Headlines

സ്‌കൂൾ തുറക്കുന്നതിൽ തീരുമാനം കോടതി വിധിക്ക് ശേഷം; അധ്യാപകരുടെ വാക്‌സിനേഷൻ പൂർത്തിയാക്കും: മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്ത് അധ്യാപകരുടെ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതിൽ തീരുമാനം പ്ലസ് വൺ കേസിലെ സുപ്രീം കോടതി വിധി വന്ന ശേഷമായിരിക്കും. നിലപാട് വകുപ്പ് സർക്കാരിന് രേഖാമൂലം നൽകും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ പഠിക്കാൻ ആഗ്രഹിക്കുന്നവരെയും ഉൾക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം ഒക്ടോബർ നാലിന് കോളജുകൾ തുറക്കുന്നതിനായി ഒരുക്കം ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു അറിയിച്ചു. വിശദമായ ആലോചനാ യോഗം ചേരും. ഷിഫ്റ്റ് അടിസ്ഥാനത്തിലോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകൾ…

Read More

കൊവിഡ് വ്യാപനം: അതിരപ്പിള്ളി വിനോദസഞ്ചാര മേഖല അടച്ചു

അതിരപ്പിള്ളി വിനോദ സഞ്ചാരമേഖല അടച്ചു. കോവിഡ് വ്യാപനത്തെ തുടർന്നാണ് അടച്ചത്. വാർഡിൽ പ്രതിവാര കോവിഡ് നിരക്ക് 11.74 ആയതോടെയാണ് നടപടി. കടുത്ത നിയന്ത്രണങ്ങളോടെയാണ് അതിരപ്പിള്ളി നേരത്തെ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. പ്രവേശന കവാടത്തിൽ കൊവിഡുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരുന്നു പ്രവേശനം. ആദ്യ ദിനം തന്നെ 549 സഞ്ചാരികൾ എത്തിയിരുന്നു.

Read More

നിപ വൈറസ്; വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കും: ആരോഗ്യ മന്ത്രി

കോഴിക്കോട്: നിപ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വവ്വാലുകളുടെ ആവാസ വ്യവസ്ഥയ്ക്കുനേരെയുള്ള ആക്രമണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു മന്ത്രി പറഞ്ഞു. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനു വവ്വാലുകളെ പരിശോധിക്കാന്‍ പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാവിലെ ജില്ലയിലെത്തും. ജില്ലയില്‍ രണ്ടാമത്തെ തവണ രോഗബാധ വന്ന സ്ഥിതിക്ക് കൂടുതല്‍ പരിശോധന നടത്തും. ജില്ലയില്‍ പൊതു ജാഗ്രത അനിവാര്യമാണ്. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രതയും ആവശ്യമാണ്….

Read More

സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു, സമ്പർക്കപ്പട്ടികയിലെ 20 പേരുടെ കൂടി ഫലം നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരിൽ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ആശങ്ക…

Read More

തൃശ്ശൂർ അവിണിശ്ശേരിയിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു; മാതാവ് ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

തൃശ്ശൂർ ചേർപ്പ് അവിണിശ്ശേരിയിൽ യുവാവ് പിതാവിനെ മർദിച്ചു കൊന്നു. അവിണിശ്ശേരി കറുത്തേടത്ത് രാമകൃഷ്ണനാണ് മരിച്ചത്. രാമകൃഷ്ണന്റെ ഭാര്യ തങ്കമണിക്കും മർദനത്തിൽ ഗുരുതര പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. ഇവരുടെ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നലെ രാത്രിയോടെയാണ് സംഭവം. ആയുധമുപയോഗിച്ച് പ്രദീപ് ഇരുവരുടെയും തലയ്ക്കടിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാമകൃഷ്ണന്റെ ജീവൻ രക്ഷിക്കാനായില്ല. പ്രദീപ് സ്ഥിരം മദ്യപാനിയാണ്.

Read More

നിപ്പക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്പനി,തൃശ്ശൂരിൽ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു

  തൃശൂര്‍: സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ വയോധികനാണ് കരിമ്ബനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിപയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്ബനിയും സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നു. ഒരു വര്‍ഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് മണലീച്ചകളുടെ സാനിദ്ധ്യം ഉണ്ടെങ്കിലും രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ കണക്ക്. പകര്‍ച്ചപ്പനിയായ കരിമ്പനിയെ കരുതലോടെ കാണണമെന്നാണ് മുന്നറിയിപ്പ്. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുന്നതാണ് ഈ രോ​ഗാവസ്ഥ. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം…

Read More

തന്നെ ശാസിക്കാനും ഉപദേശിക്കാനുമുള്ള എല്ലാ അധികാരവും പിണറായി വിജയനുണ്ട്: കെ ടി ജലീൽ

എ ആർ ബാങ്ക് അഴിമതി ആരോപണത്തിൽ ഇ ഡി അന്വേഷണം മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീൽ. മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണ്. അദ്ദേഹത്തിന് തന്നെ ശാസിക്കാമെന്നും ഉപദേശിക്കാമെന്നും അതിനുള്ള എല്ലാ അധികാരവുമുണ്ടെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽവത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാനശ്വാസം വരെ തുടരുമെന്നും ജലീൽ പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല….

Read More

പണിക്കൻകുടി കൊലപാതകം; കൃത്യം നടത്തിയത് ബിനോയ് ഒറ്റയ്‌ക്കെന്ന് പൊലീസ്

ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്‌വിട്ടു പൊലീസ്. മൃതദേഹം അടുക്കളയിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ പ്രതി ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹം മാറ്റാൻ വേണ്ടിയാണ് പ്രതിയായ ബിനോയ് വെള്ളിയാഴ്ച പെരിഞ്ചാൻകുട്ടിയിലെത്തിയത്. കൃത്യം നടത്തിയത് ബിനോയ് ഒറ്റയ്ക്ക് തന്നെയെന്നും പൊലീസ് വ്യക്തമാക്കി . വിശദമായ ചോദ്യംചെയ്യലിന് പ്രതി ബിനോയിയെ നാല് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്. പ്രതി ബിനോയിയെ പണിക്കൻകുടിയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെവെടുപ്പ് പൂർത്തിയാക്കിയിരുന്നു. വരും ദിവസങ്ങളിൽ പ്രതി ഒളിവിൽ…

Read More

നിപയുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നു; കൂടുതൽ പേരുടെ പരിശോധനാ ഫലവും ഇന്ന് വരും

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരിൽ കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പൂനെയിലേക്ക് അയച്ച അഞ്ച് പേരുടെ അടക്കം 36 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിക്കുക. കഴിഞ്ഞ ദിവസം വന്ന പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾക്കോ അടുത്തിടപഴകിയ ആരോഗ്യ പ്രവർത്തകർക്കോ നിപ സ്ഥിരീകരിച്ചിട്ടില്ലെന്നത് വലിയ ആശ്വാസമുണ്ടാക്കിയിരുന്നു. 2018നെ അപേക്ഷിച്ച് ജനങ്ങൾ കൂടുതൽ അവബോധിതരായതും കൊവിഡ് പശ്ചാത്തലത്തിൽ മാസ്‌കും സാമൂഹിക അകലവുമൊക്കെ പാലിക്കുന്നതും നിപ പടരാതിരിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ അതേസമയം…

Read More

മുട്ട പൊരിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

കൊടുവായൂർ: മുട്ട പൊരിക്കുന്നതിനിടെ വിറകടുപ്പിൽനിന്ന് തീപർടന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർഥിനി മരിച്ചു. കൊടുവായൂർ കാക്കയൂർ ചേരിങ്കൽ വീട്ടിൽ കണ്ണന്റെയും രതിയുടെയും മകൾ വർഷയാണ് (17) മരിച്ചത്. എറണാകുളം കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നാണ് മരിച്ചത്. ഈമാസം രണ്ടിന് ഉച്ചയ്ക്ക് 12.10-നാണ് വർഷയ്ക്ക് പൊള്ളലേറ്റ അപകടം നടന്നത്. പല്ലശ്ശന വി.ഐ.എം. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ വർഷ പരീക്ഷയ്ക്ക് പോകുന്നതിനു മുന്നോടിയായി ചോറുണ്ണുന്നതിന് മുട്ട പൊരിക്കാൻ ശ്രമിക്കുകയായിരുന്നു. അടുപ്പിലെ ഓലയിലും ചുള്ളിക്കമ്പിലും…

Read More