കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് നിർദേശിച്ച് കർണാടക. കേരളത്തിലെ കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് നിർദേശം. കേരളത്തിലുള്ള ജീവനക്കാരെ പുതിയ സാഹചര്യത്തിൽ അടിയന്തരമായി മടക്കി വിളിപ്പിക്കരുതെന്ന് ഐടി, വ്യവസായ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമാന നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ അതിർത്തികളിൽ കർണാടക പരിശോധന കർശനമാക്കിയിരുന്നു. കേരളത്തിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈനും ഏർപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും യാത്രക്കാരെ പരിശോധിച്ചതിന് ശേഷമാണ് പുറത്തേക്ക് വിടുന്നത്.