Headlines

വാക്സിനേഷൻ പൂർത്തിയാക്കാതെ ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതം: സാബു എം.ജേക്കബ്

  കൊച്ചി: കോവിഡ് വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാതെ ജീവിക്കാൻ പുറത്തിറങ്ങുന്ന ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബ്. വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസമാക്കിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി വന്നതിനോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനേഷൻ വേഗത്തിലാക്കാൻ സാധിക്കാത്ത വീഴ്ചയ്ക്ക് ജനങ്ങളെ ബലിയാടാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഇടവേള കുറഞ്ഞതും ഫലപ്രാപ്തി കൂടിയതുമായ സ്പുട്‌നിക് ഉൾപ്പെടെയുള്ള വാക്സിനുകള്‍ ഉള്ളപ്പോള്‍ ആ സാധ്യത സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെന്നും സാബു…

Read More

കല്ലുവാതുക്കൽ മദ്യ ദുരന്തം; ഉപദേശക സമിതിയുടെ റിപ്പോർട്ടിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണം; സുപ്രിംകോടതി

  കല്ലുവാതുക്കൽ മദ്യ ദുരന്തം സംബന്ധിച്ച ഉപദേശക സമിതിയുടെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നിർദേശം. മണിച്ചന്റെ സഹോദരന്മാരെ ജയിലിൽ നിന്ന് വിട്ടയക്കാമെന്ന ജയിൽ ഉപദേശക സമിതിയുടെ റിപ്പോർട്ടിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാനാണ് സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നിർദേശം നൽകിയത്. കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് മണിച്ചന്റെ സഹോദരന്മാരായ കൊച്ചനി എന്ന മണികണ്ഠനും, വിനോദ് കുമാറും. നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് രണ്ട് പേരയും മോചിപ്പിക്കാൻ ജയിൽ ഉപദേശക സമിതി സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിരുന്നത്….

Read More

കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യപിക്കാനാണ് സാധ്യത. രാത്രികാല കാര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോ എന്ന കാര്യവും യോഗം പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന സംബന്ധിച്ച കാര്യങ്ങളും പരിഗണിക്കാനാണ് സാധ്യത. അതേസമയം സംസ്ഥാനത്ത് പത്ത് ലക്ഷം ഡോസ് വാക്‌സീന്‍ കൂടി എത്തിയതോടെ വാക്‌സീന്‍ വിതരണം ഇന്ന് മുതല്‍ പുനഃരാംരംഭിക്കും. കേരളത്തില്‍ ഇന്നലെ…

Read More

സംസ്ഥാനത്തിന് ആശ്വാസ വാർത്ത; എട്ട് പേർക്കും നിപ നെ​ഗറ്റീവ്

സംസ്ഥാനത്തിന് ആശ്വാസ വാർത്ത. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം ( 8 sample ) നെ​ഗറ്റീവ്. മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെ​ഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നെഗറ്റീവാണെന്ന് ( nipah negative ) ആരോ​ഗ്യമന്ത്രി അറിയിച്ചു. കൂടുതൽ പേരുടെ സാമ്പിൾ ഇന്ന് പരിശോധിക്കും. 48 പേരാണ് മെഡിക്കൽ കോളജുകളിലുള്ള ഹൈ റിസ്ക് കാറ്റഗറിയിൽ നിലവിലുള്ളത്. വയനാട്- 4 എറണാകുളം – 1, കോഴിക്കോട് –…

Read More

നിപ: കോഴിക്കോട് നടത്തിയ ആദ്യ പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ലബോറട്ടറിയിലെ ആദ്യ നിപ പരിശോധന ഫലം നെഗറ്റീവ്. ഇന്നലെയായിരുന്നു ലാബിൽ നിപ പരിശോധന തുടങ്ങിയത്. പൂണെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ലാബ് സജ്ജീകരിച്ചത്. അതേസമയം, പൂണെ ലാബിൽ പരിശോധിച്ച എട്ട് സാംപിളുകളുടെ ഫലങ്ങൾ ആരോഗ്യ മന്ത്രി എട്ട് മണിക്ക് പ്രഖ്യാപിക്കും. ഒറ്റ ദിവസം കൊണ്ടാണ് നിപ പരിശോധനക്കാവശ്യമായ ലാബും അനുബന്ധ സജ്ജീകരണങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിആർഡി ലാബിൽ തയ്യാറായിയ്. പുണെ, ആലപ്പുഴ എന്നിവിടങ്ങളിലെ നാഷണൽ വൈറോളജി…

Read More

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് മരണം

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു. തുമ്പയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചവര്‍. ബംഗാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പൊലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Read More

പണിക്കന്‍കുടി കൊലപാതകം സംശയത്തെ തുടര്‍ന്ന്; പ്രതി കുറ്റം സമ്മതിച്ചു

തൊടുപുഴ: ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയായ സിന്ധുവിനെ കൊലപ്പെടുത്തി അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതി ഭര്‍ത്താവ് ബിനോയ് കുറ്റം സമ്മതിച്ചു. സിന്ധുവിനോട് തോന്നിയ സംശയമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് ബിനോയുടെ കുറ്റസമ്മതം. കൊലപാതകം നടന്ന ദിവസം സിന്ധുവുമായി വഴക്കുണ്ടായി. കഴുത്തു ഞെരിച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്നും ബിനോയ് പറഞ്ഞു. അടുക്കളയില്‍ അടുപ്പിന് താഴെ രണ്ടര അടി താഴ്ചയില്‍ കുഴിയെടുത്താണ് മൃതദേഹം കുഴിച്ചിട്ടത്. പൊലീസ് നായക്ക് പോലും മണം കിട്ടാതിരിക്കാന്‍ കുഴിയില്‍ മുളക് വിതറി. വസ്ത്രങ്ങളെല്ലാം ഒഴിവാക്കി മൃതദേഹം പ്ലാസ്റ്റിക്…

Read More

കേരളാ പോലീസിനെതിരായ വിമർശനം: ആനി രാജക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ

  കേരളാ പോലീസിൽ ആർ എസ് എസ് ഗ്യാങുണ്ടെന്ന് സംശയിക്കുന്നതായി വിമർശിച്ച ആനി രാജക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. രാജ്യത്തെവിടെ ആയാലും വീഴ്ചയുണ്ടായാൽ പോലീസ് വിമർശിക്കപ്പെടണം. കേരളത്തിലായാലും യുപിയിലായാലും വീഴ്ച സംഭവിച്ചാൽ പോലീസ് വിമർശിക്കപ്പെടണമെന്നാണ് പാർട്ടി നിലപാടെന്നും ഡി രാജ പറഞ്ഞു ആനി രാജയുടെ വിമർശനങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തുവന്നിരുന്നു. സംസ്ഥാന പോലീസിനെ കുറിച്ച് സിപിഐക്ക് പരാതിയില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. കാനത്തെ തള്ളിയാണ് ഡി രാജ രംഗത്തുവന്നത്.

Read More

എ ആർ നഗർ ബാങ്കിനെ ലീഗിന്റെ സ്വിസ് ബാങ്കാക്കി മാറ്റി; നടന്നത് 1021 കോടി രൂപയുടെ ക്രമക്കേടെന്ന് ജലീൽ

  മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കെ ടി ജലീൽ. മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായി അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നതായി ജലീൽ ആരോപിച്ചു കുഞ്ഞാലിക്കുട്ടിയും സംഘവും എ ആർ നഗർ സഹകരണ ബാങ്കിനെ അവരുടെ സ്വിസ് ബാങ്കാക്കി മാറ്റി. തട്ടിപ്പിന്റെ സൂത്രധാരൻ കുഞ്ഞാലിക്കുട്ടിയാണ്. ബാങ്കിനുണ്ടായ ഭീമമായ നഷ്ടം കുഞ്ഞാലിക്കുട്ടിയിൽ നിന്ന് ഈടാക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു….

Read More

11 പേർക്ക് കൂടി നിപയുടെ ലക്ഷണം; കോഴിക്കോട് താലൂക്കിൽ കൊവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു

നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് താലൂക്കിൽ കൊവിഡ് വാക്‌സിനേഷൻ പ്രവർത്തനം നിർത്തിവെക്കും. രണ്ട് ദിവസത്തേക്കാണ് വാക്‌സിനേഷൻ നിർത്തിവെക്കുുന്നത്. കൊവിഡ് ലക്ഷണമുള്ളവർക്ക് ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പരിശോധന നടത്താവുന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം നിപ ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്ക പട്ടികയിൽ 251 പേരാണുള്ളത്. ഇതിൽ 38 പേർ മെഡിക്കൽ കോളജിൽ ഐസോലേഷനിലാണ്. 11 പേർക്കാണ് രോഗലക്ഷണമുള്ളത്. ഇതിൽ എട്ട് പേരുടെ സാമ്പിളുകൾ എൻ ഐ വി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള 54 പേരിൽ 30 പേർ…

Read More