Headlines

ആശങ്ക വഴിമാറുന്നു; കൂടുതൽ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

നിപ സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിൾ ഫലം കൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസങ്ങളിലെടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 62 എണ്ണത്തിൽ 61 എണ്ണവും നെഗറ്റീവായി സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ 64 പേരാണ് നിരീക്ഷണത്തിലുള്ളത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ 265 പേരാണുള്ളത്.

Read More

കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി

കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അടുത്ത മാസം കോളേജുകൾ തുറക്കുന്നതിനാൽ അവസാന വർഷ വിദ്യാർത്ഥികൾക്കാണ് വാക്‌സിനേഷൻ സൗകര്യം ഒരുക്കുന്നത്. കോളേജുകളിൽ എത്തുന്നതിന് മുമ്പ് ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വാക്‌സിൻ എടുക്കേണ്ട വിദ്യാർഥികൾ വാക്‌സിനായി ആരോഗ്യ പ്രവർത്തകരെയോ ആശ പ്രവർത്തകരെയോ ബന്ധപ്പെടണം. ഒക്‌ടോബർ 4 നാണ് കോളേജുകൾ തുറക്കുക. അവസാന വർഷ ഡിഗ്രി, പി ജി ക്ലാസ്സുകളാണ് തുടങ്ങുന്നതെന്ന് മന്ത്രി. കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചാണ് കോളേജുകൾ തുറന്ന് പ്രവർത്തിക്കുക….

Read More

സംസ്ഥാനത്ത് കോവിഡ് ബാധിച്ചവർക്ക് മറ്റ് രോഗങ്ങളും വർധിക്കുന്നു : പുതിയ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചവർക്ക് മറ്റ് രോഗങ്ങളും വർധിക്കുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ കൊറോണ മരണങ്ങള്‍ കണക്കിലെടുത്താല്‍ മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും നേരത്തെ മറ്റ് അസുഖങ്ങളുണ്ടായിരുന്നവരാണ്. ഇതില്‍ 52 ശതമാനം പേര്‍ക്കും പ്രമേഹവും അമിതരക്ത സമ്മര്‍ദവുമെന്നാണ് കണക്കുകള്‍. 10 ശതമാനം പേരാണ് ഹൃദ്രോഗികള്‍. ജില്ലകളുടെ കണക്കുകള്‍ പ്രകാരം മലപ്പുറത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരില്‍ 1000 ല്‍ 430 പേരും രക്തസമ്മര്‍ദ്ദവും 439 പേരില്‍ പ്രമേഹവുമുളളവരാണ്. 178 പേരില്‍ ഹൃദ്രോഗവും. കോഴിക്കോടും സമാന സ്ഥിതിയാണ്. തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലും…

Read More

നിപ ഭീതി അകലുന്നു; പതിനാറ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായി. പരിശോധിച്ച 47 സാമ്പിളുകളിൽ 46 എണ്ണവും നെഗറ്റീവാണ്. സമ്പർക്ക പട്ടികയിൽ ആകെയുള്ളത് 265 പേരാണ്. ഇതിൽ 68 പേർ നിരീക്ഷണത്തിലാണ്. 12 പേർക്ക് പനിയും മറ്റ് ലക്ഷണങ്ങളുമുണ്ട്. നിലവിൽ റിസൾട്ട് നെഗറ്റീവായവരെ മൂന്ന് ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷിക്കും. പിന്നീട് വീട്ടിൽ ക്വാറന്റൈൻ സൗകര്യമുണ്ടെങ്കിൽ മാത്രം വീട്ടിൽ ക്വാറന്റൈൻ പൂർത്തിയാക്കാൻ അനുവദിക്കും. നിപയുമായി ബന്ധപ്പെട്ട് 4995 വീടുകളിൽ സർവേ നടത്തി….

Read More

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്പിളുകളാണ്…

Read More

തോന്നക്കലിൽ വാക്‌സിൻ ഉത്പാദന മേഖല സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ ഉത്പാദന മേഖല സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ ഉത്പാദന യൂനിറ്റ് ആരംഭിക്കാൻ തയ്യാറാകുന്ന ആങ്കർ വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കും. ലീസ് പ്രീമിയത്തിന്റെ 50 ശതമാനം സബ്‌സിഡിയോടെ 60 വർഷത്തേക്ക് പാട്ടത്തിന് ഭൂമി നൽകും കെ എസ് ഐ ഡി സിയുമായുള്ള പാട്ടക്കരാർ രജിസ്റ്റർ ചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കും. ഉപകരണങ്ങൾ, പ്ലാന്റ്, യന്ത്രങ്ങൾ എന്നിവയുടെ വിലയുടെ 30 ശതമാനം…

Read More

മാനസ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് രഖിലിന്റെ സുഹൃത്ത്

കോതമംഗലം മാനസ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാനസയെ കൊലപ്പെടുത്തിയ രഖിലിന്റെ സുഹൃത്ത് ആദിത്യനാണ് പിടിയിലായത്. ആദിത്യനൊപ്പമായിരുന്നു രഖിൽ ബീഹാറിലേക്ക് പോയത്. ഇവിടെ നിന്നാണ് കൊലപാതകം നടത്താനുപയോഗിച്ച തോക്ക് സംഘടിപ്പിച്ചത്. തോക്ക് വിറ്റ കേസിൽ ബീഹാർ സ്വദേശികളായ സോനുകുമാർ മോദി, മനേഷ്‌കുമാർ വർമ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു ആദിത്യനെ പോലീസ് ബീഹാറിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി. ബിഹാറിലെ മുൻഗറിൽ വെച്ചാണ് നേരത്തെ സോനുകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. 35,000 രൂപയ്ക്കാണ് രഖിൽ ഇവരിൽ നിന്ന് തോക്ക്…

Read More

കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്ന് വിജയരാഘവൻ, വ്യക്തിവൈരാഗ്യം വേണ്ടെന്ന് വാസവൻ

എ ആർ നഗർ സഹകരണ ബാങ്കിൽ പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന കെ ടി ജലീലിന്റെ ആരോപണം ഏറ്റെടുക്കാതെ സിപിഎം. മുഖ്യമന്ത്രി ഇന്നലെ കെ ടി ജലീലിനെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ കെ ടി ജലീലിനെ നേരിട്ട് വിളിച്ച് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിൽ അതൃപ്തി അറിയിക്കുകയും ചെയ്തു കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും സഹകരണ ബാങ്കിലേക്ക് ഇ ഡിയെ ക്ഷണിച്ചുവരുത്തുന് നടപടിയായി ജലീലിന്റേതെന്നും…

Read More

കാസർകോട് കൊവിഡിന് വ്യാജ ചികിത്സ നടത്തിയ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

കാസർകോട് ഉപ്പളയിൽ കൊവിഡിന് വ്യാജ ചികിത്സ നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ വിനീത പ്രസാദാണ് പിടിയിലായത്. നാല് ദിവസം കൊണ്ട് കൊവിഡ് ഭേദമാക്കുമെന്ന് പറഞ്ഞായിരുന്നു ഇയാളുടെ ചികിത്സ ഉത്തരേന്ത്യക്കാർ താമസിക്കുന്ന മുറികളിൽ നടക്കുന്ന ചികിത്സയെ കുറിച്ച് നേരത്തെ വാർത്തകൾ വന്നിരുന്നു. പിന്നാലെയാണ് ആരോഗ്യവകുപ്പ് പോലീസിൽ പരാതി നൽകിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോൾ മരുന്നുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. കൊവിഡിന് യുപി മോഡൽ ചികിത്സ എന്ന് ബാനർ സ്ഥാപിച്ചാണ് ഇയാൾ രോഗികളെ ആകർഷിച്ചിരുന്നത്….

Read More

നിപ ഭീഷണി അകലുന്നു; പരിശോധനാ ഫലങ്ങൾ നെഗറ്റീവായത് ആശ്വാസകരമെന്ന് മന്ത്രിസഭാ യോഗം

നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം വിലയിരുത്തി. കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവായത് ആശ്വാസകരമാണ്. മലബാറിൽ പ്രതിരോധ പ്രവർത്തനം തുടരും. കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയത് നേട്ടമായെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി വിദേശത്ത് നിന്ന് ആന്റി ബോഡി മരുന്ന് കൊണ്ടുവരാനുള്ള നടപടികൾ ശക്തമാക്കും. ലക്ഷണമുള്ളവരെ അടിയന്തരമായി പരിശോധിക്കാനും മന്ത്രിസഭാ യോഗം നിർദേശം നൽകി. ഇന്ന് 20 പേരുടെ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവായിരുന്നു. 21 ഫലങ്ങൾ കൂടിയാണ് ഇനി വരാനുള്ളത്. ഇതുവരെ പരിശോധിച്ച…

Read More