Headlines

നിപ: അഞ്ച് പേരുടെ സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ സമ്പർക്ക പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോർജ്. കഴിഞ്ഞ ദിവസങ്ങളിലെടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതിൽ നാല് എണ്ണം പൂനെ വൈറോളജി ലാബിലും ഒരെണ്ണം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ പരിശോധിച്ച 73 സാമ്പിളുകളും നെഗറ്റീവായി.

Read More

കോവിഡിൽ വാഹന ഉടമകള്‍ സാമ്പത്തിക ബുദ്ധിമുട്ടിൽ: സംസ്ഥാനത്ത് വാഹന നികുതി ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ക്വാര്‍ടെറിലെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലെ വാഹന നികുതി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. അതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസ്‌ സര്‍വീസുകള്‍ നിലവിലില്ലാത്ത വിവിധ…

Read More

പിഡിപി നേതാവ് പൂന്തുറ സിറാജ് ഗുരുതരാവസ്ഥയില്‍: പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് മഅ്ദനി

ബാംഗ്ലൂർ: പി.ഡി.പി നേതാവ് പൂന്തുറ സിറാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി പി.ഡി.പി ചെയര്‍മാന്‍ മഅ്ദനി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പൂന്തുറ സിറാജിന്‍റെ ആരോഗ്യാവസ്ഥ മഅ്ദനി അറിയിച്ചത്. ഗുരുതരമായ രോഗാവസ്ഥയിലാണ് പൂന്തുറ സിറാജുള്ളതെന്നും എല്ലാവരും അദ്ദേഹത്തിന്‍റെ രോഗശമനത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്നും മഅ്ദനി പറഞ്ഞു. അതേസമയം പി.ഡി.പി വൈസ് ചെയര്‍മാനായി പൂന്തുറ സിറാജിനെ നോമിനേറ്റ് ചെയ്തു. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുൽ നാസിര്‍ മഅ്ദനിയാണ് നോമിനേറ്റ് ചെയ്തത്. പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൂന്തുറ സിറാജ് നേരത്തെ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു….

Read More

കൊവിഡ് വാക്‌സിന്‍: വിദ്യാര്‍ഥികളുടെ കണക്കെടുക്കുന്നു

തിരുവനന്തപുരം: ഒക്‌ടോബറില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനാവശ്യമായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും ചേര്‍ന്ന് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍വകലാശാലകള്‍, കോളജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കണക്കെടുക്കുന്നുണ്ട്. സപ്തംബര്‍ 30നകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.

Read More

സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു

പാലക്കാട്: സിമന്റ് കട്ട തലയിൽ വീണ് പാലക്കാട് അഞ്ച് വയസുകാരൻ മരിച്ചു. പാലക്കാട് മുതലമട ചെമ്മണാമ്പതി അളകാപുരി കോളനിയിൽ ഭുവേനേഷ് കണ്ണന്റെയും ഭുവനേശ്വരിയുടെയും ഏക മകൻ കനീഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ എട്ടുവയസുകാരൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Read More

പാലക്കാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ചു. നെല്ലിപ്പുഴ ഹില്‍വ്യൂ ഹോട്ടലിനാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നാല് നിലയുള്ള ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. താഴത്തെ നിലയില്‍നിന്ന് തീ പടരുകയായിരുന്നു. തീ ഇതിനകം പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ച തൊഴിലാളികള്‍ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശികളാണ്. എന്നാല്‍, ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഒരാള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ആദ്യം വിവരം ലഭിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്. കൂടുതല്‍ മരണങ്ങളില്ലെന്നാണ് വിവരം.

Read More

നിപ ഭീതിയൊഴിയുന്നു; ഏഴ് പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്ടെ മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണിത്. ഇന്ന് രാവിലെ 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിയിരുന്നു. ഇതോടെ 68 പേരാണ് നെഗറ്റീവായത്. ഇപ്പോള്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 274 പേരാണുള്ളത്. അതില്‍ 149 ആരോഗ്യപ്രവര്‍ത്തകരാണ്. മറ്റ് ജില്ലകളിലുള്ളവര്‍ 47 പേരാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 7 പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. അതില്‍ ആരുടെയും ലക്ഷണങ്ങള്‍ തീവ്രമല്ല. എല്ലാവര്‍ക്കും ചെറിയ പനി, തലവേദന…

Read More

വീണ്ടും അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത: യെല്ലോ അലാർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപമെടുക്കുന്ന സാഹചര്യത്തിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച…

Read More

നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ചികിത്സാ നിഷേധം: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ  യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കും ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ  ജില്ലാ  കലക്ടർക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് ഉത്തരവ് നൽകിയത്. കുട്ടിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും യഥാസമയം ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് പൊതുപ്രവർത്തകനായ നൗഷാദ് തെക്കയിൽ…

Read More

കരിപ്പൂർ വിമാന ദുരന്തം: റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തുമെന്ന് വ്യോമയാന മന്ത്രി

കരിപ്പൂർ വിമാനദുരന്തം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് കിട്ടിയിട്ടുണ്ട്. റിപ്പോർട്ടിലെ ശുപാർശകൾ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും സിന്ധ്യ ഡൽഹിയിൽ അറിയിച്ചു 21 പേരാണ് വിമാന ദുരന്തത്തിൽ മരിച്ചത്. 96 പേർക്ക് സാരമായി പരുക്കേറ്റു. 73 പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ വർഷം ആഗസ്റ്റ് 7നാണ് അപകടം നടന്നത്. എയർ ഇന്ത്യ എക്‌സ്പ്രസ് ടെർമിനലിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി റൺവേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിക്കുകയായിരുന്നു….

Read More