പണിക്കൻകുടി കൊലപാതകകേസിൽ തെളിവ് തേടി അന്വേഷണ സംഘം
ഇടുക്കി പണിക്കൻകുടിയിലെ സിന്ധു കൊലപാതകകേസിൽ തെളിവ് തേടി അന്വേഷണ സംഘം. കൊല്ലപ്പെട്ട സിന്ധുവിന്റെ വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതി ബിനോയ് ഒളിവിൽ കഴിഞ്ഞിരുന്ന ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തും. പ്രതി ബിനോയിയെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. നാല് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതിയുമായി വീണ്ടും തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം. അതേസമയം സിന്ധുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നു. മൃതദേഹം അടുക്കളയിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ പ്രതി…
