എറണാകുളത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകുരിശ് സ്റ്റേഷനിലെ സിപിഒ രാഹുൽ വാസുവാണ് മരിച്ചത്. മൂക്കന്നൂരിലെ സ്വകാര്യ ലോഡ്ജിലാണ് രാഹുലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് രാഹുലിനെ മരിച്ചതായി കണ്ടത്. കേസന്വേഷണത്തിന്റെ ഭാഗമായെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം റൂം എടുത്തത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.