ആദ്യമായി മലയാളത്തിലും ചോദ്യങ്ങൾ; നീറ്റ് പരീക്ഷ ഇന്ന് നടക്കും
മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചക്ക് ശേഷം രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷ. ഒന്നരക്ക് ശേഷം പരീക്ഷ കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കില്ല. 11 മണി മുതൽ പ്രവേശനം അനുവദിക്കും. രാജ്യത്തെയും ഗൾഫിലെയും 202 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിലായി 16.1 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കേരളത്തിൽ 13 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിൽ 325 ഓളം പരീക്ഷ കേന്ദ്രങ്ങളിലായി 1,16,010 പേരാണ് പരീക്ഷ എഴുതുന്നത്. ഇതാദ്യമായി മലയാളത്തിലും ചോദ്യങ്ങൾ…
