സംസ്ഥാനത്ത് അധ്യാപകരുടെ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതിൽ തീരുമാനം പ്ലസ് വൺ കേസിലെ സുപ്രീം കോടതി വിധി വന്ന ശേഷമായിരിക്കും. നിലപാട് വകുപ്പ് സർക്കാരിന് രേഖാമൂലം നൽകും
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ പഠിക്കാൻ ആഗ്രഹിക്കുന്നവരെയും ഉൾക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം ഒക്ടോബർ നാലിന് കോളജുകൾ തുറക്കുന്നതിനായി ഒരുക്കം ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു അറിയിച്ചു. വിശദമായ ആലോചനാ യോഗം ചേരും. ഷിഫ്റ്റ് അടിസ്ഥാനത്തിലോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകൾ നടത്താനാണ് തീരുമാനം.