് ഈയാഴ്ച ഈ മാസം ആറ് മുതൽ പത്ത് വരെ നടത്താൻ…

Read More