നിപ വൈറസ്: കോഴിക്കോട് മെഡിക്കൽ കോളേജ്, മിംസ് ആശുപത്രികൾ സന്ദർശിച്ചവർ ബന്ധപ്പെടണം
സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഗസ്റ്റ് 31, സെപ്തംബർ ഒന്ന് തീയ്യതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ചവരും, സെപ്തംബർ ഒന്നിന് കോഴിക്കോട് മിംസ് ആശുപത്രി സന്ദർശിച്ചവരും 9008026081 എന്ന നമ്പറിൽ ഐ.ഡി.എസ്.പി ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. നിലവിൽ സുൽത്താൻ ബത്തേരി നഗരസഭ, മുട്ടിൽ, തവിഞ്ഞാൽ പഞ്ചായത്ത് എന്നിവിടങ്ങളിലായി മൂന്ന് പേരാണ് നിപ വൈറസ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവർ നിരീക്ഷണത്തിൽ കഴിയുകയാണ്. ജില്ലയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത ആവശ്യമാണ്. അതിനാൽ,…
